എഐ കുമ്പസാരക്കൂട്; യാഥാര്‍ത്ഥ്യമെന്ത്
- Featured, INTERNATIONAL, LATEST NEWS, WORLD
- November 23, 2024
വത്തിക്കാന്‍: സൃഷ്ടിയില്‍ മനുഷ്യന് ദൈവം നല്‍കിയിരിക്കുന്ന പ്രഥമ കര്‍ത്തവ്യം കാവല്‍ നില്ക്കുക എന്നതാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ‘ഒരു തീര്‍ത്ഥാടനം പോലെ വിശുദ്ധ നാട്ടിലെ എന്റെ ദിവസങ്ങള്‍’ എന്ന ഗ്രന്ഥത്തിന് വേണ്ടി രചിച്ച ആമുഖസന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഇങ്ങനെ പറഞ്ഞത്. ഒസ്സെര്‍വതോരെ റൊമാനോയുടെ ലേഖകനായ റോബെര്‍ത്തോ ചെത്തേരെയും, വിശുദ്ധ നാടിന്റ സൂക്ഷിപ്പുകാരനായ ഫാ. ഫ്രാഞ്ചെസ്കോ പിത്തോണും തമ്മില്‍ നടത്തിയ അഭിമുഖസംഭാഷണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. യേശുവിന്റെ ഇഹലോകവാസത്തിനു സാക്ഷ്യം വഹിച്ച വിശുദ്ധ നാടിനു കാവല്‍ നിന്നുകൊണ്ട്, ഓരോ വര്‍ഷവും അര
തിരുവല്ല: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് ഒരുക്കമായി മലങ്കര കത്തോലിക്കാ സഭയില്‍ വചനവര്‍ഷാചരണത്തിന് തുടക്കമായി. ”എന്റെ വചനത്തില്‍ നിലനില്ക്കുമെങ്കില് നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്റെ ശിഷ്യരാണ്” (യോഹ. 8:31) എന്ന ബൈബിള്‍ വാക്യം അടിസ്ഥാനമാക്കി, ‘എന്റെ വചനത്തില്‍ വസിക്കുക’ എന്നതാണ് വചനവര്‍ഷത്തിലെ ചിന്താവിഷയം. മലങ്കര കത്തോലിക്കാ സഭാവിശ്വാസികള്‍ക്ക് ബൈബിളില്‍ ആഴമായ അറിവും അനുഭവവും പകര്‍ന്നു നല്കുന്നതിനോടൊപ്പം വിശുദ്ധ ലിഖിതത്തിലെ യേശുവിനെ കണ്ടുമുട്ടുന്നതിന് അവരെ ഒരുക്കുക എന്നതുമാണ് വചനവര്‍ഷാചരണത്തിന്റെ ലക്ഷ്യം. ആദിമസന്യാസ ആശ്രമങ്ങളില്‍ നിലനിന്നിരുന്ന വിശുദ്ധ ഗ്രന്ഥത്തിന്റെ വിശുദ്ധ വായനയായ
വത്തിക്കാന്‍: 2021 മുതല്‍ കിര്‍ഗിസ്ഥാന്റെ ഭരണം വഹിക്കുന്ന രാഷ്ട്രപതി സാദിര്‍ ജാപറോവ് വത്തിക്കാനില്‍ എത്തിഫ്രാന്‍സിസ് പാപ്പായുമായി കൂടിക്കാഴ്ച്ച നടത്തി. പോള്‍ ആറാമന്‍ ശാലയിലെ സ്വീകരണ മുറിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച്ച. ഫ്രാന്‍സിസ് പാപ്പായുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിനുമായും ചര്‍ച്ചകള്‍ നടത്തി. അന്താരാഷ്ട്ര സംഘടനകളും രാജ്യങ്ങളുമായുള്ള പരിശുദ്ധ സിംഹാസനത്തിന്റെ ബന്ധങ്ങളുടെ സെക്രട്ടറി മോണ്‍സിഞ്ഞോര്‍ പോള്‍ റിച്ചാര്‍ഡ് ഗാല്ലഗറും തദവസരത്തില്‍ സന്നിഹിതനായിരുന്നു. കര്‍ദിനാള്‍ പരോളിനുമായുള്ള ചര്‍ച്ചാവേളയില്‍, കിര്‍ഗിസ്ഥാനും, പരിശുദ്ധ സിംഹാസനവും തമ്മിലുള്ള ഊഷ്മളമായ ബന്ധങ്ങളെ
കോഴിക്കോട്: കെആര്‍എല്‍സിസിയുടെ ആഭിമുഖ്യത്തില്‍ ഇടവകകളില്‍ സംഘടിപ്പിക്കുന്ന ജനജാഗര സമ്മേളനങ്ങള്‍ക്ക് ഒക്ടോബര്‍ ആറിന് തുടക്കമാകും. കേരള ലത്തീന്‍ കത്തോലിക്കാ സമൂഹത്തിന്റെ സാമൂഹിക, രാഷ്ട്രീയ ഏകോപനവും ശക്തീകരണവും ലക്ഷ്യമിട്ട് നടത്തുന്ന സമ്മേളനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ പത്തിന് പള്ളിക്കുന്ന് ലൂര്‍ദ്മാതാ തീര്‍ത്ഥാടനകേന്ദ്രം ഓഡിറ്റോറിയത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ നിര്‍വഹിക്കും. ലത്തീന്‍ കത്തോലിക്കാ ദിനാചരണത്തോടനുബന്ധിച്ച് കണ്ണൂര്‍ മുതല്‍ നെയ്യാറ്റിന്‍കര വരെയുള്ള 12 ലത്തീന്‍ രൂപതകളിലെ ആയിരത്തോളം ഇടവകകളില്‍ ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ സമ്മേളനം നടക്കും.
