ചൈതന്യ കാര്‍ഷിക മേളയും സ്വാശ്രയസംഘ മഹോത്സവവും 2025 ഫെബ്രുവരി 2 മുതല്‍ 9 വരെ
- Featured, Kerala, LATEST NEWS
- November 26, 2024
പാലക്കാട്: സുല്‍ത്താന്‍പേട്ട് രൂപത സ്ഥാപിതമായതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് കൃതജ്ഞത ദിവ്യബലിയും ദിവ്യകാരുണ്യ കോണ്‍ഗ്രസും പാലക്കാട് സെന്റ് സെബാസ്റ്റ്യന്‍ കത്തീഡ്രല്‍ അങ്കണത്തില്‍ നടന്നു. സുല്‍ത്താന്‍പേട്ട് രൂപതാ മെത്രാന് ഡോ. അന്തോണി സാമി പീറ്റര്‍ അബീറിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞത ദിവ്യബലിയും തുടര്‍ന്ന് പാലക്കാട് നഗരത്തിലൂടെ ദിവ്യകാരുണ്യ പ്രദിക്ഷണവും നടത്തി. രൂപതയിലെ എല്ലാ വൈദികരും സന്യാസിനികളും അതോടൊപ്പം രൂപതയിലെ 30 ഓളം ഇടവകകളില്‍ നിന്നുമായി 1500 ഓളം വിശ്വാസികളും പങ്കെടുത്തു. രൂപതയുടെ നവീകരിച്ച ഡയറക്ടറി ബിഷപ് ഡോ. അന്തോണി സാമി പീറ്റര്‍
മുംബൈ: വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര്‍ റാണി മരിയയുടെ ജീവിതം പറയുന്ന ‘ദി ഫെസ് ഓഫ് ദി ഫെസ്ലെസ്’ എന്ന ചലച്ചിത്രം മെയ് 2 മുതല്‍ അറേബ്യന്‍ രാജ്യങ്ങളിലെ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു. മതപരമായ അതിര് വരമ്പുകള്‍ മറികടന്ന്, സാര്‍വത്രികമായ ഏകത്വം സ്വീകരിക്കുകയും, സ്ത്രീശാക്തീകരണത്തിനായി തന്റെ ജീവിതം സമര്‍പ്പിക്കുകയും ചെയ്ത സിസ്റ്റര്‍ റാണി മരിയയുടെ പ്രചോദനാത്മകമായ യാത്രയാണ് ‘ദി ഫെസ് ഓഫ് ദി ഫെസ് ലെസ്.’ ആറ് ആഴ്ച നിറഞ്ഞ സദസില്‍ വിജയകരമായി കേരളത്തില്‍ പ്രദര്‍ശിപ്പിച്ച ‘ദി ഫെസ് ഓഫ്
തൃശൂര്‍: അമല മെഡിക്കല്‍ കോളേജിലെ ഫിസിയോതെറാപ്പി വിഭാഗത്തിന്റെ നേതൃത്വത്തില്‍ അടാട്ട് പകല്‍ വീട്ടിലെ അംഗങ്ങള്‍ക്കായി സൗജന്യ ഫിസിയോ തെറാപ്പിയും ബോധവല്‍ക്കരണ ക്ലാസും നടത്തി. സമ്മേളനത്തില്‍ അമല മെഡിക്കല്‍ കോളേജ് ജോയിന്റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ മുണ്ടന്മാണി സിഎംഐ, അമല മെഡിക്കല്‍ കോളേജ് ഫിസിയോ തെറാപ്പി വിഭാഗം മേധാവി സുമി റോസ് , വാര്‍ഡ് മെമ്പര്‍ മിനി സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു. സീനിയര്‍ ഫിസിയോ തെറാപ്പിസ്റ്റ് സിമ്മി മേരി ഏലിയാസ്, ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഫിസിയോതെറാപ്പിസ്റ്റുമാരായ പ്രിയങ്ക ബേബി,
കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയോജന കൂട്ടായ്മ സംഘടിപ്പിച്ചു. കെഎസ്എസ്എസിന്റെ നേതൃത്വത്തില്‍ വയോജനങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന സീനിയര്‍ സിറ്റിസണ്‍ സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് തെള്ളകം ചൈതന്യയില്‍ നടത്തിയ ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ്, കോ-ഓര്‍ഡിനേറ്റര്‍ മേരി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. കൂട്ടായ്മയോനുബന്ധിച്ച് നടത്തിയ ബോധവല്‍ക്കരണ സെമിനാറിന്
