Follow Us On

23

November

2024

Saturday

Author's Posts

  • കര്‍ദിനാള്‍ ഫിലിപ്പ് നേരി സിനഡ് സെക്രട്ടറിയേറ്റ് കൗണ്‍സിലില്‍

    കര്‍ദിനാള്‍ ഫിലിപ്പ് നേരി സിനഡ് സെക്രട്ടറിയേറ്റ് കൗണ്‍സിലില്‍0

    വത്തിക്കാന്‍ സിറ്റി: ഇന്ത്യയിലെ ലത്തീന്‍ കത്തോലിക്ക മെത്രാന്‍  സമിതിയുടെയും (സിസിബിഐ) ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെയും (എഫ്എബിസി) പ്രസിഡന്റും ഗോവ അതിരൂപതാധ്യക്ഷനുമായ കര്‍ദിനാള്‍ ഫിലിപ്പ് നേരി ഫെറാവോയെ സിനഡ് സെക്രട്ടറിയേറ്റ് കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുത്തു. വത്തിക്കാനില്‍ നടന്ന ബിഷപ്പുമാരുടെ സിനഡിലാണ് തിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ സിനഡാലിറ്റിയെക്കുറിച്ച് വത്തിക്കാനില്‍ നടന്ന സിനഡിന്റെ അവസാന രേഖ തയാറാക്കുന്ന കമ്മിറ്റിയിലേക്കും കര്‍ദിനാള്‍ ഫെറാവോയെ ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചിരുന്നു. സിനഡിന്റെ ഓര്‍ഡിനറി ജനറല്‍ അസംബ്ലിയുടെ ഒരുക്കങ്ങളുടെയും  നടത്തിപ്പിന്റെയും ചുമതല വഹിക്കുന്ന കൂട്ടായ്മയാണ്

    READ MORE
  • ഈസ്റ്റര്‍ ആക്രമണം: പുനരന്വേഷണം നടത്താനുള്ള ഗവണ്‍മെന്റ് തീരുമാനത്തെ സ്വാഗതം ചെയ്ത് ശ്രീലങ്കന്‍ സഭ

    ഈസ്റ്റര്‍ ആക്രമണം: പുനരന്വേഷണം നടത്താനുള്ള ഗവണ്‍മെന്റ് തീരുമാനത്തെ സ്വാഗതം ചെയ്ത് ശ്രീലങ്കന്‍ സഭ0

    കൊളംബോ: 2019 ഈസ്റ്റര്‍ദിനത്തില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ പുനരന്വേഷണം പ്രഖ്യാപിച്ച ഗവണ്‍മെന്റ് നടപടി ശുഭകരമായ അടയാളമാണെന്ന് ബിഷപ് പീറ്റര്‍ ആന്റണി വൈമാന്‍ ക്രൂസ്. നീതിലഭിക്കുമെന്ന പ്രത്യാശയോടെയാണ് പുതിയ അന്വേഷണത്തെ നോക്കി കാണുന്നതെന്ന് മധ്യശ്രീലങ്കയിലെ രത്‌നാപുര നഗരം ആസ്ഥാനമായുള്ള രൂപതയുടെ ചുമതല വഹിക്കുന്ന ബിഷപ് പീറ്റര്‍ പറഞ്ഞു. പ്രസിഡന്റ് അനുരകുമാരയുടെ നേതൃത്വത്തില്‍ ചുമതലയേറ്റ പുതിയ ഗവണ്‍മെന്റാണ് പുനരന്വേഷണം പ്രഖ്യാപിച്ചത്. 2019 ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ മൂന്ന് ദൈവാലയങ്ങളും മൂന്ന് ഹോട്ടലുകളും കേന്ദ്രീകരിച്ച് നടന്ന ചാവേര്‍ ആക്രമണങ്ങളില്‍

    READ MORE
  • അഖണ്ഡ ജപമാല 1000 ദിനത്തിലേക്ക്

    അഖണ്ഡ ജപമാല 1000 ദിനത്തിലേക്ക്0

    കണ്ണൂര്‍: തടിക്കടവ് സെന്റ് ജോര്‍ജ് ദൈവാലയത്തില്‍ നടന്നുവരുന്ന അഖണ്ഡ ജപമാല ഒക്‌ടോബര്‍ 21-ന് ആയിരം ദിവസം പൂര്‍ത്തിയാക്കും. തലശേരി അതിരൂപതയില്‍ത്തന്നെ ആദ്യമായിട്ടാണ് ഒരു ദൈവാലയത്തില്‍ രാവും പകലും മുടങ്ങാതെ ജപമാല നടക്കുന്നത്. ഓരോ ദിവസവും വിവിധ കുടുംബങ്ങളും വാര്‍ഡുകളും ഈ പ്രാര്‍ത്ഥന ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. 2022-ല്‍ അന്നത്തെ വികാരിയായിരുന്ന ഫാ. ജോയ്‌സ് കാരിക്കാത്തടത്തിലിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അഖണ്ഡ ജപമാല ഇപ്പോഴത്തെ വികാരി ഫാ. ഷിന്റോ പുലിയുറുമ്പിലിന്റെ നേതൃത്വത്തില്‍ തുടരുകയാണ്. ആയിരം ദിന ആഘോഷങ്ങളുടെ ഭാഗമായി 21-ന് തിങ്കളാഴ്ച

    READ MORE
  • കത്തോലിക്കരുടെ സംഖ്യ ഒരുകോടി 37 ലക്ഷം വര്‍ധിച്ചു 139 കോടിയായി

    കത്തോലിക്കരുടെ സംഖ്യ ഒരുകോടി 37 ലക്ഷം വര്‍ധിച്ചു 139 കോടിയായി0

    വത്തിക്കാന്‍ സിറ്റി: 2022 ന്റെ അവസാനത്തോടെ കത്തോലിക്കരുടെ സംഖ്യ ഒരു കോടി 37 ലക്ഷം വര്‍ധിച്ച് 139 കോടിയായി. ലോകജനസംഖ്യയുടെ 17.7 ശതമാനമാണിത്. ആഫ്രിക്കയില്‍ മാത്രം 73 ലക്ഷം വിശ്വാസികളാണ് കത്തോലിക്കസഭയില്‍ പുതിയതായി അംഗങ്ങളായത്. ആഫ്രിക്കന്‍ ഭുഖണ്ഡത്തിലെ ജനങ്ങളില്‍ 19.7 ശതമാനം പേരും ക്രൈസ്തവവിശ്വാസികളാണ്. യൂറോപ്പില്‍ കത്തോലിക്കരുടെ സംഖ്യയില്‍ കുറവുണ്ടായെങ്കിലും ഇപ്പോഴും യൂറോപ്പിലെ 39.5 ശതമാനമാളുകളും കത്തോലിക്ക വിശ്വാസികളാണ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ 60 ലക്ഷവും ഏഷ്യയില്‍ ഒന്‍പത് ലക്ഷവും ഓഷ്യാനയില്‍ ഒന്നേകാല്‍ ലക്ഷവും വിശ്വാസികള്‍ 2022-ല്‍ കത്തോലിക്ക

    READ MORE

Latest Posts

Don’t want to skip an update or a post?