ഫാ. ജോസഫ് തട്ടകത്ത് അന്തരിച്ചു
- ASIA, Featured, Kerala, LATEST NEWS
- September 11, 2025
ഭരണങ്ങാനം: വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തിലെ നവീകരിച്ച ചാപ്പലിന്റെയും അള്‍ത്താരയുടെയും ആശീര്‍വാദം നാളെ (ജൂലൈ 11) വൈകുന്നേരം മൂന്നിന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ സഹകാര്‍മികനാകും. അള്‍ത്താരയുടെ മധ്യത്തില്‍ മാര്‍ത്തോമാ കുരിശും വശങ്ങളിലും മുകളിലും ഐക്കണുകളും സ്ഥാപിച്ചിട്ടുണ്ട്. പൂര്‍ണമായും തടി ഉപയോഗിച്ചാണ് നിര്‍മാണം. ഒട്ടേറെ കൊത്തുപണികളുമുണ്ട്. അള്‍ത്താരയുടെ വശങ്ങളിലെ ഭിത്തികളില്‍ ഈശോയുടെ തിരുപ്പിറവി, ജ്ഞാനസ്‌നാനം, പുനരുദ്ധാനം, പന്തക്കുസ്താ ദിവസം തീനാവുകളാല്‍ അഭിഷിക്തരായ ശിഷ്യന്മാരുടെ ഐക്കണുകള്‍ എന്നിവയെല്ലാം സ്ഥാപിച്ചിട്ടുണ്ട്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ
READ MOREകാക്കനാട്: ജനിക്കാനും ജീവിക്കാനുമുള്ള അവകാശം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ ജീവസംരക്ഷണ സന്ദേശയാത്ര കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ച്ച് ഫോര്‍ കേരള -ജീവസംരക്ഷണ സന്ദേശ യാത്രക്ക് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം. എന്റെ മാതാപിതാക്കള്‍, ഇപ്പോഴത്തെ മാതാപിതാക്കളുടെ മനോഭാവപ്രകാരം രണ്ട് കുട്ടികള്‍ മതിയെന്ന് തീരുമാനി ച്ചിരുന്നുവെങ്കില്‍, പത്താമത്തെ കുഞ്ഞായി ജനിക്കുവാന്‍ എനിക്ക് അവസരം ലഭിക്കുകയില്ലായിരുന്നുവെന്നു അദ്ദേഹം
READ MOREഇറ്റാലിയന്‍ സ്വദേശിനിയായ പിയറീന ഗില്ലിക്ക് ലഭിച്ച റോസ മിസ്റ്റിക്ക മാതാവിന്റെ ദര്‍ശനങ്ങളില്‍ സഭയുടെ ദൈവശാസ്ത്രത്തിനോ ധാര്‍മികതയ്‌ക്കോ വിരുദ്ധമായതൊന്നുമില്ല എന്ന് വ്യക്തമാക്കി വത്തിക്കാന്‍. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അംഗീകാരത്തോടെ വിശ്വസകാര്യങ്ങള്‍ക്കായുള്ള ഡിക്കാസ്റ്ററി തലവന്‍ കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസ് ബ്രെസ്‌കിയ രൂപത ബിഷപ്പിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇറ്റലിയിലെ മോണ്ടിച്ചിയാരിയിലും ഫൗണ്ടനെല്ലയിലും വച്ച് 1947 ലും 1966ലുമാണ് മാതാവ് പിയറീന ഗില്ലിക്ക് പ്രത്യക്ഷപ്പെട്ടത്. മറിയത്തിന്റെ പ്രത്യക്ഷീകരണത്തെക്കുറിച്ച് വിവരിക്കുന്ന ഗില്ലിയുടെ എഴുത്തുകള്‍ മറിയത്തിന്റെ മാതൃത്വത്തിലുള്ള സമ്പൂര്‍ണും എളിമ നിറഞ്ഞതുമായ സമര്‍പ്പണമാണ് വെളിപ്പെടുത്തുന്നതെന്നും
READ MOREകാറക്കാസ്/വെനസ്വേല: രാജ്യത്തെ ദിവ്യകാരുണ്യത്തിന് പുനര്‍പ്രതിഷ്ഠിച്ച് വെനസ്വേലന്‍ ബിഷപ്പുമാര്‍. തലസ്ഥാനഗരിയായ കാറക്കാസിലെ കൊറമോട്ടോ നാഥയുടെ നാമധേയത്തിലുള്ള ദൈവാലയത്തില്‍, ദിവ്യബലിയോടനുബന്ധിച്ച് നടത്തിയ പുനര്‍പ്രതിഷ്ഠാ ചടങ്ങില്‍ വാലന്‍സിയ ആര്‍ച്ചുബിഷപ്പും വെനസ്വേലന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് പ്രസിഡന്റുമായ ജീസസ് ഗൊണ്‍സാലസ് ഡെ സാരാറ്റ് മുഖ്യകാര്‍മികത്വം വഹിച്ചു. 125 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വെനസ്വേലയെ ആദ്യമായി ദിവ്യകാരുണ്യത്തിന് പ്രതിഷ്ഠിച്ചത്. വെനസ്വേലയിലെ ജനങ്ങള്‍ ക്രിസ്തു എന്ന വ്യക്തിയോടും അവിടുത്തെ പ്രബോധനങ്ങളോടും അവിടുന്ന് നിര്‍ദേശിച്ച ജീവിതശൈലിയോടും അനുരൂപപ്പെടുമ്പോള്‍ മാത്രമേ വെനസ്വേല യഥാര്‍ത്ഥത്തില്‍ ദിവ്യകാരുണ്യത്തിന്റെ രാജ്യമായി മാറുകയുള്ളൂവെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു. സാമൂഹിക
READ MOREDon’t want to skip an update or a post?