പുനരൈക്യ വാര്ഷികം; ബഹ്റിനില് സുകൃതം 2025 സംഗമം
- Featured, Kerala, LATEST NEWS, WORLD
- September 13, 2025
മാര്‍പാപ്പയ്ക്ക് അനുമോദനങ്ങള്‍ നേര്‍ന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് മോദി ആശംസകള്‍ അറിയിച്ചത്. ‘പരിശുദ്ധ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയ്ക്ക് ഇന്ത്യയിലെ ജനങ്ങളുടെ ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങളും ആശംസകളും ഞാന്‍ അറിയിക്കുന്നു. സമാധാനം, ഐക്യം, ഐക്യദാര്‍ഢ്യം, സേവനം എന്നിവയുടെ ആദര്‍ശങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വളരെയേറെ പ്രാധാന്യമുള്ള ഒരു നിമിഷത്തിലാണ് കത്തോലിക്കാ സഭയുടെ നേതൃസ്ഥാനത്തേക്ക് അദ്ദേഹം വരുന്നത്. പരിശുദ്ധ സിംഹാസനവുമായി തുടര്‍ച്ചയായ സംഭാഷണത്തിനും ഇടപെടലിനും ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്,’ പ്രധാനമന്ത്രി മോദി എക്‌സില്‍ പങ്കുവച്ച പോസ്റ്റില്‍ രേഖപ്പെടുത്തി.
READ MOREവത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയുടെ 267-ാമത് മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ സിസ്‌റ്റൈന്‍ ചാപ്പലില്‍ തന്നെ തിരഞ്ഞെടുത്ത കര്‍ദിനാള്‍മാരോടൊപ്പം മാര്‍പാപ്പയായ ശേഷമുള്ള പ്രഥമ ദിവ്യബലി അര്‍പ്പിച്ചു. ‘രക്ഷകനായ ക്രിസ്തുവിലുള്ള സന്തോഷകരമായ വിശ്വാസത്തിന് സാക്ഷ്യം വഹിക്കാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു’ എന്ന് കര്‍ദിനാള്‍മാരെ ഓര്‍മിപ്പിച്ച പാപ്പ വിശ്വാസം ഇല്ലാത്തിടത്ത് ജീവിതത്തിന് അര്‍ത്ഥം നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കി. ക്രിസ്തുവുമായി വ്യക്തിപരമായ ബന്ധം എപ്പോഴും നന്നായി വളര്‍ത്തിയെടുക്കണമെന്ന് മാര്‍പ്പാപ്പ ആഹ്വാനം ചെയ്തു. പത്രോസിന്റെ ശുശ്രൂഷയിലൂടെ കര്‍ത്താവ് നമുക്കെല്ലാവര്‍ക്കും ചൊരിയുന്ന അനുഗ്രഹങ്ങളെക്കുറിച്ച് ചിന്തിക്കുവാന്‍
READ MORE‘ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. ഞങ്ങള്‍ക്ക്, അഗസ്തീനിയന്‍ സന്യാസ സഭാംഗങ്ങള്‍ക്ക് ഇത് ഒരു യഥാര്‍ത്ഥ സമ്മാനമാണ്, കാരണം ഇത് സഭയ്ക്കുള്ള ഒരു സമ്മാനമാണ്. അതാണ് പ്രധാന കാര്യം.’ ലിയോ 14 ാമന്‍ മാര്‍പാപ്പ അംഗമായ അഗസ്തീനിയന്‍ സന്യാസ സഭയുടെ പ്രയര്‍ ജനറലും പുതിയ പാപ്പയുടെ ദീര്‍ഘകാല സുഹൃത്തുമായ ഫാ. അലജാന്‍ഡ്രോ മോറല്‍, പുതിയ മാര്‍പാപ്പയെക്കുറിച്ച് നടത്തിയ ആദ്യ പ്രതികരണമാണിത്. പുതിയ മാര്‍പാപ്പ ആദ്യമായി സംസാരിച്ചത് നീതിയെയും സമാധാനത്തെയും എല്ലാവര്‍ക്കും ഇടയില്‍ പാലങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും സിനഡാലിറ്റിയെക്കുറിച്ചുമാണെന്ന് പ്രയര്‍ ജനറല്‍ പറഞ്ഞു.
READ MOREകൊച്ചി : അഗസ്തീനിയന്‍ സഭയുടെ ജനറലെന്ന നിലയില്‍ രണ്ട് തവണ കേരളം സന്ദര്‍ശിച്ച ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയെക്കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മകളുമായി പാപ്പ അംഗമായ അഗസ്തീനിയന്‍ സന്യാസ സഭയിലെ അംഗങ്ങള്‍. ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുമായി നിരവധിതവണ വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ നടത്തിയിട്ടുള്ള ഫാ. മെട്രോ സേവ്യര്‍, ഒഎസ്എ, പുതിയ പാപ്പയെ ‘അഗാധമായ ആത്മീയതയുടെ മനുഷ്യന്‍’ എന്നാണ് വിശേഷിപ്പിച്ചത്. ‘ ദീര്‍ഘനേരം അദ്ദേഹം നിശബ്ദമായി ദിവ്യകാരുണ്യ ആരാധനയില്‍ ചെലവഴിക്കാറുണ്ട്. സഭയോട് അദ്ദേഹത്തിന് ആഴമായ സ്‌നേഹവും മജിസ്റ്റീരിയത്തോടുള്ള വലിയ ബഹുമാനവും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ
READ MOREDon’t want to skip an update or a post?