Follow Us On

06

March

2025

Thursday

  • ചരിത്രമായി മാറിയ സമര്‍പ്പിത സംഗമം

    ചരിത്രമായി മാറിയ സമര്‍പ്പിത സംഗമം0

    പാലക്കാട്: പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലിയോട നുബന്ധിച്ച് നടന്ന സമര്‍പ്പിത സംഗമം ചരിത്ര നിമിഷമായി. പാലക്കാട് സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും സമര്‍പ്പിതരും പങ്കാളികളായി. ബിഷപ് എമരിറ്റസ്  മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു. ആന്തരികതയെ തൊട്ടറിഞ്ഞ് ക്രിസ്തുവിനോട് ചേര്‍ന്നു നില്‍ക്കുവാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഓരോ വ്യക്തിയും നിതാന്ത ജാഗ്രതയോടെ വര്‍ധിക്കണമെന്ന് മാര്‍ മനത്തോടത്ത് പറഞ്ഞു. സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ സ്വാഗതം ആശംസിച്ചു.

  • വന്യജീവി ആക്രമണങ്ങള്‍: കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം

    വന്യജീവി ആക്രമണങ്ങള്‍: കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം0

    കൊച്ചി: വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കു നീതി ലഭിക്കുന്നതിനു വേണ്ടി തെരുവിലിറങ്ങിയ കര്‍ഷര്‍ക്കും മലയോര നിവാസികള്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാ കേസുകളും  ഏപ്രില്‍ 20ന് മുമ്പ് പിന്‍വലിക്കണമെന്ന് സീറോമലബര്‍ സഭ. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി സംവേദ പ്രദേശങ്ങളെ (ഇഎസ്എ), വന്യജീവി ആക്രമണങ്ങള്‍ എന്നീ പ്രശ്‌നങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കണമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു. രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ അവസാന തയ്യാറെടുപ്പുകളിലേക്കു നീങ്ങുമ്പോള്‍ സംസ്ഥാനത്തെ ഇഎസ്എ വില്ലേജുകളെ സംബന്ധിച്ച് കൃത്യത വരുത്തുന്നതിന്

  • ആരോഗ്യ മേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന ന്യൂസ് ലെറ്ററുമായി അമല മെഡിക്കല്‍ കോളജ്

    ആരോഗ്യ മേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ പരിചയപ്പെടുത്തുന്ന ന്യൂസ് ലെറ്ററുമായി അമല മെഡിക്കല്‍ കോളജ്0

    തൃശൂര്‍: അമല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ക്ലിനിക്കല്‍ ഫാര്‍മസി വിഭാഗം പുറത്തിറക്കുന്ന ന്യൂസ്ലെറ്റര്‍ ‘CLINIMED INSIGHTS’ ഡിജിറ്റല്‍ ലോഞ്ചിംഗ് ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍ സിഎംഐ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ബെറ്റ്‌സി തോമസ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. രാജേഷ് ആന്റോ, ഡോ. ഡിജോ ഡേവിസ്, ഡോ. ലിജോ ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ആരോഗ്യ മേഖലയിലെ നൂതന സാങ്കേതിക വിദ്യകളെ പരിചയപ്പെടുത്തുന്ന ന്യൂസ്ലെറ്റെറിനാണ് ആരംഭം കുറിച്ചിരിക്കുന്നത്. അമലയില്‍ നടന്ന ചടങ്ങില്‍ ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ഡെല്‍ജോ പുത്തൂര്‍

  • മോണ്‍. മുരിങ്ങാത്തേരി ഹെല്‍ത്ത് കെയര്‍ അവാര്‍ഡിന്  നാമനിര്‍ദ്ദേശം ക്ഷണിച്ചു

    മോണ്‍. മുരിങ്ങാത്തേരി ഹെല്‍ത്ത് കെയര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ക്ഷണിച്ചു0

    തൃശൂര്‍: ജൂബിലി മിഷന്‍ ആശുപത്രിയുടെ സ്ഥാപക ഡയറക്ടറും നിഷ്‌കാമ കര്‍മ്മയോഗിയുമായിരുന്ന മോണ്‍. മാത്യു മുരിങ്ങാത്തേരിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ നാഷണല്‍ ഹെല്‍ത്ത് കെയര്‍ മിഷനറി’ അവാര്‍ഡിന് നാമനിര്‍ദ്ദേശം ക്ഷണിച്ചു. ആരോഗ്യമേഖലയില്‍ മിഷനറി കാഴ്ച്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന അമ്പത് വയസിന് മുകളില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. 50,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഏപ്രില്‍ 30നകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് https://jmmcri.org/events.php?id=91 എന്ന ലിങ്കിലോ pelecanus@jmmc.ac.in എന്ന ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നാമനിര്‍ദ്ദേശം ചെയ്യാം. ജൂണ്‍ മാസത്തില്‍

