വരുന്ന തെരഞ്ഞെടുപ്പില് ഉചിതമായ രാഷ്ട്രീയനിലപാട് സ്വീകരിക്കും: കെആര്എല്സിസി
- ASIA, Featured, Kerala, LATEST NEWS
- January 12, 2026

എമലോ/നെതര്ലാന്ഡ്സ്: 10 കോടി ക്രൈസ്തവര് ഇപ്പോഴും ബൈബിളിനായി കാത്തിരിക്കുന്നതായി ബൈബിള് ആക്സസ് ലിസ്റ്റിന്റെ റിപ്പോര്ട്ട്. ഒരു ക്ലിക്ക് അകലെ ഏത് വിവരവും വിരല്ത്തുമ്പില് ലഭ്യമാകുന്ന ഈ കാലഘട്ടത്തിലും അപ്രതീക്ഷിതമായ ഒരു ക്ഷാമം നിലനില്ക്കുന്നതായി ഈ റിപ്പോര്ട്ട് വ്യക്തമാക്കുന്നു – അത് ഭക്ഷണവുമായി ബന്ധപ്പെട്ട ക്ഷാമമല്ല, മറിച്ച് വചനത്തിന്റെ ക്ഷാമമാണ്. ക്രൈസ്തവ പീഡനങ്ങള് റിപ്പോര്ട്ട് ചെയ്യുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്ഡോര്സും ഡിജിറ്റല് ബൈബിള് സൊസൈറ്റിയുമായി ചേര്ന്ന് രൂപം കൊടുത്ത ബൈബിള് ആക്സിസ് ലിസ്റ്റ് ഇനിയും ബൈബിള് ആവശ്യമായ പ്രദേശങ്ങള്
READ MORE
വത്തിക്കാന് സിറ്റി: ‘വിശുദ്ധിക്കായി വിശക്കുന്നവരാകാന്’ സമര്പ്പിതരെ ക്ഷണിച്ച് ലിയോ 14-ാമന് മാര്പാപ്പ. സമര്പ്പിത ജീവിതത്തിന്റെ ജൂബിലിയോടനുബന്ധിച്ച് സെന്റ് പീറ്റേഴ്സ് ചത്വരത്തിലര്പ്പിച്ച ദിവ്യബലി മധ്യേയായിരുന്നു പാപ്പയുടെ ആഹ്വാനം. ലോകമെമ്പാടുമുള്ള സമര്പ്പിത സമൂഹങ്ങളിലെ അംഗങ്ങള് ജൂബിലിയില് പങ്കെടുത്തു. നമ്മുടെ എല്ലാ ആവശ്യങ്ങളിലും ആത്മവിശ്വാസത്തോടെ പിതാവിലേക്ക് തിരിയാന് യേശു നമ്മെ ക്ഷണിക്കുന്നതായി പാപ്പ പറഞ്ഞു. പ്രത്യേകിച്ച് സമര്പ്പിത വ്രതങ്ങള് ജീവിക്കുക എന്നാല് പിതാവിന്റെ കരങ്ങളില് കുട്ടികളെപ്പോലെ സ്വയം സമര്പ്പിക്കുക എന്നാണര്ത്ഥം. ദൈവം നമ്മുടെ ജീവിതത്തിന്റെ പൂര്ണതയും അര്ത്ഥവുമാണെന്ന് പാപ്പ പറഞ്ഞു. കര്ത്താവ്
READ MORE
യെരെവന്/അര്മേനിയ: സര്ക്കാരിനെതിരെ അട്ടിമറിശ്രമം ആരോപിച്ച് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവ സമൂഹങ്ങളിലൊന്നായ അര്മേനിയന് അപ്പസ്തോലിക് സഭയിലെ ആര്ച്ചുബിഷപ്പിനെ രണ്ട് വര്ഷം ജയില് ശിക്ഷയ്ക്ക് വിധിച്ചു. ആര്ച്ചുബിഷപ്പിനെ തടവു ശിക്കഷയ്ക്ക് വിധിച്ച നടപടി അധികാരികളുടെ സഭാ വിരുദ്ധ പ്രചാരണത്തിന്റെ വ്യക്തമായ പ്രകടനമാണെന്നും ഗുരുതരമായ അനീതിയാണെന്നും സഭാവൃത്തങ്ങള് പ്രതികരിച്ചു. പ്രധാനമന്ത്രി നിക്കോള് പാഷിനിയാന്റെ സര്ക്കാരിനെ അട്ടിമറിക്കാന് ആഹ്വാനം ചെയ്തു എന്ന കുറ്റത്തിനാണ് ആര്ച്ചുബിഷപ് മൈക്കല് അജപഹ്യാനെ കോടിതി കുറ്റക്കാരനാണെന്ന് വിധിച്ചത്. 62 കാരനായ ആര്ച്ചുബിഷപ് അജപഹ്യാനെ ജൂണില് അറസ്റ്റു
READ MORE
വത്തിക്കാന് സിറ്റി: പെസഹാരഹസ്യത്തില് സംഭവിച്ച നാടകീയമായ ഒരു ട്വിസ്റ്റല്ല പുനരുത്ഥാനമെന്നും മറിച്ച് മനുഷ്യന്റെ എല്ലാ പ്രവര്ത്തനങ്ങള്ക്കും അര്ത്ഥം നല്കുന്ന നിശബ്ദമായ പരിവര്ത്തനമാണതെന്നും ലിയോ 14 ാമന് പാപ്പ. ആനന്ദം മുറിവുകളില്ലാത്തതായിരിക്കണമെന്ന മിഥ്യാധാരണ അനുദിനജീവിതത്തില് ക്രിസ്തുവിന്റെ സാമീപ്യത്തെ മറയ്ക്കുമെന്നും പൊതുസദസ്സില് നല്കിയ സന്ദേശത്തില് പാപ്പ മുന്നറിയിപ്പ് നല്കി. ഒരു വീഴ്ചയും ശാശ്വതമല്ല, ഒരു രാത്രിയും അനന്തമല്ല, ഒരു മുറിവും എന്നേക്കും ഉണങ്ങാതിരിക്കുന്നില്ല. പ്രത്യാശക്ക് കടന്നു വരാനാവാത്തവിധം ആരുടെയും ജീവിതകഥ പാപത്താലോ പരാജയത്താലോ അടയാളപ്പെടുത്തപ്പെടുന്നില്ല എന്ന് ക്രിസ്തുവിന്റെ പുനരുത്ഥാനം നമ്മെ
READ MORE




Don’t want to skip an update or a post?