Follow Us On

13

June

2024

Thursday

 • മാർ കാളാശേരി: കാലത്തിനു മുമ്പേ നടന്ന ആചാര്യൻ; കേട്ടിട്ടുണ്ടോ, സർ സി.പിയെ ‘പിടിച്ചുകെട്ടിയ’ ആ ചരിത്രം?0

  ഒക്‌ടോബർ 27ന് ബിഷപ്പ് മാർ ജെയിംസ് കാളാശേരിയുടെ 74-ാം ഓർമദിനം ആചരിക്കുമ്പോൾ അടുത്തറിയാം, ക്രൈസ്തവരെ കൂച്ചുവിലങ്ങിടാൻ ശ്രമിച്ച ദിവാൻ സർ സി.പിയെ ഒരു ഇടയലേഖനത്തിലൂടെ ‘പിടിച്ചുകെട്ടിയ’ സംഭവബഹുലമായ ചരിത്രം. തിരുവിതാംകൂറിനെ ഭരിച്ച സർ സി. പി. രാമസ്വാമി അയ്യർ ക്രൈസ്തവ വിദ്യാലയങ്ങളെ ദേശസാൽക്കരിക്കുവാൻ നടത്തിയ പരിശ്രമങ്ങളെ ശക്തിപൂർവ്വം എതിർത്ത് പരാജയപ്പെടുത്തിയത് മാർ ജയിംസ് കാളാശേരി പിതാവാണെന്ന കാര്യം ഇന്നത്തെ തലമുറയ്ക്ക് അജ്ഞാതമായിരിക്കും. 1945 ഓഗസ്റ്റ് 15 ന് അദേഹം പുറപ്പെടുവിച്ച ഇടയലേഖനം അന്ന് ‘ആറ്റം ബോംബ്’ തന്നെയായിരുന്നു.

 • സുൽത്താനെ വെല്ലുവിളിച്ച വിശുദ്ധൻ! അസീസിയിലെ വിശുദ്ധ ഫ്രാൻസിസും 10 നുറുങ്ങ് വിവരങ്ങളും0

  പാപബോധത്തോടെ ക്രിസ്തുവിന്റെ കരംപിടിച്ച് വിശുദ്ധ ജീവിത വഴിയിലെത്തിയ ഫ്രാൻസിസ് അസീസിയെ കുറിച്ച് കേൾക്കാത്ത ക്രിസ്ത്യാനികളുണ്ടാവില്ല. വിശുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട, കൗതുകകരമായ 10 നുറുങ്ങ് വിവരങ്ങൾ, അദ്ദേഹത്തിന്റെ തിരുനാളിൽ (ഒക്‌ടോ. നാല്) പങ്കുവെക്കുന്നു ഫാ. ജയ്‌സൺ കുന്നേൽ MCBS 1. ഫ്രാൻസിസായ ജിയോവാനി എഴു കുട്ടികളുള്ള കുടുംബത്തിലെ അംഗമായിരുന്നു ഫ്രാൻസിസ് അസീസി. ജിയോവാനി എന്നായിരുന്നു മാമ്മോദീസാ നാമം. വസ്ത്ര വ്യാപാരിയായിരുന്ന പിതാവ് ബർണാഡിന് ഫ്രാൻസിലെ ജനങ്ങളോടുള്ള ബഹുമാനവും ഉത്സാഹവും നിലനിർത്താനും ഫ്രഞ്ച് സംസ്‌കാരം ഇഷ്ടമായിരുന്നതിനാലും പിന്നീട് ഫ്രാഞ്ചസ്‌കോ എന്ന

 • കാവൽ മാലാഖമാരുടെ തിരുനാൾ: അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ0

  എന്താണ് കാവൽ മാലാഖമാരുടെ ദൗത്യം, അക്രൈസ്തവർക്കും കാവൽ മാലാഖമാരുണ്ടോ? കാവൽ മാലാഖ എന്ന് കേൾക്കുമ്പോൾ മനസിലുണ്ടാകുന്ന ഒരുപിടി സംശയങ്ങൾക്കും ചോദ്യങ്ങൾക്കും കാവൽ മാലാഖമാരുടെ തിരുനാളിനോട് (ഒക്ടോ.2) അനുബന്ധിച്ച്‌ മറുപടി നൽകുന്നു ലേഖകൻ. എ. ജെ. ജോസഫ് രചനയും സംഗീതവും നിർവഹിച്ച്,മലയാളത്തിന്റെ പ്രിയ ഗായിക സുജാത ആലപിച്ച, ‘കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ…’ എന്ന ക്രിസ്തീയ ഭക്തിഗാനം എതൊരു മലയാളി ക്രൈസ്തവനും സുപരിചിതമാണ്. കാവൽ മാലാഖമാരെക്കുറിച്ചുള്ള ചില വസ്തുതകളും സംശയങ്ങളുമാണ് ഈ കുറിപ്പിന്റെ ഇതിവൃത്തം. കത്തോലിക്കാ സഭ ഒക്ടോബർ രണ്ടിന്

