സീറോമലബാര് മിഷന് ക്വസ്റ്റ് 2024 വിജയികളെ പ്രഖ്യാപിച്ചു
- Featured, Kerala, LATEST NEWS
- January 10, 2025
കാക്കനാട്: ജൂലൈ മൂന്നിന് നടത്താന് നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും പരീക്ഷകള് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോ മലബാര് പബ്ലിക് അഫയേഴ്സ് കമ്മീഷന് കേരള, എം ജി, കാലിക്കറ്റ്, കണ്ണൂര് സര്വകലാശാല വൈസ് ചാന്സലര്മാര്ക്ക് കത്ത് നല്കി. ക്രിസ്ത്യന് മത ന്യുനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്പിച്ചു പാവനമായി ആചരിച്ചു പോരുന്ന ദിവസമാണ് ജൂലൈ 3 ദുക്റാന അഥവാ സെന്റ് തോമസ് ദിനം. ക്രിസ്ത്യന് മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില് അന്നേ ദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച
പാലാ: അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണം, മാസാചരണമായി പ്രഖ്യാപിച്ച് വിപുലമായ പരിപാടികളോടെ കെസിബിസി മദ്യവിരുദ്ധ സമിതി പാലാ രൂപതയുടെ നേതൃത്വത്തില് ജൂണ് 25 ന് ഭരണങ്ങാനത്തു നടക്കും. രാവിലെ 11.30 ന് ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളില് നടക്കുന്ന മാസാചരണ പരിപാടികളുടെ ഉദ്ഘാടനം കേരള നിയമസഭ മുന് സ്പീക്കര് വി.എം സുധീരന് നിര്വഹിക്കും. രൂപത വികാരി ജനറാള് മോണ്. സെബാസ്റ്റ്യന് വേത്താനത്ത് അധ്യക്ഷത വഹിക്കും. രൂപതാ ഡയറക്ടര് ഫാ. ജേക്കബ് വെള്ളമരുതുങ്കല്, ഫാ. സക്കറിയാസ് ആട്ടപ്പാട്ട്,
ഇടുക്കി: ഇടുക്കി രൂപതാ മാതൃവേദിയുടെ ആഭിമുഖ്യത്തില് നടത്തിയ ‘ഫെസ്തും വെര്ബി’ വചന മഹാസംഗമം വിശ്വാസത്തിന്റെ ഉജ്വല സാക്ഷ്യമായി മാറി. കഴിഞ്ഞ ഏതാനും വര്ഷങ്ങളിലായി ബൈബിള് കയ്യെഴുത്ത് മത്സരത്തിന് രൂപതാ മാതൃവേദി നേതൃത്വം നല്കുന്നു. ഓരോ വര്ഷവും ഇതില് പങ്കെടുക്കുന്നവരുടെ എണ്ണം വര്ധിച്ചുവരുകയാണ്. ഈ കഴിഞ്ഞ വര്ഷം രണ്ടായിരത്തോളം പേരാണ് ബൈബിള് കയ്യെഴുത്തില് പങ്കാളികളായത്. കുട്ടികളും യുവജനങ്ങളും പുരുഷന്മാരും സ്ത്രീകളും വൃദ്ധരുമൊക്കെ ഇതില് ഉള്പ്പെടും. ശാരീരിക വൈകല്യമുള്ളവരും ബൈബിള് സ്വന്തം കൈപ്പടയില് എഴുതാന് ശ്രമിച്ചു എന്നത് ഈ വര്ഷത്തെ
തൃശൂര്: അമല മെഡിക്കല് കോളജില് നടത്തിയ ദേശീയ വായനാവാരാഘോഷവും ‘വായനയും ആരോഗ്യവും’ എന്ന വിഷയത്തിലുള്ള സെമിനാറും പ്രശസ്ത സാഹിത്യകാരന് ബെന്യാമിന് ഉദ്ഘാടനം ചെയ്തു. മനുഷ്യമനസുകളില് നന്മയും ധാര്മികബോധവും സഹാനുഭൂതിയും നിറയ്ക്കാനാകുന്ന വായന ചെറുപ്പം മുതല് ആരംഭിക്കണമെന്നും അതു ജീവിതകാലം മുഴുവന് തുടരണമെന്നും അദ്ദേഹം പറഞ്ഞു. അമല ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല് സയന്സിന്റെ കീഴിലുള്ള മെഡിക്കല് കോളജ്, നേഴ്സിംഗ് കോളജ്, നേഴ്സിംഗ് സ്കൂള്, പാരാമെഡിക്കല്, ആയുര്വേദം എന്നീ പഠനവിഭാഗങ്ങളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. അമലയിലെ അധ്യാപകരായ ഡോ. അഭിജിത്ത്