8 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 5 പേരെ ചേർത്ത് കൊണ്ട് ബൈബിൾ വായന ആരംഭിച്ച ‘എഫ്ഫാത്ത മിനിസ്ട്രി’, ഇന്ന് ലോകമെമ്പാടുമായി മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി ഒരു ലക്ഷത്തിലധികം ആളുകള്‍ ഒരു വര്‍ഷംകൊണ്ട് സമ്പൂര്‍ണ ബൈബിള്‍ വായിക്കുന്ന ശുശ്രൂഷയായി മാറിയിരിക്കുന്നു. ദൈവാത്മാവ് നയിക്കുന്ന ഈ പ്രത്യേക ശുശ്രൂഷയിലൂടെ അനുഗ്രഹം ലഭിച്ചതാകട്ടെ പതിനായിരക്കണക്കിന് ക്രൈസ്തവരും അക്രൈസ്തവരുമായ വ്യക്തികൾക്കും. ഇന്ന് എഫ്ഫാത്ത മിനിസ്ട്രിയെ ലോകമാസകലമുള്ള അനേകര്‍ ഏറ്റെടുത്തിരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുക. വിവിധ രാജ്യങ്ങളിലെ അഡ്മിന്മാരുടെ നേതൃത്വത്തില്‍ അനുദിനം വായിക്കേണ്ട ദൈവവചന ഭാഗങ്ങള്‍
മുംബൈ: കുടിയേറ്റക്കാരുടെ സേവനത്തിനായി സിസിബിഐ കാത്തലിക് കണക്ട് പ്ലാറ്റ്ഫോമുമായി സംയോജിപ്പിച്ച പുതിയ ഡിജിറ്റല്‍ പോര്‍ട്ടല്‍ ആരംഭിച്ചു. ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’ എന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രമേയത്തില്‍ സഭ ലോകമെമ്പാടും കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ലോക ദിനം ആഘോഷിച്ച വേളയിലാണ് പോര്‍ട്ടല്‍ ആരംഭിച്ചത്. കുടിയേറ്റക്കാര്‍ക്ക് സഭാ സേവനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ ഈ പോര്‍ട്ടലിലൂടെ സാധിക്കും. ജാതി, മത, മത ഭേദമന്യേ എല്ലാവര്ക്കും സേവനം ലഭ്യമാകുമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ ലേബര്‍ കമ്മീഷന് ദേശീയ സെക്രട്ടറി ഫാ.
ഫാ. സ്റ്റാഴ്സന്‍ കള്ളിക്കാടന് ജപമാല പ്രാര്‍ത്ഥന ചൊല്ലാന്‍ എനിക്ക് നല്ല മടിയായിരുന്നു. നീണ്ടജപങ്ങളും ഏറ്റുചൊല്ലിയുള്ള പ്രാര്‍ത്ഥനകളുമെല്ലാം എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ഒരു സമ്പൂര്‍ണ്ണ ജപമാല ചൊല്ലാന്‍ 45 മിനിറ്റ് എങ്കിലും മിനിമം വേണമായിരുന്നു. അത്രയും സമയം കളയുന്നതിന് മനസ് പലപ്പോഴും അനുവദിച്ചിരുന്നില്ല. ഒരിക്കല്‍ ഞാന്‍ ഇതേപ്പറ്റി പരിശുദ്ധ അമ്മയോട് പറഞ്ഞു: ”അമ്മേ ഞാന്‍ എന്തിനാണ് ജപമാല ചൊല്ലേണ്ടത്. ഈ ജപമാലചൊല്ലിയില്ലെങ്കിലും എനിക്ക് അമ്മയെ ഒരുപാട് ഇഷ്ടമാണെന്ന് അമ്മയ്ക്ക് അറിയാമല്ലോ?” എന്റെ നിഷ്കളങ്കമായ ചോദ്യത്തിന് അമ്മ ഉത്തരം നല്‍കിയത്
റവ. ഡോ. മൈക്കിള്‍ പുളിക്കല്‍ സിഎംഐ സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന് മുനമ്പം ചെറായി പള്ളിപ്പുറം ഭാഗത്തെ അറുനൂറില്പരം കുടുംബങ്ങള്‍ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളി കേരളത്തിന്റെ സാമൂഹ്യമനഃസാക്ഷിയെ ഉണര്‍ത്തേണ്ടതാണ്. നിര്‍ധനരായ ആ ജനങ്ങള്‍ ഒന്നര നൂറ്റാണ്ടിലേറെ കാലമായി ജീവിച്ചു പോന്നതും അപ്രകാരമായിരുന്നിട്ടും ഒരിക്കല്‍ കൂടിയ വിലകൊടുത്തു വാങ്ങേണ്ടി വന്നതുമായ ഭൂമി വഖഫ് നിയമത്തിന്റെ മറവില്‍ കൈവശപ്പെടുത്താനുള്ള വഖഫ് ബോര്‍ഡിന്റെ നീക്കം കടുത്ത മനുഷ്യാവകാശ ലംഘനവും നീതിനിഷേധവുമാണ്. വഖഫ് നിയമത്തിന്റെ ദുരുപയോഗം വ്യക്തമാകുന്ന വഴിവിട്ട വഖഫ് അവകാശവാദമാണ് മുനമ്പം
Don’t want to skip an update or a post?