Follow Us On

10

January

2025

Friday

  • മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ പേരില്‍ പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജം

    മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ പേരില്‍ പ്രചരിക്കുന്ന സര്‍ക്കുലര്‍ വ്യാജം0

    കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ ലെറ്റര്‍ഹെഡ്ഡില്‍ മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ ഒപ്പോടുകൂടി സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന സര്‍ക്കുലര്‍ (5/2024,15 ജൂണ്‍ 2024) വ്യാജമാണെന്ന് സീറോ മലബാര്‍ പിആര്‍ഒയും മീഡിയ കമ്മീഷന്‍ സെക്രട്ടറിയുമായ റവ. ഡോ. ആന്റണി വടക്കേക്കര വിസി അറിയിച്ചു. ജൂലൈ 3 മുതല്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കുലറിന്റെ ഉള്ളടക്കം. ഇത്തരമൊരു സര്‍ക്കുലര്‍ മേജര്‍ ആര്‍ച്ചുബിഷപ് നല്‍കിയിട്ടില്ല. ഇത് എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസിസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനു വേണ്ടിയുള്ള ആരുടെയോ പരിശ്രമത്തിന്റെ ഭാഗമാണ്. ഇക്കാര്യത്തില്‍

  • ലോഗോ അനാശ്ചാദനം ചെയ്തു

    ലോഗോ അനാശ്ചാദനം ചെയ്തു0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സാംസ്‌കാരിക കേന്ദ്രത്തിന്റെ ലോഗോ അനശ്ചാദനം കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറാള്‍ ഫാ. ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ നിര്‍വഹിച്ചു. ജാതി മത വ്യത്യാസങ്ങള്‍ക്ക് ഉപരിയായി  കാഞ്ഞിരപ്പള്ളിയുടെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുക, കലാ സാഹിത്യ കായിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുക, പഠന ശിബിരങ്ങള്‍, പ്രതിഭാ സംഗമങ്ങള്‍ വഴി യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വേണ്ട  മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക തുടങ്ങിയവയാണ് സാംസ്‌കാരിക കേന്ദ്രത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍. വികാരി ജനറാള്‍മാരായ ഫാ. ജോസഫ് വെള്ളമറ്റം, റവ. ഡോ. കുര്യന്‍ താമരശേരി, അമല സ്‌കൂള്‍ ഓഫ്

  • ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നത് അപലനീയം

    ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നത് അപലനീയം0

     മാനന്തവാടി: ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നത് അപലനീയമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതാ കമ്മിറ്റി. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായ പരിശുദ്ധ ത്രിത്വത്തെയും ഈശോയുടെ തിരുഹൃദയ രൂപത്തെയും ക്രൈസ്തവ വിശ്വാസ പ്രതീകങ്ങളെയും അവഹേളിച്ചുകൊണ്ട് നവ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന പോസ്റ്ററുകള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് രൂപതാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇടതുപക്ഷ ബുദ്ധിജീവി ചമഞ്ഞുകൊണ്ട് ക്രൈസ്തവ വിശ്വാസത്തെ അപമാനിക്കുന്ന ഇത്തരം സമീപനങ്ങള്‍ അങ്ങേയറ്റം അപലനീയമാണെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിനുശേഷം ഇത്തരം പ്രവണത വര്‍ധിച്ചെന്നും യോഗം കുറ്റപ്പെടുത്തി. ക്രൈസ്തവരുടെ മതവിശ്വാസത്തെ വ്രണ

  • പ്രേഷിത ചൈതന്യമുള്ള കുടുംബങ്ങള്‍ വിശ്വാസ പ്രഘോഷകര്‍: മാര്‍ റാഫേല്‍ തട്ടില്‍

    പ്രേഷിത ചൈതന്യമുള്ള കുടുംബങ്ങള്‍ വിശ്വാസ പ്രഘോഷകര്‍: മാര്‍ റാഫേല്‍ തട്ടില്‍0

    കാഞ്ഞിരപ്പള്ളി: പ്രേഷിത ചൈതന്യമുള്ള കുടുംബങ്ങള്‍ വിശ്വാസ പ്രഘോഷകരാണെന്ന് സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍. മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയ പള്ളിയില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. വിശ്വാസ സാക്ഷ്യം നല്‍കുന്ന കുടുംബങ്ങള്‍ വഴികാട്ടികളാണ്. മാര്‍ തോമാശ്ലീഹയുടെ വിശ്വാസ പ്രഘോഷണത്തിലൂടെ രൂപപ്പെട്ട നിലയ്ക്കല്‍ വിശ്വാസ സമൂഹത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ കാഞ്ഞിരപ്പള്ളി രൂപത നല്‍കുന്ന വിശ്വാസ സാക്ഷ്യം അഭിമാനപൂര്‍വ്വം സ്മരിക്കുന്നതായും മാര്‍ റാഫേല്‍ തട്ടില്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍

  • ദൈവഹിതം നിറവേറ്റുന്ന ജീവിതമാണ് യഥാര്‍ത്ഥ ആരാധന

    ദൈവഹിതം നിറവേറ്റുന്ന ജീവിതമാണ് യഥാര്‍ത്ഥ ആരാധന0

    മല്ലപ്പള്ളി: ദൈവഹിതം പൂര്‍ണമായും നിറവേറ്റുന്ന ജീവിതമാണ് യഥാര്‍ത്ഥ ആരാധനയെന്ന് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. ദൈവപരിപാലനയുടെ ചെറിയദാസികളുടെ സന്യാസിനീ സമൂഹത്തിന്റെ ആസ്ഥാനമായ കുന്നന്താനം എല്‍എസ്ഡിപി ജനറലേറ്റില്‍ നിത്യാരാധന ആരംഭിച്ചതിന്റെ റൂബിജൂബിലിയോടനുബന്ധിച്ച് ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. പരിശുദ്ധ കുര്‍ബാന സഭയുടെ ഊര്‍ജസ്രോതസും ശക്തികേന്ദ്രവുമാണ്. നാം പുതിയ നിയമത്തിലെ ആരാധനാസമൂഹമാണ്. യഥാര്‍ത്ഥ ആരാധകന്‍ ഈശോമിശിഹായാണ്. പിതാവിന്റെ ഹിതം നിറവേറ്റുക എന്നതായിരുന്നു കര്‍ത്താവിന്റെ ലക്ഷ്യം. നാം അനുദിനം നമ്മുടെ ജീവിതത്തില്‍ ദൈവഹിതം നിറവേറ്റണം; മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു.