കോട്ടയം: ലോക വിധവാ ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് വിധവാ ദിനാചരണവും വിധവകളും കുടുംബഭാരം പേറുന്ന സ്ത്രീകളുടെ സ്വാശ്രയസംഘ കൂട്ടായ്മയായ നവോമി ഗ്രൂപ്പ് പ്രതിനിധികളുടെ സംഗമവും നടത്തി. തെള്ളകം ചൈതന്യയില് സംഘടിപ്പിച്ച സംഗമത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര് മുനിസിപ്പല് ചെയര്പേഴ്സണ് ലൗലി ജോര്ജ്ജ് നിര്വഹിച്ചു. അതിരമ്പുഴ ഗ്രാമപ ഞ്ചായത്ത് മെമ്പര് ആലീസ് ജോസഫ് ചടങ്ങില് അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. സുനില് പെരുമാനൂര്, കോട്ടയം ബിസിഎം കോളേജ് സോഷ്യല് വര്ക്ക് വിഭാഗം മേധാവി
തിരുവല്ല: 80,000 കുഞ്ഞുങ്ങള് പിറന്നിതിന്റെ ആഹ്ലാദത്തിലാണ് തിരുവല്ല പുഷ്പഗിരി മെഡിക്കല് കോളജ്. പ്രവര്ത്തനത്തിന്റെ 65-ാം വര്ഷത്തിലേക്ക് പ്രവേശിക്കുമ്പോഴാണ് ഇത്തരമൊരു അപൂര്വ നേട്ടം സ്വന്തമായത്. 1959 ഓഗസ്റ്റ് 23-നാണ് പുഷ്പഗിരി ആശുപത്രിയില് ആദ്യ കുഞ്ഞ് പിറന്നത്. ഇക്കഴിഞ്ഞ ദിവസം പായിപ്പാട് സ്വദേശികളായ ജോഷി-മേഘ്ന ദമ്പതികള്ക്ക് പുഷ്പഗിരി മാതൃ-ശിശു സൗഹൃദ ആശുപത്രിയില് വച്ച് ആണ്കുഞ്ഞ് പിറന്നപ്പോള് ഇവിടെ ജനിച്ച കുഞ്ഞുങ്ങളുടെ എണ്ണം 80,000 മായി. പുഷ്പഗിരി ബേബീസിനായുള്ള പ്രത്യേക ചികിത്സാ പദ്ധതി ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്
കല്പറ്റ: ബാങ്കുകളുടെ ജപ്തി നടപടികള്ക്കെതിരെ കത്തോലിക്ക കോണ്ഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തില് പ്രതിഷേധ ധര്ണ നടത്തി. ജപ്തി നടപടികള് നിര്ത്തിവയ്ക്കുക, കാര്ഷിക വായ്പയുടെ പലിശ എഴുതി തള്ളുക, കര്ഷകര്ക്ക് പലിശരഹിത വായ്പകള് അനുവദിക്കുക, കാര്ഷിക വായ്പകളുടെ നടപടിക്രമങ്ങള് ലഘൂകരിക്കുക, ആത്മഹത്യ ചെയ്ത കര്ഷകരുടെ കാര്ഷിക വായ്പ എഴുതിത്തള്ളുക, രാസവള സബ്സിഡി പുന:സ്ഥാപിക്കുക, വിളകള്ക്കു ന്യായവില ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള് ഉന്നയിച്ചായിരുന്നു കല്പറ്റ ലീഡ് ബാങ്കിന് മുന്നില് ധര്ണ നടത്തിയത്. കര്ഷക ജനതയുടെ ജീവിതം ദുഃസ്സഹമായിരിക്കുന്ന സാഹചര്യത്തിലും
കൊച്ചി: ‘നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള സാമ്പത്തിക തട്ടിപ്പുകള്’ എന്ന വിഷയത്തില് കെസിബിസി മീഡിയ കമ്മീഷന്റെ ആഭിമുഖ്യത്തില് ബോധവല്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മീഡിയ കമ്മീഷന് മുതിര്ന്ന പൗരന്മാര്ക്കായി ഒരുക്കിയ സൗഹൃദ വേദിയായ മധുരം സായന്തനത്തിലെ അംഗങ്ങള്ക്കായാണ് ബോധവല്ക്കരണ ക്ലാസ് നടത്തിയത്. പാലാരിവട്ടം പിഒസിയില് നടന്ന സമ്മേളനത്തില് കേരള പോലീസ് സൈബര് ഡോം അസിസ്റ്റന്റ് കമാന്ഡര് അഡ്വ. ജിന്സ് ടി. തോമസ് ക്ലാസെടുത്തു. ഓണ്ലൈന് ട്രേഡിംഗ് തട്ടിപ്പുകള്, ഓണ്ലൈന് ലോണ് ആപ്പ് വഴിയുള്ള തട്ടിപ്പ്, വീഡിയോ കോള് വഴിയുള്ള
Don’t want to skip an update or a post?