പ്രഫ. മാത്യു ഉലകംതറ അനുസ്മരണം
- ASIA, Featured, Kerala, LATEST NEWS
- March 1, 2025
കാക്കനാട്: അമ്മമാര്‍ കുടുംബത്തിന് സംരക്ഷണം ആകുന്നതിനോടൊപ്പംതന്നെ സഭയിലും സമൂഹത്തിലും രാഷ്ട്രീയ മേഖലയിലും കരുതലോടും കരുത്തോടുംകൂടി പ്രവര്‍ത്തി ക്കണമെന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോമലബാര്‍ മാതൃവേദിയുടെ ഗ്ലോബല്‍ ജനറല്‍ ബോഡി മീറ്റിംഗ് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാതൃവേദി ഗ്ലോബല്‍ പ്രസിഡന്റ് ബീന ജോഷി അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തില്‍ ബിഷപ് ഡെലിഗേറ്റ് മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി. രൂപ ജോര്‍ജ് ‘സ്ത്രീശാക്തീകരണം’ എന്ന വിഷയത്തില്‍ ക്ലാസ്
കൊച്ചി: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരിതത്തിലായ വയനാട് മേഖലയില്‍ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി ‘റീവാംപ് വയനാട്’ പദ്ധതിയുമായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്‍ (കെഎല്‍സിഎ). വയനാട് മേഖലയില്‍ മേപ്പാടി, ചൂരല്‍മല, മുണ്ടക്കൈ എന്നീ സ്ഥലങ്ങളില്‍ ഉണ്ടായ ദുരന്തത്തില്‍ ഇരയായവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിനായാണ് ‘റീവാംപ് വയനാട്’ എന്ന പദ്ധതിക്ക് കെഎല്‍സിഎ സംസ്ഥാന മാനേജിംഗ് കൗണ്‍സില്‍ യോഗം രൂപം നല്‍കിയിരിക്കുന്നത്. വിവിധ തലങ്ങളിലുള്ള സഹകാരികളില്‍നിന്ന് സമാഹരിക്കുന്ന തുക ഉപയോഗപെടുത്തി കോഴിക്കോട് രൂപതയുമായി സഹകരിച്ച് ആവശ്യമായവര്‍ക്ക് ഭവനങ്ങള്‍ പണിത് നല്‍കുന്നതിനും മറ്റ് പുനരധിവാസ
പാലാ: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട് ജില്ലയിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളുടെ പുനരധിവാസത്തിന് പാലാ രൂപത സാമ്പത്തിക സഹായം നല്‍കി സഹായിക്കുമെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. രൂപതയുടെ സാമൂഹിക ക്ഷേമ വിഭാഗം പ്രതിനിധികളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നുണ്ട്. ദുരന്തനിവാരണത്തിനും പുനരധിവാസത്തിനുംവേണ്ടി യത്‌നിക്കുന്ന പ്രദേശത്തെ സഭാനേതൃത്വത്തോട് ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിക്കും. വിവരണാതീതമായ ദുരിതം അനുഭവിക്കുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങളെ സഹായിക്കാന്‍ മുന്‍പോട്ടു വരുന്നവരെ മാര്‍ കല്ലറങ്ങാട്ട് നന്ദിയറിയിച്ചു. സമാനതകളില്ലാത്ത ദുരന്തം അനുഭവിക്കുന്ന ജനതയ്ക്ക് പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍വേണ്ട
ചങ്ങനാശേരി: വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലേക്കും കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്കും ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന്‍ലീഗ് നടത്തുന്ന 36-ാം അല്‍ഫോന്‍സാ തീര്‍ത്ഥാടനം ഓഗസ്റ്റ് മൂന്നിന്. അതിരൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് പതിനായിരക്കണക്കിന് വിശ്വാസികള്‍ കാല്‍നടയായും വാഹനങ്ങളിലും തീര്‍ത്ഥാടനത്തില്‍ പങ്കുചേരും. മൂന്നിന് 5.30-ന് അതിരമ്പുഴ, വെട്ടിമുകള്‍, ചെറുവാണ്ടൂര്‍, കോട്ടയ്ക്കപ്പുറം എന്നിവിടങ്ങളില്‍നിന്ന് അതിരമ്പുഴ മേഖലയുടെ തീര്‍ത്ഥാടനവും 5.45-ന് പാറേല്‍ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍നിന്ന് ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീര്‍ത്ഥാടനവും 6.45-ന് പനമ്പാലം സെന്റ് മൈക്കിള്‍സ് ചാപ്പലില്‍നിന്ന് കുടമാളൂര്‍ മേഖലയുടെ തീര്‍ത്ഥാടനവും
