Follow Us On

27

July

2024

Saturday

  • പന്തക്കുസ്തായുടെ കാലികപാഠങ്ങൾ0

    പന്തക്കുസ്താ തിരുനാൾ ദിനത്തിൽ, കേരളസഭയിൽ പരിശുദ്ധാത്മാവിന്റെ നെടുനായകത്വവും തദ്ഫലമായുണ്ടായ പ്രേഷിതതീക്ഷ്ണതയും വിലയിരുത്തുന്നു ലേഖകൻ. ”പരിശുദ്ധാത്മാവു വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലേമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും” (അപ്പ. 1:8). ആദിമസഭയില്‍ സുവിശേഷപ്രഘോഷണത്തിന്റെ നെടുനായകത്വം വഹിച്ച പരിശുദ്ധാത്മാവുതന്നെയാണ് ഇന്നും സഭയെ നയിക്കുന്നത്. കേരളസഭയുടെ കാര്യത്തില്‍ ഈ പരിശുദ്ധാത്മ നായകത്വവും തദ്ഫലമായ പ്രേഷിതതീക്ഷ്ണതയും വിലയിരുത്താന്‍ ഈ പന്തക്കുസ്താകാലഘട്ടം സമുചിതമാണെന്നു തോന്നുന്നു. സുവിശേഷപ്രഘോഷണത്തിന്റെ ആത്മാവ് ക്രിസ്തുവിനെ വേണ്ടവിധം അറിയാത്തവര്‍ക്ക് സുവിശേഷം പകര്‍ന്നുകൊടുക്കുക എന്നതാണ് സഭയുടെ മുഖ്യദൗത്യം.

  • വിശുദ്ധ യൗസേപ്പിതാവ്: തൊഴിലാളികളുടെ സ്വന്തം മധ്യസ്ഥൻ!

    വിശുദ്ധ യൗസേപ്പിതാവ്: തൊഴിലാളികളുടെ സ്വന്തം മധ്യസ്ഥൻ!0

    ”അടുക്കളയില്‍ പണിയെടുക്കുന്നവരും അള്‍ത്താരയില്‍ ശുശ്രൂഷചെയ്യുന്നവരുമുണ്ട്. രണ്ടും മഹനീയമാകുന്നത് ദൈവഹിതം തേടുമ്പോള്‍ മാത്രമാണ്”- ആഗോള കത്തോലിക്കാ സഭ ഇന്ന് മേയ ഒന്ന്) തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കുമ്പോൾ ശാലോം മീഡിയ സ്പിരിച്വൽ ഡയറക്ടർ റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ പങ്കുവെക്കുന്ന സവിശേഷമായ ധ്യാനചിന്ത. ”അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍. ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് ആശ്വാസം

  • ആരവങ്ങൾക്ക് ഇടയിലൂടെ…0

    വിജയശ്രീലാളിതനായി ആരവങ്ങളിലൂടെ ജറുസലേമിലേക്കുള്ള യേശുവിന്റെ കടന്നുവരവിൽ ചുരുളഴിയുന്ന നിഗൂഢതകൾ പങ്കുവെക്കുന്നു ലേഖകൻ. ആർപ്പുവിളികളും ആഘോഷങ്ങളും വിജയത്തിന്റെ സൂചകങ്ങളാണ്. ഏതൊരു വിജയവും ഒരു വ്യക്തിയുടെ കഴിവിനെയും ശക്തിയെയും സൂചിപ്പിക്കുന്നു. മനുഷ്യ ബുദ്ധിക്കതീതമായി, അറിയപ്പെടാതെ ജീവിക്കുന്ന ചില വ്യക്തികളുടെ ജീവിതങ്ങൾ ചരിത്രത്തിൽ ഇടം പിടിക്കുകയും ചരിത്രത്തെ തന്നെ കീറിമുറിക്കുകയും ചെയ്യുന്നു. ആ വിജയം എല്ലാ വർഷവും ആഘോഷമായി മാറുന്നു. ഏതൊരു ആരവങ്ങൾക്കും ആഘോഷങ്ങൾക്കും അപ്പുറം ഒരു നിർവൃതിയുടെയും ആത്മ സംതൃപ്തിയുടെയും ചുരുളഴിയുന്ന രഹസ്യങ്ങൾ നമുക്ക് കണ്ടെത്താനാകും. വിജയശ്രീലാളിതനായി ആരവങ്ങളിലൂടെ ജറുസലേമിലേക്കുള്ള

