Follow Us On

29

March

2024

Friday

  • ആരാണ് നിന്റെ നുകം നിര്‍മിച്ചത്?

    ആരാണ് നിന്റെ നുകം നിര്‍മിച്ചത്?0

    ഭാരം കുറഞ്ഞതും അത്ര ക്ലേശകരവുമല്ലാത്ത നുകത്തെക്കുറിച്ച് പറഞ്ഞത് യേശുവാണ്, ഏറ്റം വലിയ നുകം തോളിലും നെഞ്ചിലുമേന്തിയവന്‍. അധ്വാനിക്കുകയും കഷ്ടപ്പെടുകയും ചെയ്യുന്നവര്‍ക്ക് എക്കാലത്തേക്കുമായി അവന്‍ നല്‍കിയ വചനമാണ്: എന്റെ നുകം വഹിക്കുക; എന്നില്‍നിന്നു പഠിക്കുക (മത്താ. 11:29). നുകമെന്നാല്‍ അത് നിയമമാകാം, കുരിശാകാം, ഓരോരുത്തരും വഹിക്കേണ്ട പലതുമാകാം. എല്ലാവരും ചില നിയമങ്ങളുടെ കീഴിലാണ്. വീട്ടിലും വിദ്യാലയത്തിലും ആതുരാലയത്തിലും ദൈവാലയത്തിലും ഒക്കെ. എന്നാല്‍, സ്‌നേഹത്തിന്റെ സാന്നിധ്യത്തില്‍ നിയമത്തിന്റെ ഭാവം മാറുന്നു. അതിന്റെ അസാന്നിധ്യത്തിലോ കാര്‍ക്കശ്യത്തിന്റെ വേലിയേറ്റം മാത്രം. ചില പാരമ്പര്യങ്ങള്‍

  • മുണ്ടൂര്‍ പരിശുദ്ധ കര്‍മലമാതാ ദൈവാലയം കൂദാശ ചെയ്തു

    മുണ്ടൂര്‍ പരിശുദ്ധ കര്‍മലമാതാ ദൈവാലയം കൂദാശ ചെയ്തു0

    തൃശൂര്‍: 148 വര്‍ഷം പഴക്കമുള്ള മുണ്ടൂര്‍ പരിശുദ്ധ കര്‍മലമാതാ ദൈവാലയം ആധുനിക സൗകര്യങ്ങളോടെ പുനര്‍നിര്‍മിച്ച് ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് വിശ്വാസികള്‍ക്ക് തുറന്നു കൊടുത്തു. മുഴുവനായും ശീതീകരിച്ച ദൈവാലയം അതിരൂപതയിലെ ആദ്യത്തേതാണ്. അനില്‍ അക്കര എം.എല്‍.എ, പി.കെ. ബിജു എം.പി, കൈപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.ജെ. ആന്റോ, വൈദികര്‍, സന്യസ്തര്‍, വിശ്വാസികള്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് അള്‍ത്താരയ്ക്ക് മുന്നില്‍ വിശ്വാസദീപം തെളിച്ചു. പുനര്‍നിര്‍മിച്ച ദൈവാലയത്തിലെ പ്രഥമ ദിവ്യബലിക്ക് മാര്‍ ആന്‍ഡ്രൂസ് താഴത്ത് മുഖ്യകാര്‍മികത്വം

  • മാണി സാറിന്റെ ദീപ്ത സ്മരണകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി

    മാണി സാറിന്റെ ദീപ്ത സ്മരണകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി0

