Follow Us On

11

September

2025

Thursday

Author's Posts

  • ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലെ ക്രൈസ്തവവിരുദ്ധ ചിത്രീകരണത്തെ വത്തിക്കാന്‍ അപലപിച്ചു

    ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിലെ ക്രൈസ്തവവിരുദ്ധ ചിത്രീകരണത്തെ വത്തിക്കാന്‍ അപലപിച്ചു0

    വത്തിക്കാന്‍ സിറ്റി: പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടനചടങ്ങിനോടനുബന്ധിച്ച് ക്രൈസ്തവരെയും മറ്റ് മതവിശ്വാസികളെയും അപമാനിക്കുന്ന രീതിയില്‍ നടത്തിയ ചിത്രീകരണങ്ങളെ വത്തിക്കാന്‍ അപലപിച്ചു. ലിയോനാര്‍ഡോ ഡാ വിന്‍സിയുടെ പ്രശസ്തമായ ‘അവസാന അത്താഴത്തി’ന്റെ ചിത്രീകരണത്തെ പരിഹസിക്കുന്ന ചിത്രീകരണത്തെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കാതെ ഫ്രഞ്ച് ഭാഷയില്‍ പുറത്തിറക്കിയ കുറിപ്പില്‍ ഉദ്ഘാടന ചടങ്ങിലെ ചില ചിത്രീകരണങ്ങള്‍ ദുഃഖമുളവാക്കിയതായും ക്രൈസ്തവരോടും മറ്റ് മതവിശ്വാസികളോടും ചെയ്ത തെറ്റിനെതിരെ ഉയര്‍ന്നു വന്ന ശബ്ദത്തോടൊപ്പം ചേരാതിരിക്കാനാവില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കി. 150 കോടി യൂറോ ചിലവഴിച്ചു നടത്തിയ ഒളിമ്പിക്‌സിന്റെ ഔദ്യോഗിക ഉദ്ഘാടനചടങ്ങില്‍ ക്രൈസ്തവവിശ്വാസത്തെ അവഹേളിക്കുന്ന

    READ MORE
  • കേരളജനതയ്‌ക്കൊപ്പം ഞാനുണ്ട്: ഫ്രാന്‍സിസ് മാര്‍പാപ്പ

    കേരളജനതയ്‌ക്കൊപ്പം ഞാനുണ്ട്: ഫ്രാന്‍സിസ് മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: പേമാരി മൂലം ഉരുള്‍പൊട്ടലുകളും ജീവനാശവും മറ്റ് നാശനഷ്ടങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ, പ്രത്യേകിച്ചും കേരളത്തിലെ ജനങ്ങളൊടുള്ള സാമീപ്യവും പ്രാര്‍ത്ഥനയുമറിയിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാന്‍ ചത്വരത്തില്‍ നടന്ന ത്രികാലജപപ്രാര്‍ത്ഥനയ്ക്ക് ശേഷം തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്തപ്പോഴാണ് പാപ്പ കേരളത്തിലെ പ്രകൃതി ദുരന്തബാധിതരെ അനുസ്മരിച്ചത്. കേരളത്തില്‍ സംഭവിച്ച പ്രകൃതിദുരന്തത്തില്‍ അനേകമാളുകള്‍ ഭവനരഹിതരായിട്ടുണ്ടെന്ന് പറഞ്ഞ പാപ്പ ദുരന്തത്തില്‍ മരിച്ചവര്‍ക്കും ദുരിതമനുഭവിക്കുന്നവര്‍ക്കും വേണ്ടി തന്നോടൊപ്പം പ്രാര്‍ത്ഥിക്കുവാന്‍ വിശ്വാസികളെ ആഹ്വാനം ചെയ്തു.

    READ MORE
  • ഡയാലിസിസ് രോഗികള്‍ക്ക് സഹായവുമായി വൈഎംസിഎ

    ഡയാലിസിസ് രോഗികള്‍ക്ക് സഹായവുമായി വൈഎംസിഎ0

    കണ്ണൂര്‍: കരുവന്‍ചാല്‍ വൈഎംസിഎ, സെന്റ് ജോസഫ് ഹോസ്പിറ്റല്‍ എയ്ഞ്ചല്‍ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെ ഡയാലിസിസ് രോഗികള്‍ക്കുള്ള സഹായ പദ്ധതി തുടങ്ങുന്നു. ആറുലക്ഷം രൂപ ഒന്നാം ഘട്ടത്തില്‍ രോഗികള്‍ക്ക് നല്‍കുന്ന പദ്ധതിയില്‍ വൈഎംസിഎ തന തുഫണ്ടില്‍ നിന്ന് മൂന്നുലക്ഷം രൂപയും പൊതുസഹകരണത്തില്‍ മൂന്നുലക്ഷവും സമാഹരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. വെഎംസിഎ പ്രസിഡന്റ് സാബു ചാണാക്കാട്ടില്‍, ലിജോ കളരിക്കല്‍ (വൈസ്പ്രസിഡന്റ്), ടോമിച്ചന്‍ മഞ്ഞളാക്കുന്നേല്‍ ( ട്രഷറര്‍), രാജു ചെരിയന്‍ കാലായില്‍, വി.വി ജോസ്, സജി കരുവേല്‍ കണ്‍വീനര്‍മാരുമായ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

    READ MORE
  • പ്രളയത്തില്‍ നിന്ന് ദിവ്യകാരുണ്യവും നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളും രക്ഷിച്ചു

    പ്രളയത്തില്‍ നിന്ന് ദിവ്യകാരുണ്യവും നൂറിലധികം വിശുദ്ധരുടെ തിരുശേഷിപ്പുകളും രക്ഷിച്ചു0

    മനില: കനത്ത മഴയെയും ചുഴലിക്കാറ്റിനെയും തുടര്‍ന്നുണ്ടായ പ്രളയത്തില്‍ വെള്ളം കയറിയ ഫിലിപ്പൈന്‍സിലെ മാരികിനാ നഗരത്തിലെ വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ചാപ്പലില്‍ നിന്ന് ദിവ്യകാരുണ്യവും നൂറിലധികം വിശുദ്ധരുടെ  തിരുശേഷിപ്പുകളും രക്ഷിച്ചു. ചാപ്പലിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ കൂടിയായ  ഡേവ് ഡെല ക്രൂസാണ് വെള്ളം ഇരച്ചെത്തിയ സമയത്ത് തന്റെ ജീവന്‍ പണയംവെച്ച് ദിവ്യകാരുണ്യവും വിശുദ്ധരുടെ തിരുശേഷിപ്പുകളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയത്. പുലര്‍ച്ചെ 1 മുതല്‍ 3 വരെ അതിശക്തമായ മഴ പെയ്തുകൊണ്ടിരുന്നു. കെട്ടിടത്തെ പിഴുതെറിയുന്ന വിതത്തിലുള്ള കാറ്റും ശക്തമായ മഴയും. എന്തുചെയ്യണമെന്ന് അറിയാതെ

    READ MORE

Latest Posts

Don’t want to skip an update or a post?