Follow Us On

27

November

2024

Wednesday

Author's Posts

  • ജര്‍മനിയില്‍ വീണ്ടും കത്തിയാക്രമണം

    ജര്‍മനിയില്‍ വീണ്ടും കത്തിയാക്രമണം0

    ബെര്‍ലിന്‍: ജര്‍മനിയിലെ ലോവര്‍ സാക്‌സണി സംസ്ഥാനത്തിന്റെ തലസ്ഥാനമായ ഹാന്നോവറിന്റെ പ്രാന്തപ്രദേശത്ത് അഭയാര്‍ത്ഥിയായ ഇറാക്കുകാരന്റെ കുത്തേറ്റ് 61-കാരന്‍ മരിച്ചു. അഭയാര്‍ത്ഥികള്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ ഉടമയാണ് കുത്തേറ്റുമരിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരുസംഭവത്തില്‍ ഹെസ്റ്റെ സംസ്ഥാനത്തിലെ ദരംസ്റ്റാട്ടില്‍, അഫ്ഗാനിസ്ഥാനില്‍നിന്നുള്ള ഒരഭയാര്‍ത്ഥി റോഡ് സൈഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിലേക്ക് തന്റെ കാര്‍ ഇടിച്ചുകയറ്റി കാറുടമയെ പരിക്കേല്‍പിച്ചു. ട്രാഫിക് ലൈറ്റുകള്‍ അവഗണിച്ച് അതിവേഗത്തില്‍ കാറോടിച്ചുവന്നായിരുന്നു പരാക്രമം. ദൈവത്തിന്റെ കല്‍പനപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്ന് അറസ്റ്റിലായ അക്രമി പറഞ്ഞതായി ജര്‍മന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    READ MORE
  • ഫ്രാന്‍സില്‍ വീണ്ടും ദൈവാലയത്തില്‍ തീപിടുത്തം; ഒരാള്‍ അറസ്റ്റില്‍

    ഫ്രാന്‍സില്‍ വീണ്ടും ദൈവാലയത്തില്‍ തീപിടുത്തം; ഒരാള്‍ അറസ്റ്റില്‍0

    പാരിസ്: ഫ്രാന്‍സില്‍ കത്തോലിക്കാ ദൈവാലയങ്ങള്‍ക്ക് തീ പിടിക്കുന്നത് തുടര്‍ക്കഥയാകുന്നു. വടക്കന്‍ ഫ്രാന്‍സിലെ സാന്ത്ഒമേപ്രര്‍ പട്ടണത്തിലെ അമലോത്ഭവ മാതാ ദൈവാലയമാണ് ഏറ്റവും ഒടുവില്‍ അഗ്നിക്കിരയായത്. നൂറോളം അഗ്നിശമന സേനാംഗങ്ങള്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും പള്ളിയുടെ നിയോഗോത്തിക് മണിമാളികയും മേല്‍ക്കൂരയും കത്തിയമര്‍ന്നു. അനേകലക്ഷം യൂറോയുടെ നഷ്ടമുണ്ടായതായും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങള്‍ നീളുമെന്നും വികാരി ഫാ. റൂസെല്‍ പറഞ്ഞു. 1859-ല്‍ നിര്‍മിച്ച ഈ ദൈവാലയം രണ്ടു ലോകമഹായുദ്ധങ്ങളെയും അതിജീവിച്ചതാണ്. 2018-ലെ നവീകരണത്തിനുശേഷം ഇപ്പോഴുണ്ടായ ഈ തീപിടുത്തം ഇടവകാംഗങ്ങളെ ദുഃഖത്തിലാഴ്ത്തിയെന്ന് ഫാ. റൂസെല്‍ പറഞ്ഞു.

    READ MORE
  • നാകപ്പുഴ ദൈവാലയത്തില്‍  എട്ടുനോമ്പാചരണവും   പിറവിത്തിരുനാളും

    നാകപ്പുഴ ദൈവാലയത്തില്‍ എട്ടുനോമ്പാചരണവും പിറവിത്തിരുനാളും0

    പാലാ: മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ നാകപ്പുഴ ദൈവാലയത്തില്‍ എട്ടുനോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവിത്തിരുനാളും എട്ടിന് ആഘോഷിക്കും. ഇതിനോടനുബന്ധിച്ച് നാലുവരെ വിന്‍സെന്‍ഷ്യന്‍ വൈദികരുടെ നേതൃത്വത്തില്‍ മരിയന്‍ കണ്‍വന്‍ഷന്‍ നടക്കും. എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്കാണ് മരിയന്‍ കണ്‍വന്‍ഷന്‍ ആരംഭിക്കുക. ഏഴിന് രാവിലെ 5.30, 7.00, 8.30, 10.00, 11.30, 2.30, 3.30 എന്നീ സമയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും നൊവേനയുമുണ്ടായിരിക്കും. 4.15-ന് ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാന, സന്ദേശം – മാര്‍ ആന്‍ഡ്രൂസ് താഴത്ത്. 6.30-ന് പ്രദക്ഷിണം. എട്ടിന് സമാപന ആശീര്‍വാദം. എട്ടിന്

    READ MORE
  • മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ പള്ളി സുവര്‍ണ  ജൂബിലി നിറവില്‍

    മുണ്ടക്കയം വ്യാകുലമാതാ ഫൊറോനാ പള്ളി സുവര്‍ണ ജൂബിലി നിറവില്‍0

    മുണ്ടക്കയം: അര നൂറ്റാണ്ടിന്റെ വിശ്വാസ പാരമ്പര്യവുമായി മുണ്ടക്കയം വ്യാകുലമാത ഫൊറോന സുവര്‍ണ ജൂബിലി നിറവില്‍. 2025 ഫെബ്രുവരി 23 വരെ നീണ്ടുനില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ജൂബിലിയുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. കാഞ്ഞിരപ്പള്ളി രൂപതാ വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള കൊടിയുയര്‍ത്തല്‍, തിരിതെളിക്കാല്‍, വിശുദ്ധ കുര്‍ബാന തുടങ്ങിയ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. വിശ്വാസത്തില്‍ വേരൂന്നി സേവനങ്ങളില്‍ ശാഖവിരിച്ച് രണ്ട് ഫൊറോനാകളായി തീര്‍ന്ന 25 ഇടവകകളും അവിടെ ശുശ്രൂഷ ചെയ്യുന്ന വൈദികരും കൃതജ്ഞതാ

    READ MORE

Latest Posts

Don’t want to skip an update or a post?