    കോട്ടയം: അന്തരിച്ച കേരളാ രാഷ്ടിയത്തിലെ അതികായനും നിയമസഭ സാമാജികനും ഭരണ നയതന്ത്രജ്ഞനും ജനോപകാരിയുമായ കെ.എം മാണി സാറിന്റെ ദീപ്ത സ്മരണകളുമായി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി. മന്ത്രിയായിരുന്നപ്പോഴും എം.എല്‍.എ ആയിരുന്നപ്പോഴും കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ പങ്കാളിയായിരുന്നു. എല്ലാവിഭാഗം ജനങ്ങളുടെയും ഉന്നമനം ലക്ഷ്യമാക്കിയുള്ള കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങളെ അദ്ദേഹം മുക്തകണ്ഠം പ്രശംസിച്ചരുന്നു. കെ.എസ്.എസ്.എസ് ആസ്ഥാനമായ ചൈതന്യയില്‍ മാതൃകാ പോളി ഹൗസ് യൂണിറ്റ് ആരംഭിക്കുന്നതിന് വേണ്ട എല്ലാവിധ

  • സ്മാര്‍ട്ട് സ്‌നേഹോത്സവം 2019  സംഘടിപ്പിച്ചു

    സ്മാര്‍ട്ട് സ്‌നേഹോത്സവം 2019 സംഘടിപ്പിച്ചു0

    കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സ്മാര്‍ട്ട് സ്‌നേഹോത്സവത്തിന്റെ ഉദ്ഘാടനം കോട്ടയം എ.എസ്.പി രീഷ്മ രമേശന്‍ ഐ.പി.എസ് നിര്‍വ്വഹിക്കുന്നു. കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നേതൃത്വത്തില്‍ സ്മാര്‍ട്ട് സ്‌നേഹോത്സവം 2019 സംഘടിപ്പിച്ചു. 5, 6, 7 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെ.എസ്.എസ്.എസ് രൂപം നല്‍കിയിരിക്കുന്ന സ്മാര്‍ട്ട് ഗ്രൂപ്പിലെ പ്രതിനിധികളുടെ വാര്‍ഷിക സംഗമമാണ് സ്‌നേഹോത്സവം 2019 എന്ന പേരില്‍ സംഘടിപ്പിച്ചത്. തെള്ളകം ചൈതന്യ പാസ്റ്ററല്‍

  • തിരുവൻവണ്ടൂർ മലങ്കര ക്‌നാനായ കത്തോലിക്കാ പള്ളി കൂദാശ ചെയ്തു

    തിരുവൻവണ്ടൂർ മലങ്കര ക്‌നാനായ കത്തോലിക്കാ പള്ളി കൂദാശ ചെയ്തു0

    തിരുവല്ല: തിരുവന്‍വണ്ടൂരിലെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സെന്റ് ഫ്രാന്‍സിസ് സാലസ് മലങ്കര ക്‌നാനായ കത്തോലിക്കാ പള്ളി കൂദാശ ചെയ്തു. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പള്ളിയുടെ കൂദാശാ കര്‍മ്മം നിര്‍വ്വഹിച്ച് വചനസന്ദേശം നല്‍കി. ദൈവികസാന്നിദ്ധ്യമനുഭവിച്ചുകൊണ്ട് വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും സംഗമവേദിയായി പുതിയ ദൈവാലയം മാറട്ടെയെന്ന് വചനസന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. തിരുവല്ല അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ചുബിഷപ്പ് തോമസ് മാര്‍ കൂറിലോസ് അനുഗ്രഹ പ്രഭാഷണം നടത്തി. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ വിശുദ്ധ കുര്‍ബ്ബാനയര്‍പ്പിച്ചു. ക്‌നാനായ