 • കമ്പ്യൂട്ടര്‍ സയന്‍സില്‍  പിഎച്ച്ഡി നേടിയ ആദ്യ വനിത

  കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിയ ആദ്യ വനിത0

  1965 -ല്‍ വിസ്‌കോന്‍സിന്‍-മാഡിസ ണ്‍ സര്‍വകലാശാലയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടിക്കൊണ്ട് ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിതയായി മാറിയ മേരി കെന്നത്ത് കെല്ലര്‍ ഒരു കന്യാസ്ത്രീയാണെന്ന വിവരം ഇന്നും അധികമാര്‍ക്കുമറിയാത്ത ചരിത്രമാണ്. കമ്പ്യൂട്ടര്‍ സയന്‍സില്‍ പിഎച്ച്ഡി നേടുന്ന ആദ്യ വ്യക്തി എന്ന പദവി ഏതാനും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് സിസ്റ്റര്‍ കെല്ലറിന് നഷ്ടമായതെന്നതാണ് അതിലേറെ കൗതുകമുണര്‍ത്തുന്ന ചരിത്രം. സിസ്റ്റര്‍ കെല്ലര്‍ പിഎച്ച്ഡി സ്വീകരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രമാണ് കമ്പ്യൂട്ടര്‍ സയന്‍സിലെ ആദ്യ പിഎച്ച്ഡി വാഷിംഗ്ടണ്‍

 • ഇന്നും പ്രസക്തം ലാസലെറ്റ് മാതാവിന്റെ കണ്ണീർമൊഴികൾ0

  ലൂർദിനും ഫാത്തിമയ്ക്കും വളരേമുമ്പേ, പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണത്താൽ അനുഗൃഹീതമായ ദേശമാണ് ഫ്രാൻസിലെ ലാസലെറ്റ്. തന്റെ പുത്രന്റെ സന്നിധിയിലേക്ക് മടങ്ങിവരൂ എന്ന അപേക്ഷയുമായി കണ്ണീരോടെ പരിശുദ്ധ അമ്മ ലാസലെറ്റിൽ നൽകിയ സന്ദേശം ഇന്നും പ്രസക്തമാണ്. ഒരു കാലഘട്ടത്തിൽ, ‘കത്തോലിക്ക സഭയുടെ മൂത്തപുത്രൻ’ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന ദേശമായിരുന്നു ഫ്രാൻസ്. ലോകത്തിനുതന്നെ ക്രിസ്തുവിന്റെ പ്രകാശം പരത്താൻ കഴിവുള്ള വിശ്വാസീസമൂഹവും വിശുദ്ധ ജോൺ മരിയ വിയാനിയെപ്പോലെ ഒത്തിരിയേറെ പുണ്യാത്മാക്കളും ജീവിച്ച സ്ഥലം. പരിശുദ്ധ അമ്മയോട് പ്രത്യേക ഭക്തിയും ആദരവും ഫ്രാൻസിലെ ജനങ്ങൾക്ക് ഉണ്ടായിരുന്നു എന്നതിന്

