സീറോമലബാര്‍ മിഷന് ക്വസ്റ്റ് 2024 വിജയികളെ പ്രഖ്യാപിച്ചു
- Featured, Kerala, LATEST NEWS
- January 10, 2025
കോട്ടയം: വൈകല്യങ്ങളെ കൈവല്യങ്ങളാക്കുവാന്‍ പോന്ന ഇച്ചാശക്തിയോടെ അവര്‍ ചൈതന്യ അങ്കണത്തില്‍ ഒത്തു ചേര്‍ന്നു. ബലൂണുകളും സ്വാഗത ബോര്‍ഡുകളുമായി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സന്നദ്ധ പ്രവര്‍ത്തകര്‍ അവരെ വരവേറ്റപ്പോള്‍ അത് നവ്യാനുഭവമായി ആ കുരുന്നുകള്‍ക്ക്. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് ഭിന്നശേഷിയുള്ള കുരുന്നുകള്‍ പ്രവേശനോത്സവത്തിനായി തെള്ളകം ചൈതന്യ അങ്കണത്തില്‍ ഒത്തുചേര്‍ന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു.
ബത്തേരി: ആധ്യാത്മിക ധാര്‍മിക ബോധ്യം നല്‍കുന്ന വിദ്യാഭ്യാസമാണ് ഇന്നിന്റെ ആവശ്യമെന്ന് ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ്. വയനാട്ടിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളായ സെന്റ് ജോസഫ് സ്‌കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോര്‍ജ് കോടാനൂര്‍ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡന്റ് ജെറോം എഡിസണ്‍, സ്‌കൂള്‍ ചീഫ് ബര്‍സാര്‍ ഫാ. ജെയിംസ് മുളയ്ക്കവിളയില്‍, സ്റ്റാഫ് സെക്രട്ടറി മിനി അശോകന്‍, സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍മാരായ സാബു എം. ജോസഫ്, വി.പി
കൊച്ചി: കഴിഞ്ഞ മെയ് 20 ന് പെരിയാറില്‍ വീണ്ടും മലിനീകരണം ഉണ്ടാവുകയും നിരവധി മത്സ്യങ്ങള്‍ ചത്തുപൊങ്ങുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും നഷ്ടം വന്നവര്‍ക്ക് പൂര്‍ണമായ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് സേവ് പെരിയാര്‍ ആക്ഷന്‍ കൗണ്‍സില്‍ നടത്തുന്ന പോസ്റ്റ് കാര്‍ഡ് കാമ്പയിന്‍ വരാപ്പുഴ അതിരൂപത ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് പോസ്റ്റ് കാര്‍ഡ് തയാറാക്കി ഉദ്ഘാടനം ചെയ്തു. എഴുതി ഒപ്പിട്ട പോസ്റ്റ് കാര്‍ഡ് പാസ്റ്ററല്‍ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഷെറി
കേരളകത്തോലിക്കാ സഭയുടെ ജാഗ്രതയുടെ മുഖമായ കെസിബിസി സാമൂഹിക ഐക്യ ജാഗ്രത കമ്മീഷൻ ചെയർമാനായി മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. കമ്മീഷൻ ചെയർമാനായിരുന്ന ബിഷപ്പ് ഡോ. ജോസഫ് കരിയിൽ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. താമരശ്ശേരി രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കോട്ടപ്പുറം രൂപതാധ്യക്ഷൻ റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവരാണ് വൈസ് ചെയർമാന്മാർ. റവ. ഡോ. മൈക്കിൾ പുളിക്കൽ CMI കമ്മീഷൻ സെക്രട്ടറി സ്ഥാനത്ത് തുടരും. എറണാകുളം പിഒസിയിൽ നടന്ന കെസിബിസി വർഷകാല