  • സിസ്റ്റർ റാണി മരിയ അമർ രഹേ…0

    ക്രിസ്തുവിനെപ്രതി രക്തസാക്ഷിത്വം വരിച്ച വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാൾ (ഫെബ്രുവരി 25) ആഘോഷിക്കുമ്പോൾ, ക്ഷമയുടെയും മാനസാന്തരത്തിന്റെയും മധ്യസ്ഥയായി വിശേഷിപ്പിക്കാവുന്ന ആ പുണ്യജീവിതം ഒരിക്കൽക്കൂടി ധ്യാനവിഷയമാക്കാം. വാഴ്ത്തപ്പെട്ട രക്തസാക്ഷിപദവിയിലേക്കുള്ള നാൾവഴികൾക്കിടയിൽ ഘാതകൻ കുടുംബാംഗമായി മാറിയെന്ന അത്യപൂർവ ചരിത്രമാണ് സിസ്റ്റർ റാണി മരിയയുടേത്. സ്വർഗത്തിലെ ആ രക്തപുഷ്പത്തിന്റെ ഘാതകനെ മകനായി ഏറ്റെടുത്ത മാതാപിതാക്കൾ നിത്യസമ്മാനത്തിനായി യാത്രയായെങ്കിലും അവനെ സഹോദരനായി സ്വീകരിച്ച കുടുംബം ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ ആൾരൂപങ്ങളായി നമ്മുടെ കൺമുമ്പിലുണ്ട്, ക്ഷമിക്കുമ്പോഴും സ്‌നേഹിക്കുമ്പോഴും അത്ഭുതങ്ങൾ സംഭവിക്കുമെന്ന് ലോകത്തെ ഓർമിപ്പിച്ചുകൊണ്ട്. കുട്ടികൾ കളിക്കുന്നതിനിടയിലാകും

  • വലിയനോമ്പ്: ചരിത്രവും ദൈവശാസ്ത്രവും0

    ഈശോയുടെ പീഡാനുഭവത്തിലേക്കും ഉത്ഥാനത്തിലേക്കും യോഗ്യതാപൂര്‍വം പ്രവേശിക്കാന്‍ നമ്മെ ഒരുക്കുകയാണെന്ന ബോധ്യത്തോടെ നോമ്പുകാല പ്രാര്‍ത്ഥനകളിലും  കര്‍മങ്ങളിലും വ്യാപരിക്കണെന്ന് ഓര്‍മിപ്പിക്കുന്നു ലേഖകന്‍. മോശയുടെയും (പുറ. 24: 18) ഏലിയായുടെയും (രാജാ. 19:8) ഈശോയുടെ തന്നെയും (മര്‍ക്കോ. 1:13) 40 ദിവസങ്ങളിലെ ഉപവാസത്തെ അനുസ്മരിച്ചാണ് ആറാഴ്ചക്കാലത്തെ ഉപവാസരീതി സഭയില്‍ രൂപം പ്രാപിച്ചത്. എങ്കിലും സീറോ മലബാര്‍ ക്രിസ്ത്യാനികള്‍ ‘പേത്തുര്‍ത്താ’ ഞായര്‍ തുടങ്ങി ഉയിര്‍പ്പുവരെയുള്ള 50 ദിനങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നു. ഉയിര്‍പ്പ് തിരുനാളിനുമുമ്പുള്ള ഈ  ആഴ്ചകള്‍ പ്രാര്‍ത്ഥനയ്ക്കും ഉപവാസത്തിനും മാനസാന്തരത്തിനുമായി സവിശേഷമാംവിഘം നീക്കിവെക്കപ്പെട്ടിരിക്കുന്നു. ലൗകികമായ സന്തോഷങ്ങള്‍

  • ജാഗ്രത, സാത്താനിസവും ഫ്രീമേസൺ ക്ലബ്ബുകളും വ്യാപകമാകുന്നു; അറിയണം ഇക്കാര്യങ്ങൾ

    ജാഗ്രത, സാത്താനിസവും ഫ്രീമേസൺ ക്ലബ്ബുകളും വ്യാപകമാകുന്നു; അറിയണം ഇക്കാര്യങ്ങൾ0

    സാത്താനിസവും ഫ്രീമേസൺ ക്ലബ്ബുകളും പെരുകുന്ന സാഹചര്യത്തിൽ, സാത്താനെക്കുറിച്ച് ബൈബിൾ പറയുന്നതും ഫ്രീമേസൺ ക്ലബ്ബുകളെക്കുറിച്ചുള്ള സഭാ പ്രബോധനവും വിശ്വാസികളോട് പങ്കുവെക്കുന്നതിനൊപ്പം ഇക്കാര്യത്തിൽ മാതാപിതാക്കൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ചും ഓർമിപ്പിക്കുന്നു, താമരശേരി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. മനുഷ്യനോടുള്ള സ്‌നേഹത്തെപ്രതി ഈശോ സ്ഥാപിച്ച പരിശുദ്ധ കുർബാനയെന്ന കൂദാശയോടുള്ള അവഹേളനമാണ് സാത്താൻ ആരാധകരുടെ ആരാധനാരീതി. കാഴ്ചയർപ്പിക്കപ്പെടുന്ന ഓസ്തി ഈശോയുടെ ശരീരമായി മാറുന്നതും മുന്തിരിച്ചാറ് ഈശോയുടെ രക്തമായിത്തീരുന്നതുമാണ് വിശുദ്ധ കുർബാനയർപ്പണത്തിൽ സംഭവിക്കുന്ന അത്ഭുതം. ഇപ്രകാരം കൂദാശ ചെയ്യപ്പെട്ട തിരുവോസ്തിയിൽ ഈശോയുടെ യഥാർത്ഥ സാന്നിധ്യമാണുള്ളത്. കൂദാശചെയ്യപ്പെട്ട

Latest Posts

Don’t want to skip an update or a post?