 • നിത്യസഹായ നാഥയുടെ തിരുനാൾ: അടുത്തറിയാം, അത്ഭുതചിത്രത്തിന്റെ ചരിത്രം0

  വിശുദ്ധ ലൂക്കാ സുവിശേഷകൻ വരച്ചതെന്ന്‌ വിശ്വസിക്കപ്പെടുന്ന, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള നിത്യസഹായ മാതാവിന്റെ ചിത്രം എങ്ങനെ സന്യാസ സമൂഹമായ ‘ദിവ്യരക്ഷക സഭ’യുടെ കൈയിലെത്തി, നിത്യസഹായനാഥയോടുള്ള വണക്കം എങ്ങനെ ലോകമെങ്ങും വ്യാപിച്ചു? സംഭവബഹുലമായ ആ ചരിത്രം അടിത്തറിയാം, നിത്യസഹായമാതാവിന്റെ തിരുനാൾ ദിനത്തിൽ (ജൂൺ 27). ദീർഘമായ ചരിത്രവും ആഴമേറിയ അർത്ഥവും ഉള്ളതാണ് നിത്യസഹായമാതാവിന്റെ ചിത്രം. വിശുദ്ധ ലൂക്ക സുവിശേഷകൻ വരച്ചതെന്ന് കരുതപ്പെടുന്ന ഈ അത്ഭുതചിത്രം സെന്റ് ക്രീറ്റ് എന്ന ദ്വീപിൽ നൂറ്റാണ്ടുകൾക്കുമുമ്പേ വണങ്ങപ്പെട്ടിരുന്നു. ഈ ചിത്രത്തിൽ ആകൃഷ്ടനായ ഒരു വ്യാപാരി

 • പരിശുദ്ധ കുർബാനയുടെ തിരുനാൾ: ആരംഭത്തിന് കാരണം അത്ഭുത ദർശനം!0

  ദൈവകരുണയുടെ ഭക്തി പ്രചരിക്കാനും ദൈവകരുണയുടെ തിരുനാൾ സഭയിൽ ആഘോഷിക്കാനും കാരണമായത് വിശുദ്ധ മരിയ ഫൗസ്റ്റീനയ്ക്കുണ്ടായ ദർശനമാണെന്ന് അറിയാത്ത ക്രൈസ്തവരുണ്ടാവില്ല. എന്നാൽ, പരിശുദ്ധ കുർബാനയുടെ തിരുനാൾ ആരംഭിച്ചത് ബെൽജിയത്തിലെ ഒരു കന്യാസ്ത്രീക്കുണ്ടായ ദൈവിക ദർശനത്തിൽ നിന്നാണെന്ന് അറിയാമോ! അനുദിനം അർപ്പിക്കപ്പെടുന്ന പരിശുദ്ധ കുർബാനയിൽ ഈശോയുടെ സാന്നിധ്യം ശരീരത്തോടും ആത്മാവോടും, മാംസത്തോടും രക്തത്തോടും, ദൈവസ്വഭാവത്തോടും മനുഷ്യസ്വഭാവത്തോടുംകൂടെ സജീവമായി നിലകൊള്ളുന്നുവെന്ന വിശ്വാസരഹസ്യം പ്രഘോഷിക്കുന്ന തിരുനാളാണ് കോർപ്പസ് ക്രിസ്റ്റി. ക്രിസ്തുവിന്റെ ശരീരരക്തങ്ങൾ എന്നാണ് ‘കോർപ്പസ് ക്രിസ്റ്റി’ എന്ന ലാറ്റിൻ പദത്തിന്റെ അർത്ഥം. ആരാധനക്രമ

 • പന്തക്കുസ്തായുടെ കാലികപാഠങ്ങൾ0

  പന്തക്കുസ്താ തിരുനാൾ ദിനത്തിൽ, കേരളസഭയിൽ പരിശുദ്ധാത്മാവിന്റെ നെടുനായകത്വവും തദ്ഫലമായുണ്ടായ പ്രേഷിതതീക്ഷ്ണതയും വിലയിരുത്തുന്നു ലേഖകൻ. ”പരിശുദ്ധാത്മാവു വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലേമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും” (അപ്പ. 1:8). ആദിമസഭയില്‍ സുവിശേഷപ്രഘോഷണത്തിന്റെ നെടുനായകത്വം വഹിച്ച പരിശുദ്ധാത്മാവുതന്നെയാണ് ഇന്നും സഭയെ നയിക്കുന്നത്. കേരളസഭയുടെ കാര്യത്തില്‍ ഈ പരിശുദ്ധാത്മ നായകത്വവും തദ്ഫലമായ പ്രേഷിതതീക്ഷ്ണതയും വിലയിരുത്താന്‍ ഈ പന്തക്കുസ്താകാലഘട്ടം സമുചിതമാണെന്നു തോന്നുന്നു. സുവിശേഷപ്രഘോഷണത്തിന്റെ ആത്മാവ് ക്രിസ്തുവിനെ വേണ്ടവിധം അറിയാത്തവര്‍ക്ക് സുവിശേഷം പകര്‍ന്നുകൊടുക്കുക എന്നതാണ് സഭയുടെ മുഖ്യദൗത്യം.

Latest Posts

Don’t want to skip an update or a post?