പാലാ: മനുഷ്യനും പ്രകൃതിയുമായുള്ള അഭേദ്യ ബന്ധം സഭയെന്നും ഉയര്‍ത്തി പിടിക്കുന്നതായും സഭാ സ്ഥാപനങ്ങളെയും കാമ്പസുകളെയും ഇടവക തലത്തില്‍ ഗ്രാമങ്ങളെയും ഹരിത സമൃദ്ധമാക്കാന്‍ നമുക്കാവണമെന്നും പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്. ഫലവൃക്ഷങ്ങളാലും പച്ചക്കറി വിഭവങ്ങളാലും സമൃദ്ധമായ ഹരിത ഗ്രാമങ്ങള്‍ സൃഷ്ടിക്കുവാന്‍ ലക്ഷ്യം വെച്ചു കൊണ്ട് അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തിത്തോടനുബന്ധിച്ച് ‘ഹരിത ഗ്രാമം സുസ്ഥിര ഗ്രാമം ‘ എന്ന പേരില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ആവിഷ്‌കരിച്ച കര്‍മ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഷപ്ഹൗസ് അങ്കണത്തില്‍
അഞ്ചു മക്കളില്‍ നാലു പേരെയും ഈശോയുടെ പുരോഹിതരാകാന്‍ നലികിയ അമ്മ മോളി നിത്യപുരോഹിതനരികിലേക്ക് യാത്രയായി. കോതമംഗലം പൈക, പന്തിരുവേലില്‍ ജോയി മോളി ദമ്പതികള്‍ക്ക് അഞ്ച് ആണ്‍ മക്കളാണ്. അവരില്‍ 4 പേരും പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുത്തു. മക്കളെക്കുറിച്ച് ഹൈടെക് സ്വപ്‌നങ്ങളുമായി ഭാവിപദ്ധതികളൊരുക്കുന്ന മാതാപിതാക്കളുടെ മുമ്പില്‍ വ്യത്യസ്തരാകുകയാണ് ഈ ദമ്പതികള്‍. നിത്യപുരോഹിതനെ സ്‌നേഹിച്ച്, അവിടുത്തെ പൗരോഹിത്യത്തില്‍ പങ്കുചേരാന്‍ നാലു മക്കളും തീരുമാനിച്ചപ്പോള്‍ ഈ മാതാപിതാക്കള്‍ പരിശുദ്ധ അമ്മയെ പോലെ ദൈവ തിരുമനസ്സിന് Yes പറഞ്ഞു. ഇവരുടെ മക്കളില്‍ ആദ്യത്തെ
പാലാ: സമൂഹത്തിന്റെ നാനാവിധമായ മുറിവുകളും അവയുടെ കാരണങ്ങളും കണ്ടെത്തി പരിഹാരം കണ്ടെത്താന്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനത്തിന് സാധിക്കണമെന്നും ഈ രംഗത്ത് വൈദികരുടെ പങ്ക് ഏറെ പ്രധാനപ്പെട്ടതാണെന്നും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ വജ്രജൂബിലിയോടനുബന്ധിച്ച് രൂപതയിലെ വൈദികര്‍ക്കായി സംഘടിപ്പിച്ച സാമൂഹ്യശാക്തീകരണ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. കാര്‍ഷികമൂല്യവര്‍ധനയും തൊഴിലവസരങ്ങളും വരുമാനവര്‍ധനവും ലക്ഷ്യംവച്ച് രൂപതാകേന്ദ്രത്തില്‍നിന്ന് ഏഴേക്കര്‍ സ്ഥലം മുണ്ടുപാലത്ത് സ്റ്റീല്‍ ഇന്ത്യാ കാമ്പസില്‍ അനുവദിക്കപ്പെട്ടതായും അഗ്രോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും ബിഷപ് പറഞ്ഞു.
കാക്കനാട്: സീറോമലബാര്‍ സഭയുടെ മുപ്പത്തിരണ്ടാമത് മെത്രന്‍ സിനഡിന്റെ ഒരു പ്രത്യേക സമ്മേളനം 2024 ജൂണ്‍ 14 വെള്ളിയാഴ്ച്ച വൈകിട്ട് 5.00 മുതല്‍ 7.00 വരെ ഓണ്‍ലൈനില്‍ ചേരുന്നു. ഇതു സംബന്ധിച്ച വിജ്ഞാപനം സഭയുടെ പിതാവും തലവനുമായ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഇന്നലെ മെത്രാന്മാര്‍ക്ക് നല്കി. ഏകീകൃത വിശുദ്ധ കുര്‍ബ്ബാനയര്‍പ്പണരീതി എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് തീരുമാനിക്കുന്നതിനാണ് പ്രത്യേക സിനഡുസമ്മേളനം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. മറ്റു വിഷയങ്ങളൊന്നും ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യുന്നതല്ലെന്ന് മേജര്‍
Don’t want to skip an update or a post?