'ഉക്രെയ്നിനായി ഒരു പരിത്യാഗം ചെയ്യുക': തീക്ഷ്ണമായ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും ആഹ്വാനം ചെയ്ത് ഉക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭ
- Featured, INTERNATIONAL, LATEST NEWS, WORLD
- December 5, 2025

കൊച്ചി: ദേശീയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വല്ലാര്‍പാടം ബസിലിക്കയിലേക്കുള്ള 20-ാമത് മരിയന്‍ തീര്‍ത്ഥാടനം നാളെ (സെപ്റ്റംബര്‍ 8) നടക്കും. കിഴക്കന്‍ മേഖലയില്‍ നിന്നും വല്ലാര്‍പാടത്തേക്കുള്ള തീര്‍ത്ഥാടനത്തിന്റെ ഉദ്ഘാടനം, എറണാകുളം സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രല്‍ അങ്കണത്തില്‍ എട്ടിന് വൈകുന്നേരം മൂന്നിന് വരാപ്പുഴ അതിരൂപത സഹായ മെത്രാന് ഡോ. ആന്റണി വാലുങ്കല്‍ നിര്‍വഹിക്കും. വല്ലാര്‍പാടം തിരുനാളിന് ഉയര്‍ത്താനുള്ള ആശിര്‍വദിച്ച പതാക അതിരൂപതയിലെ അല്മായ നേതാക്കള്‍ക്ക് ബിഷപ് കൈമാറും. പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുമുള്ള ദീപശിഖാ പ്രയാണം വൈപ്പിന്‍ വല്ലാര്‍പാടം ജംഗ്ഷനില്‍
READ MORE
സര്‍വ്വശക്തനായ ദൈവം ഇന്ത്യയ്ക്ക് സമാധാനത്തിന്റെയും ക്ഷേമത്തിന്റെയും അനുഗ്രഹങ്ങള്‍ സമൃദ്ധമായി നല്കട്ടെയെന്ന് പാപ്പാ പ്രാര്‍ത്ഥിക്കുകയും ആശംസിക്കുകയും ചെയ്തു. ഇന്തൊനേഷ്യയിലേക്കുള്ള വിമാനയാത്രാവേളയില്‍ ഇന്ത്യയ്ക്കു മുകളിലൂടെ വിമാനം പറക്കവെ വ്യോമയാനത്തില്‍ നിന്ന് ഭാരതത്തിന്റെ രാഷ്ട്രപതി ശ്രീമതി ദൗപതി മുര്‍മുന് അയച്ച ടെലെഗ്രാം സന്ദേശത്തിലാണ് പാപ്പാ പ്രാര്‍ത്ഥനയും ആശംസകളും അറിയിച്ചത്. റോമില്‍ നിന്ന് ഇന്തൊനേഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്കുള്ള 13 മണിക്കൂറിലേറെ ദീര്‍ഘിച്ച യാത്രയില്‍ വ്യോമയാനം ഏതെല്ലാം രാഷ്ട്രങ്ങളുടെ മുകളിലൂടെ പറന്നുവോ അതതു രാജ്യങ്ങളുടെ തലവന്മാര്ക്ക് പാപ്പാ ടെലെഗ്രാം അയച്ചു. വിദേശ ഇടയസന്ദര്‍ശന വേളകളിലെല്ലാം
READ MORE
റസ്റ്ററന്റില്‍ ഷെഫ് ആയി ജോലി ചെയ്യുന്ന വൈദികന് സാധാരണ നാം പ്രതീക്ഷിക്കുന്ന ഒരു വൈദികന്റെ ചിത്രത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. എന്നാല്‍ ബാള്‍ട്ടിമോറില്‍ ‘പ്ലേറ്റിംഗ് ഗ്രേസ് ആന്‍ഡ് ഗ്രബ്’ എന്ന പേരില്‍ ഫുഡ് ട്രക്കും ‘ഗാസ്ട്രോ സോഷ്യല്‍’ എന്ന പേരില്‍ റസ്റ്ററന്റും നടത്തുന്ന ഫാ. ലിയോ പാറ്റലിംഗ്ഹഗ് ഒരു അവാര്‍ഡ് ജേതാവായ ഷെഫാണ്. ഒരു ഫുഡ് ചാനല്‍ നടത്തിയ ‘ത്രോഡൗണ്‍ വിത്ത് ബോബി ഫ്ലേ’ എന്ന കുക്കിംഗ് പരിപാടിയിലെ ജേതാവാണ് ഫാ. ലിയോ. മുമ്പ് ജയില്‍ശിക്ഷ അനുഭവിച്ചവരെയോ
READ MORE
പാരിസ്: ഫ്രാന്‍സിലെ പെല്ലവോയിസിനിലെ തീര്‍ത്ഥാടനകേന്ദ്രത്തോടനുബന്ധിച്ചുള്ള കരുണയുടെ നാഥയുടെ പ്രത്യക്ഷീകരണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്ക് വത്തിക്കാന്റെ നിഹില്‍ ഒബ്സ്റ്റാറ്റ്. 19-ാം നൂറ്റാണ്ടിലാണ് ഫ്രഞ്ച് സ്ത്രീയായ എസ്തല്ലെ ഫാഗ്വറ്റിന് മാതാവ് പ്രത്യക്ഷപ്പെടുന്നതും അത്ഭുത സൗഖ്യങ്ങള്‍ സംഭവിക്കുന്നതും. ബോര്‍ഗ്സിലെ ആര്‍ച്ചുബിഷപ്പായ ജെറോം ഡാനിയല്‍ ബ്യൂവിന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് തീര്‍ത്ഥാടനകേന്ദ്രത്തിലെ മാതാവിന്റെ പ്രത്യക്ഷീരണവുമായി ബന്ധപ്പെട്ട വിശ്വാസങ്ങള്‍ക്കും ഭക്താഭ്യാസങ്ങള്‍ക്കും ദൈവശാസ്ത്രപരമായ തടസങ്ങളൊന്നുമില്ല എന്ന് വത്തിക്കാന്റെ വിശ്വാസകാര്യാലം വ്യക്തമാക്കിയത്. എസ്തല്ലേയുടെ വിവരണങ്ങള്‍ ലളിതവും വ്യക്തവും എളിമ നിറഞ്ഞതുമാണെന്ന് വിശ്വാസകാര്യാലയത്തിന്റെ കുറിപ്പില്‍ പറയുന്നു. കരുണാവതിയായ പരിശുദ്ധ മറിയം എസ്തല്ലയോട് പെരുമാറുന്ന
READ MOREDon’t want to skip an update or a post?