Follow Us On

18

December

2025

Thursday

  • ലഹരി വ്യാപനത്തിനെതിരെ  കര്‍ശന നിലപാട് സ്വീകരിക്കണം  : മാര്‍ ജോസ് പുളിക്കല്‍

    ലഹരി വ്യാപനത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കണം : മാര്‍ ജോസ് പുളിക്കല്‍0

    കാഞ്ഞിരപ്പള്ളി: സംസ്ഥാനത്ത് അതിഭീകരമായവിധം പടര്‍ന്നുപിടിച്ചിരിക്കുന്ന ലഹരി വ്യാപനത്തിനെതിരെ   ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ എല്ലാവരും ഒറ്റക്കെട്ടായി അണിചേരണമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപതയുടെ പന്ത്രണ്ടാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഏഴാമത്  സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മദ്യവും മയക്കുമരുന്നും വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലഘട്ടത്തില്‍ യുവജനങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് സഭയ്ക്കും പൊതുസമൂഹത്തിനും മാറിനില്‍ക്കാനാവില്ലെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു. യുവാക്കളെയും വരും തലമുറയെയും ലഹരിയില്‍ നിന്നും രക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന്  പ്രമേയത്തിലൂടെ പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപെട്ടു.

  • വനംവകുപ്പിന്റെ നടപടികള്‍ തിരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം: കെസിബിസി ജാഗ്രത കമ്മീഷന്‍

    വനംവകുപ്പിന്റെ നടപടികള്‍ തിരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം: കെസിബിസി ജാഗ്രത കമ്മീഷന്‍0

    കൊച്ചി: പൊതുജന സമരങ്ങള്‍ക്കെതിരായുള്ള വനം വകുപ്പിന്റെ നടപടികള്‍ തിരുത്താന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. വനംവകുപ്പിന്റെ അന്യായവും അനിയന്ത്രിതവുമായ നടപടികളുടെ ഒടുവിലത്തെ ഉദാഹരണമാണ് ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും  ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ള വ്യക്തികള്‍ക്ക് എതിരായിട്ടുള്ള കേസുകള്‍. പൊതുജനവിരുദ്ധ നടപടികളുമായി മുന്നോട്ടുപോകുവാന്‍ ഈ വകുപ്പിനെ ഇനിയും അനുവദിക്കരുത്. സ്ഥലവാസികളായ ജനങ്ങളെ ശ്രവിക്കുകയോ, വന്യമൃഗങ്ങളില്‍ നിന്നുള്‍പ്പെടെയുള്ള ജനങ്ങളുടെ ദുരിതങ്ങളില്‍ ക്രിയാത്മകമായി ഇടപ്പെടുകയോ ചെയ്യാതെ പൊതുജനവേട്ട നടത്തുന്ന സമീപനമല്ല വനംവകുപ്പ് സ്വീകരിക്കേണ്ടത്. ആലുവ-മൂന്നാര്‍ രാജപാതയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം

  • ലഹരി വിരുദ്ധ കുടുംബ സംഗമം

    ലഹരി വിരുദ്ധ കുടുംബ സംഗമം0

    കോട്ടയം: പൂഴിക്കോല്‍ സെന്റ് ആന്റണീസ് ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബോധവല്‍കരണവും കുടുബ സംഗമവും നടത്തി. വികാരി ഫാ. തോമസ് കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. എകെസിസി പ്രസിഡന്റ് ജോര്‍ജ് മങ്കുഴിക്കരി, സെക്രട്ടറി ജോസഫ് ചേനക്കാല,ജോര്‍ജ് കപ്ലിക്കുന്നേല്‍, ജെയിംസ് പാറയ്ക്കന്‍, തോംസണ്‍ പുതുക്കുളങ്ങര, എബ്രഹാം വയലാക്കല്‍, ജെയിംസ് പൊതിപറമ്പില്‍, വര്‍ക്കിക്കുഞ്ഞു തോപ്പില്‍, അപ്പച്ചന്‍ പുതുക്കുളങ്ങര, രഞ്ജി സലിന്‍, വാര്‍ഡ് മെമ്പര്‍ ജെസി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. രൂപത പ്രതിനിധി സലിന്‍ കൊല്ലംകുഴി പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു.

  • മാര്‍ പുന്നക്കോട്ടിലിനും  സമരത്തില്‍ പങ്കെടുത്തവര്‍ക്കുമെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹം

    മാര്‍ പുന്നക്കോട്ടിലിനും സമരത്തില്‍ പങ്കെടുത്തവര്‍ക്കുമെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹം0

    കൊച്ചി: ആലുവ-മൂന്നാര്‍ പഴയ രാജപാതയില്‍ സഞ്ചാര സ്വാതന്ത്ര്യം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംഘടിപ്പിച്ച ജനകീയ കാല്‍നടയാത്ര സമരത്തില്‍ പങ്കെടുത്ത കോതമംഗലം മുന്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികളുമുള്‍പ്പടെ 23 പേര്‍ക്കെതിരെ  കേസെടുത്ത വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍. ആലുവയില്‍ നിന്നും ആരംഭിച്ച് കോതമംഗലം, തട്ടേക്കാട്, കുട്ടമ്പുഴ, പെരുമ്പന്‍കുത്ത് വരെ എത്തിച്ചേരുന്ന  ആലുവ -മൂന്നാര്‍ റോഡ് (പഴയ രാജപാത) പൊതുമരാമത്ത് വകുപ്പിന്റെ കീഴില്‍ വരുന്ന പാതയാണ്. രാജഭരണ കാലത്ത് നിര്‍മിച്ചതും അക്കാലം

  • എവിടെയാണ് കുട്ടികള്‍ക്ക്  ചുവടുകള്‍ പിഴക്കുന്നത് ?