  • ഹോം മിഷന്‍ പദ്ധതിയുമായി പാലാ രൂപത

    ഹോം മിഷന്‍ പദ്ധതിയുമായി പാലാ രൂപത0

    പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്കു മുന്നോടിയായി ഇടവകകള്‍ കേന്ദ്രീകരിച്ചുള്ള ഹോം മിഷന്‍ പ്രോഗ്രാമിനു തുടക്കമാകുന്നു. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും ഒരുക്കത്തോടെ ജൂബിലിയിലേക്കു പ്രവേശിക്കാനും കുടുംബങ്ങളുടെ നവീകരണം സാധ്യമാക്കാനുമാണ് ഹോം മിഷന്‍ പദ്ധതി ആരംഭിക്കുന്നത്. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ രൂപതയിലെ മറ്റു സന്യാസ സമൂഹങ്ങളും ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയുടെ പേര് ഇന്റന്‍സീവ് ഹോം മിഷന്‍ എന്നാണ്. രൂപതയിലെ വിവിധ സന്യാസിനീ സമൂഹങ്ങളിലെ 280 സിസ്റ്റേഴ്സ് ഹോം മിഷനില്‍ പങ്കെടുക്കും.

  • പാഞ്ഞടുത്ത കാട്ടാനയുടെ മുന്നില്‍നിന്ന് വൈദികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

    പാഞ്ഞടുത്ത കാട്ടാനയുടെ മുന്നില്‍നിന്ന് വൈദികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു0

    പുല്‍പ്പള്ളി: പാഞ്ഞടുത്ത കാട്ടാനയുടെ മുന്നില്‍നിന്ന് വൈദികന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ആ ദൃശ്യങ്ങള്‍ വൈറലാകുകയും ചെയ്തു. തോണിച്ചാല്‍ കാരുണ്യ നിവാസിലെ ഫാ. ജയ്‌സണ്‍ കാഞ്ഞിരപ്പാറയില്‍ എംസിബിഎസ്  ആണ് പട്ടാണിക്കൂപ്പ് ഉണ്ണീശോ പള്ളിയിലെ തിരുകര്‍മ്മങ്ങള്‍ക്കായി വരവേ കുറിച്ചിപ്പറ്റയില്‍ ആനയുടെ മുന്നില്‍ അകപ്പെട്ടത്. ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ വനപാലകര്‍ തുരത്തുന്നതിനിടെ നായ്ക്കളും കുരച്ചുകൊണ്ട് ആനയുടെ പിന്നാലെ കുടുകയായിരുന്നു. മാനന്തവാടി ഭാഗത്തുനിന്ന് വന്ന  വൈദികന്റെ കാറിന് നേരെ കാട്ടാന പാഞ്ഞെത്തുകയായിരുന്നു. വാഹനം പുറകോട്ട് എടുക്കാന്‍ നോക്കിയെങ്കിലും കയറ്റമായിരുന്നതിനാല്‍ വിഷമകരമായിരുന്നു. ഉടനെ കാര്‍

  • കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ ഭവനത്തില്‍ സാന്ത്വനവുമായി മാര്‍ ജോസ് പുളിക്കല്‍

    കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ബിജുവിന്റെ ഭവനത്തില്‍ സാന്ത്വനവുമായി മാര്‍ ജോസ് പുളിക്കല്‍0

    കാഞ്ഞിരപ്പള്ളി: തുലാപ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കുടിലിലില്‍ ബിജുവിന്റെ വസതിയിലെത്തി കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. നിലയ്ക്കല്‍ – തുലാപ്പള്ളി മാര്‍ത്തോമാശ്ലീഹാ പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ ഉള്ളാട്ട്,  ഫാ. എബിന്‍ തോമസ് എന്നിവര്‍ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. മനുഷ്യരുടെ ജീവനും സ്വത്തിനും വെല്ലുവിളിയായി വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നത് തടയുവാന്‍  സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് മാര്‍ ജോസ് പുളിക്കല്‍ ആവശ്യപ്പെട്ടു. സമാനമായ ആക്രമണങ്ങള്‍ ആവര്‍ത്തിക്കപ്പെടുമ്പോഴും നിസംഗത പുലര്‍ത്തുന്നത് കാട്ടുനീതിയാണ്. തലമുറകളായി അധ്വാനിക്കുന്ന കൃഷി ഭൂമിയില്‍ പ്രാണഭയമില്ലാതെ

  • വിവാഹത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കപ്പെടണം

    വിവാഹത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കപ്പെടണം0

    കാക്കനാട്: വിവാഹബന്ധങ്ങള്‍ അസാധുവാക്കാന്‍ സഭാകോടതികളെ സമീപിക്കുന്നവര്‍ക്ക് ആവശ്യമായ നീതി നടപ്പിലാക്കി കൊടുക്കുകയും  അതേസമയം വിവാഹത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കപ്പെടണമെന്നും സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോ മലബാര്‍സഭയിലെ ജുഡീഷ്യല്‍ വികാരിമാരുടെയും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ട്രൈബൂണലിലെ ജഡ്ജിമാരുടെയും നീതിസംരക്ഷകരുടെയും സംയുക്ത യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവജനത്തിന് അര്‍ഹിക്കുന്ന നീതി നിഷേധിക്കരുതെന്നും മാര്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു. വിവാഹത്തിന്റെ സത്താപരമായ ഐക്യവും അവിഭാജ്യതയും കാത്തുസൂക്ഷിക്കുവാന്‍ ട്രൈബൂണലിലെ ജഡ്ജിമാര്‍ ദമ്പതികളെ സഹായിക്കണമെന്ന് മാര്‍

Latest Posts

Don’t want to skip an update or a post?