കൊച്ചി: മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഇന്നലെ ഒരു മത്സ്യത്തൊഴിലാളി കൂടി മരണപ്പെട്ടത് മുന്‍പ് സമാന സാഹചര്യത്തില്‍ നല്കിയ ഉറപ്പുകള്‍ പാലിക്കാത്തതുകൊണ്ടാണെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്. ഇന്നലെ പുലര്‍ച്ചെ 3.30ന് മത്സ്യബന്ധനത്തിനായി പോകുമ്പോള്‍ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് മരിച്ച പുതുക്കുറിച്ചി സ്വദേശി ജോണ്‍ ഫെര്‍ണാണ്ടസ് (64) ഈ അപകട പൊഴിയിലെ 76-ാമത്തെ ഇരയാണ്. തിരുവനന്തപുരം ജില്ലയില്‍ വിഴിഞ്ഞം കഴിഞ്ഞാല്‍ ഫിഷിംഗ് ആവശ്യങ്ങള്‍ക്കുള്ള രണ്ടാമത്തെ പുലിമുട്ട് ഹാര്‍ബര്‍ ആണ് മുതലപ്പൊഴി. സെന്‍ട്രല്‍ വാട്ടര്‍ ആന്‍ഡ് പവര്‍
ജോസഫ് മൈക്കിള്‍ പത്ത് സമര്‍പ്പിതര്‍ താമസിക്കുന്ന ഭവനത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു കിലോ അരിയോ എണ്ണയോ വിലകൊടുത്തു വാങ്ങിയിട്ടില്ലെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. വിശ്വാസത്തെ ജ്വലിപ്പിക്കുന്ന അനുഭവങ്ങളുടെ തുടക്കംമാത്രമാണ് ഇത്. മലയാളികള്‍ മിണ്ടാമഠമെന്നു (ആവൃതി മഠം) വിളിക്കുന്ന നിഷ്പാദുക കര്‍മ്മലീത്ത സന്യാസിനി സഭയുടെ ദൈവപരിപാലനയുടെ അനുഭവങ്ങള്‍ കേട്ടാല്‍ ആരുടെയും വിശ്വാസം വര്‍ധിക്കും. 21 സന്യാസിമാര്‍ക്കായി ഒരുക്കിയിട്ടുള്ള ആശ്രമം നിര്‍മിച്ചതിന്റെ മൂലധനം വിശ്വാസം മാത്രമായിരുന്നു. നാലു വര്‍ഷം മുമ്പ് പണികള്‍ ആരംഭിച്ച് അധികം കഴിയുന്നതിനുമുമ്പ് കോവിഡ് മഹാമാരി
കാഞ്ഞിരിപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത മാതൃവേദിയുടെ നേതൃത്വത്തില്‍ ഹൈറേഞ്ചിലെ ജിയന്നായുടെ ഏക തീര്‍ത്ഥാടന കേന്ദ്രമായ ചോറ്റുപാറ സെന്റ് ജിയന്നാ തീര്‍ത്ഥാടന ദൈവാലയത്തിലേക്ക് രൂപതയിലെ 148 ഇടവകകളില്‍ നിന്നുമുള്ള മാതാക്കള്‍ തീര്‍ത്ഥാടനം നടത്തി. മാതൃവേദിയുടെ സഹമധ്യസ്ഥയായ വിശുദ്ധ ജിയന്നയുടെ ദൈവാലയത്തിലേക്ക് നോമ്പ് എടുത്ത് ത്യാഗപൂര്‍വ്വമായിട്ടായിരുന്നു അമ്മമാര്‍ എത്തിയത്. ചോറ്റുപാറ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച ഭക്തിനിര്‍ഭരമായ ജപമാല പ്രദക്ഷിണത്തിന് മുണ്ടിയെരുമ ഫൊറോന വികാരി ഫാ. തോമസ് ഞള്ളിയില്‍ ഫ്ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് രൂപത വികാരി ജനറല്‍ ഫാ. ബോബി അലക്സ്
കൊച്ചി: വിഴിഞ്ഞം കേസുകള്‍ മൂലം തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടികള്‍ പിന്‍വലിക്കണമെന്ന് കേരള കാത്തലിക് ഫെഡറേഷന്. വിഴിഞ്ഞം സമരത്തെ തുടര്‍ന്ന് നൂറുകണക്കിന് കേസുകള്‍ എടുത്തപ്പോള്‍ ആര്‍ച്ചുബിഷപ്പിനെ ഉള്‍പ്പെടെ പ്രതിയാക്കി എടുത്ത കേസുകള്‍ ഇതിന് കാരണമായി. അതിരൂപത നേതൃത്വം സമരത്തിന് പിന്തുണ നല്കി എന്നതിന്റെ പേരില്‍ ബിഷപ്പുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസുകള്‍ നീതീകരിക്കാവുന്നതല്ല. മൂലമ്പിള്ളിയില്‍നിന്ന് ആരംഭിച്ച വിഴിഞ്ഞം ഐക്യദാര്‍ഢ്യറാലിക്ക് നേതൃത്വം നല്‍കിയവര്‍ക്കെതിരെ പോലും കേസെടുത്തു. സമരത്തില്‍ പങ്കെടുത്തവരുടെയും സഹായിച്ചവരുടെയും ദൂരെ നിന്ന് പങ്കുകൊണ്ടവരുടെയും ഒക്കെ പേരിലുളള
Don’t want to skip an update or a post?