  • കെ.സി.വൈ.എൽ സുവർണ്ണജൂബിലിയാഘോഷങ്ങൾ –  ക്‌നാനായ പഠനശിബിരം സംഘടിപ്പിച്ചു

    കെ.സി.വൈ.എൽ സുവർണ്ണജൂബിലിയാഘോഷങ്ങൾ – ക്‌നാനായ പഠനശിബിരം സംഘടിപ്പിച്ചു0

    കോട്ടയം: കോട്ടയം അതിരൂപതയുടെ യുവജനസംഘടനയായ ക്‌നാനായ കാത്തലിക് യൂത്ത് ലീഗിന്റെ സുവർണ്ണ ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി യുവജനങ്ങളിൽ സഭാ-സമുദായ അവബോധം ആഴപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ  ‘വഴിക്കൂറായി’ എന്ന പേരിൽ ക്‌നാനായ പഠനശിബിരം സംഘടിപ്പിച്ചു. പാഴുത്തുരുത്ത് മരിയമല വല്ലംബ്രോസൻ ആശ്രമത്തിൽ രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച പഠനശിബിരം മഹാത്മാഗാന്ധി സർവ്വകലാശാല ടൂറം സ്റ്റഡീസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. റോബിനറ്റ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എൽ അതിരൂപതാ ചാപ്ലെയിൻ ബിബീഷ് ഓലിക്കമുറിയിൽ അദ്ധ്യക്ഷത വഹിച്ചു. ഫാ. ബൈജു മുകളേൽ, ഫാ. ബിജോ കൊച്ചാദംപള്ളിൽ,

  • കത്തോലിക്ക കോണ്‍ഗ്രസ്  ആത്മീയ സഹവാസം

    കത്തോലിക്ക കോണ്‍ഗ്രസ് ആത്മീയ സഹവാസം0

    ചങ്ങനാശേരി: മതാത്മക ജീവിതത്തിന്റെ മഹനീയത തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുവാന്‍ അല്മായ പ്രസ്ഥാനങ്ങള്‍ക്കു കഴിയണമെന്ന് ചങ്ങനാശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടത്തിയ ആത്മീയസഹവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ് മാര്‍ തോമസ് തറയില്‍. മതവിശ്വാസവും സംസ്‌കാരവും കൈമാറുന്നതില്‍ തടസ്സങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണതകള്‍ക്കെതിരെ ജാഗ്രത കാട്ടണമെന്നും, വിശ്വാസം ജീവിക്കുവാന്‍ അനുകൂലമായ സാഹചര്യം ഒരുക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. അതിരൂപത പ്രസിഡന്റ് വര്‍ഗീസ് ആന്റണി അധ്യക്ഷത വഹിച്ചു. കത്തീഡ്രല്‍ വികാരി ഫാ.കുര്യന്‍ പുത്തന്‍പുര,

  • വീണവന്റെ സുവിശേഷം

    വീണവന്റെ സുവിശേഷം0

    ”പത്രോസ് അവനെ മാറ്റിനിര്‍ത്തി തടസം പറയാന്‍ തുടങ്ങി: ദൈവം ഇത് അനുവദിക്കാതിരിക്കട്ടെ. കര്‍ത്താവേ, ഇതൊരിക്കലും നിനക്ക് സംഭവിക്കാതിരിക്കട്ടെ” (മത്താ. 16:22). ദൈവത്തില്‍നിന്നും സ്വീകരിക്കുന്നതിനുപകരം അവിടുത്തെ പഠിപ്പിക്കാന്‍ തുടങ്ങുന്നവരിലൊക്കെ തുടര്‍ച്ചയുടെ കാലടികള്‍ നിങ്ങള്‍ക്കു കേള്‍ക്കാം. ദൈവം എന്തു ചെയ്യണമെന്നും എന്തു ചെയ്യരുതെന്നും മനുഷ്യന്‍ നിര്‍ദേശിക്കാന്‍ തുടങ്ങുന്നു. കുറെക്കൂടി ദൈവത്തെ ദൈവമാക്കാനുള്ള പരിശ്രമമാണ് അവരുടേത്. അത്തരം വീഴ്ചയില്‍ പെട്ടുപോകുന്ന ഒരുപിടി മനുഷ്യരുടെ പ്രതിനിധിയാണ് പത്രോസ്. അവന്റെ വീഴ്ചയുടെ മൂന്നു കാരണങ്ങള്‍ നമുക്ക് കാണാം: ഒന്ന്, അധികമായ സ്വയാശ്രയത്വം. രണ്ട്, മനുഷ്യപ്രീതി

Latest Posts

Don’t want to skip an update or a post?