  • ലിറ്റില്‍ ഹാര്‍ട്ട്‌സ്: ക്രൈസ്തവ വിരുദ്ധതയില്‍ വിരിയിച്ചെടുക്കുന്ന അധാര്‍മിക ആശയങ്ങള്‍; പ്രതികരണവുമായി കെസിബിസി ജാഗ്രത കമ്മീഷന്‍

    ലിറ്റില്‍ ഹാര്‍ട്ട്‌സ്: ക്രൈസ്തവ വിരുദ്ധതയില്‍ വിരിയിച്ചെടുക്കുന്ന അധാര്‍മിക ആശയങ്ങള്‍; പ്രതികരണവുമായി കെസിബിസി ജാഗ്രത കമ്മീഷന്‍0

    നവാഗതരായ ആന്റോ ജോസ് പെരേരയും, എബി ട്രീസ പോളും ചേര്‍ന്ന് സംവിധാനം ചെയ്ത്, സാന്ദ്ര തോമസ് നിര്‍മ്മിച്ച ചലച്ചിത്രമാണ് ‘ലിറ്റില്‍ ഹാര്‍ട്ട്‌സ്.’ മലയാള മാധ്യമങ്ങളും യൂട്യൂബര്‍മാരും പൊതുവെ മികച്ച സൃഷ്ടി എന്ന് വാഴ്ത്തുമ്പോഴും ദി ഹിന്ദു, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് തുടങ്ങിയ ദേശീയ മാധ്യമങ്ങള്‍ ‘പാതി വെന്ത വിഭവം’ എന്ന രീതിയില്‍ ശരാശരിയില്‍ താഴെ നില്‍ക്കുന്ന ഒന്നായാണ് ഈ ചലച്ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സാധാരണ പ്രേക്ഷകര്‍ ഏറ്റെടുക്കാനിടയില്ലാത്ത ഒരു ചലച്ചിത്രമായാണ് പൊതുവെയുള്ള നിഷ്പക്ഷ വിലയിരുത്തലുകള്‍. എന്നിരുന്നാലും, കുറച്ചുകാലമായി മലയാള

  • അലക്‌സ്  തോമസ് പുളിമൂട്ടില്‍ എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ്

    അലക്‌സ് തോമസ് പുളിമൂട്ടില്‍ എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ്0

    ചെറുതോണി: സീറോ മലബാര്‍ സഭയുടെ യുവജന സംഘടനയായ എസ്എംവൈഎം ന്റെ സംസ്ഥാനതല തിരഞ്ഞെടുപ്പില്‍ ഇടുക്കി രൂപതയില്‍ നിന്നുള്ള അലക്‌സ്  തോമസ് പുളിമൂട്ടില്‍ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. കെസിബിസി യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസഫ് പണ്ടാരശേരിയുടെയും എസ്എംവൈഎം ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കാത്രയുടെയും ഗ്ലോബല്‍ പ്രസിഡന്റ അഡ്വ. സാം സണ്ണിയുടെയും നേതൃത്വത്തില്‍ എറണാകുളം കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു തിഞ്ഞെടുപ്പ് നടന്നത്. ഇടുക്കി രൂപതയിലെ പാറത്തോട് ഇടവകയിലെ പുളിമൂട്ടില്‍ തോമസ് – ആന്‍സി ദമ്പതികളുടെ

  • പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിക്കുമ്പോള്‍ ക്രിസ്തുവിന്റെ മുഖം പ്രസാദിക്കും

    പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരെ ചേര്‍ത്തുപിടിക്കുമ്പോള്‍ ക്രിസ്തുവിന്റെ മുഖം പ്രസാദിക്കും0

    തിരുവല്ല: പാര്‍ശ്വവല്ക്കരിക്കപ്പെട്ടവരെയും അനാഥരെയും  ചേര്‍ത്തുപിടിക്കുമ്പോള്‍ ക്രിസ്തുവിന്റെ മുഖം പ്രസാദിക്കുമെന്ന് ആര്‍ച്ചുബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്. തിരുവല്ല അതിഭദ്രാസനത്തിന്റെ 18-ാമത് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മൂന്നാമത് സമ്മേളനം തിരുവല്ല ശാന്തിനിലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭ എന്നത് ക്രിസ്തുവിന്റെ മുഖമാണ് .  മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ പുനരൈക്യ ശതാബ്ദിയിലേക്ക് പ്രവേശിക്കുമ്പോള്‍ നാം ക്രിസ്തുവിന്റെ മുഖമാകാന്‍ ശ്രമിക്കണമെന്ന് ഡോ. കൂറിലോസ് പറഞ്ഞു. ‘സഭയുടെ സാമൂഹിക പ്രതിബദ്ധതയും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളുടെ ഉത്തരവാദിത്വവും’ എന്ന വിഷയത്തെ ആസ്പദമാക്കി ഫാ. ജോര്‍ജ്ജ്

Latest Posts

Don’t want to skip an update or a post?