കോഴിക്കോട്: ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ച വിലങ്ങാട് മലയോരമേഖലയുടെ ദുരിതം മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയില്‍പ്പെടുത്തി താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം. ഇന്നലെ രാവിലെ കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍വച്ചാണ് രൂപതാ പ്രതിനിധി സംഘം മുഖ്യമന്ത്രിയെ കണ്ട് കര്‍ഷകരുടെ ആശങ്കകള്‍ അറിയിച്ചത്. വിലങ്ങാട്ടെ ദുരന്തത്തെക്കുറിച്ചും നാശനഷ്ടങ്ങളെപ്പറ്റിയും മാര്‍ ഇഞ്ചനാനിയില്‍ മുഖ്യമന്ത്രിയോട് വിശദീകരിച്ചു. വൈദ്യുതി, ഗതാഗത സംവിധാനങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ ആവശ്യപ്പെട്ടു. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍,
ചങ്ങനാശേരി: റാങ്ക് തിളക്കവുമായി നാല് വൈദികര്‍. എം.ജി യൂണിവേഴ്‌സിറ്റിയുടെ ബിരുദാനന്തര ബിരുദത്തിനാണ് ചങ്ങനാശേരി സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാര്‍ത്ഥികളായ നാല് വൈദികര്‍ ആദ്യ റാങ്കുകള്‍ സ്വന്തമാക്കിയത്. എം.എ സിനിമ ആന്‍ഡ് ടെലിവിഷനില്‍ ഫാ. ബിബിന്‍ ജോസ് ഏഴുപ്ലാക്കല്‍ ഒന്നാം റാങ്ക് നേടിയപ്പോള്‍ ഫാ. ജി. വിനോദ് കുമാര്‍ രണ്ടാം റാങ്ക് നേടി. എം.എ മള്‍ട്ടി മീഡിയയില്‍ ഫാ. നിബിന്‍ കുര്യാക്കോസിന് ഒന്നാം റാങ്കും ഫാ. സെബാസ്റ്റ്യന്‍ മില്‍ട്ടന് മൂന്നാം റാങ്കും ലഭിച്ചു. ഫാ. ബിബിന്‍
കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങളുടെ പുനരധിവാസത്തിന് സര്‍ക്കാരുമായി കോഴിക്കോട് രൂപത കൈകോര്‍ക്കുമെന്ന് കോഴിക്കോട് രൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍. മേപ്പാടി സെന്റ് ജോസഫ്‌സ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയ ബിഷപ് ഡോ. ചക്കാലയ്ക്കല്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുനരധിവാസത്തിനായി രൂപതയുടെ ഉടമസ്ഥതയില്‍ ചുണ്ടേലിനു സമീപം ചേലോടുള്ള എസ്റ്റേറ്റിന്റെ ഭാഗം നല്‍കും. രൂപതയ്ക്കു കീഴിലെ സന്നദ്ധ പ്രസ്ഥാനങ്ങള്‍ മുഖേന വീടുകള്‍ നിര്‍മിച്ചുനല്‍കും. പുനരധിവാസത്തിന് ലഭ്യമാക്കുന്ന ഭൂമിയുടെ അളവും നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ എണ്ണവും
കൊച്ചി: വയനാട്ടിലെ പ്രകൃതിദുരന്തത്തില്‍ ഇരകളായവര്‍ക്ക് സഹായമെത്തിക്കുന്നതിനുള്ള കേരളസഭയിലെ പ്രവര്‍ത്തനങ്ങള്‍ കെസിബിസിയുടെ ജെപിഡി കമ്മീഷനു കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എസ്എഫ്) ഏകോപിപ്പിക്കും. ദുരിതബാധിതര്‍ക്കായി ഓഗസ്റ്റ് നാലിനു ഞായറാഴ്ച കുര്‍ബാനയില്‍ പ്രത്യേകം അനുസ്മരിച്ച് പ്രാര്‍ഥിക്കണമെന്നും കെസിബിസി ആഹ്വാനം ചെയ്തു. വയനാട്, കോഴിക്കോട് മേഖലകളിലെ രൂപതകള്‍ ഇടവകകളുടെയും സംഘടനകളുടെയും സാമൂഹ്യസേവന വിഭാഗങ്ങളുടെയും സമര്‍പ്പിത സന്ന്യാസസമൂഹങ്ങളുടെയും നേതൃത്വത്തില്‍ ഇതിനോടകം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ദുരിതബാധിത പ്രദേശത്തെ ആളുകളെ സംബന്ധിച്ച് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ആകും അഭികാമ്യം. വീടുനഷ്ടപ്പെട്ടവര്‍, വസ്തുവും സമ്പത്തും
Don’t want to skip an update or a post?