    എവിടെയാണ് കുട്ടികള്‍ക്ക് ചുവടുകള്‍ പിഴക്കുന്നത് ?0

    സ്വന്തം ലേഖകന്‍ കുട്ടികളുടെ സ്വഭാവത്തില്‍ ആശങ്ക ജനിപ്പിക്കുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ് ചുറ്റുപാടും നടക്കുന്നത്. സഹപാഠിയുടെ ജീവനെടുക്കാന്‍ മടിയില്ലാത്തവരും, അവരെ അതിക്രൂരമായി ഉപദ്രവിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുമായി കുട്ടികള്‍ മാറുന്നതിനെ ഗൗരവത്തോടെ കാണണം. കുട്ടികള്‍ തമ്മില്‍ മുമ്പും കലഹങ്ങള്‍ ഉണ്ടാകുമായിരുന്നെങ്കിലും ഇപ്പോള്‍ അധോലോകസംഘങ്ങള്‍ പകപോക്കുന്ന തരത്തിലേക്ക് അതു മാറിയിരിക്കുന്നു. വില്ലന്മാര്‍ ഹീറോകള്‍ മദ്യവും മയക്കുമരുന്നുകളുമൊക്കെ പെരുകുമ്പോള്‍ അവ പുതിയ തലമുറയുടെ കരങ്ങളിലുമെത്തും. എന്നാല്‍, ഒരുപടികൂടി കടന്ന് കുട്ടികളെ മയക്കുമരുന്നുകളുടെ കാരിയര്‍മാരാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

  • വന്യമൃഗശല്യം; കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയുമായി കത്തോലിക്ക കോണ്‍ഗ്രസ്

    വന്യമൃഗശല്യം; കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയുമായി കത്തോലിക്ക കോണ്‍ഗ്രസ്0

    കല്‍പറ്റ: വര്‍ധിച്ചുവരുന്ന വന്യമൃഗ ആക്രമണത്തില്‍ നിന്നു വയനാടന്‍ കര്‍ഷക ജനതയെ രക്ഷിക്കണമെന്ന്ആവശ്യപ്പെട്ടു കത്തോലിക്ക കോണ്‍ഗ്രസ് കല്‍പറ്റ സോണിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. വന്യജീവികളെ വനത്തില്‍ സംരക്ഷിക്കുക, വനത്തോടു ചേര്‍ന്നു താമസിക്കുന്നവര്‍ക്ക് ഒരു കോടി രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുക, വന്യമൃഗങ്ങള്‍ നശിപ്പിക്കുന്ന കാര്‍ഷിക വിളകള്‍ക്ക് മാര്‍ക്കറ്റ് വിലയ്ക്കു തുല്യമായ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുക, യുദ്ധകാലാടിസ്ഥാനത്തിലുള്ള ഫെന്‍സിംഗ് നിര്‍മാണവും സംരക്ഷണവും നല്‍കുക, പ്രാദേശിക വന്യ മൃഗ അക്രമണ പ്രതിരോധ സേന രൂപീകരിക്കുക, വനം വകുപ്പ് നിര്‍മാണ

  • സ്വാശ്രയസംഘ പങ്കാളിത്തത്തോടെയുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി കെഎസ്എസ്എസ്

    സ്വാശ്രയസംഘ പങ്കാളിത്തത്തോടെയുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി കെഎസ്എസ്എസ്0

    കോട്ടയം: സമൂഹത്തെ ആകമാനം സാരമായി ബാധിച്ചിരിക്കുന്ന മാരക വിപത്തായ ലഹരി വസ്തുക്കളുടെ ഉപയോഗം തടയുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്വാശ്രയസംഘങ്ങളുടെ പങ്കാളിത്തത്തോടെയുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നു. പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്രതല സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കോ-ഓര്‍ഡിനേറ്റേഴ്സിനുമായി തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ ഗിവര്‍ഗീസ് മാര്‍ അപ്രേം നിര്‍വ്വഹിച്ചു. കുടുംബങ്ങളില്‍ തുടങ്ങി സാമൂഹിക പങ്കാളിത്തത്തോടെയുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അത്യന്താപേക്ഷിതമാണെന്നും ലഹരിയുടെ

  • ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍ക്കണം

    ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍ക്കണം0

    കൊച്ചി: ആരോഗ്യരംഗത്തെ സന്നദ്ധപ്രവര്‍ത്തകരായ ആശാവര്‍ക്കര്‍ നടത്തുന്ന സമരം  ഒത്തുതീര്‍ക്കുവാന്‍ ഫലപ്രദമായി സര്‍ക്കാര്‍ ഇടപെടണമെന്ന് കേരള കാത്തലിക് ഫെഡറേഷന്‍ സംസ്ഥാനസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അന്യോന്യം പഴിചാരാതെ സമരം ചെയ്യുന്ന ആശാവര്‍ക്കരുടെ ന്യായമായ ആവശ്യങ്ങള്‍ അനുവദിച്ചുകൊടുക്കുവാനും അവകാശങ്ങള്‍ സംരക്ഷിക്കാനും സര്‍ക്കാരുകളുടെ കടമ നിര്‍വഹിക്കണമെന്ന് കെസിഎഫ്  സംസ്ഥാന പ്രസിഡന്റ് അനില്‍ ജോണ്‍ ഫ്രാന്‍സിസ്, ജനറല്‍ സെക്രട്ടറി വി.സി ജോര്‍ജ്ജ് എന്നിവര്‍ ആവശ്യപ്പെട്ടു.

Latest Posts

Don’t want to skip an update or a post?