ജെ.ബി കോശി കമ്മീഷന് റിപ്പോര്‍ട്ട്; തുടര്‍ നടപടികളില്ലാത്തത് നീതി നിഷേധം
- ASIA, Featured, Kerala, LATEST NEWS
- November 8, 2025

മാനന്തവാടി: വര്‍ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളില്‍ നിന്ന് മനുഷ്യന്റെ ജീവനും സ്വത്തിനും ജീവനോപാധികള്‍ക്കും സംരക്ഷണം നല്‍കണമെന്നും, അതിന് അനുസൃതമായ നിയമ ഭേദഗതികളും നിയമനിര്‍മാണങ്ങളും നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസ് മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ സമര പ്രഖ്യാപന കണ്വന്ഷന് നടത്തി. വന്യജീവി ആക്രമണം അവസാനിപ്പിക്കാന്‍ അധികാരികള്‍ ആവശ്യമായ സംവിധാനങ്ങളും ക്രമീകരണങ്ങളും നിയമങ്ങളും ഉണ്ടാക്കുന്നത് വരെയുള്ള സഹന സമരങ്ങള്‍ക്ക് രൂപതയിലെ കെസിവൈഎം, മാതൃവേദി, ഇതര ക്രൈസ്തവ സംഘടനകള്‍, ബഹുജന സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സമരം സംഘടിപ്പിക്കുന്നത്. സമരത്തിന്റെ ആദ്യഘട്ടം എന്ന നിലയില്‍

തൃശൂര്‍ : തൃശൂര്‍ അതിരൂപതയിലെ കത്തോലിക്ക കോണ്‍ഗ്രസ് വനിതാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വനിതാ സംഗമം നടത്തി. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കല്‍ സംഗമം ഉദ്ഘാടനം ചെയ്തു. ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കുടുംബങ്ങളെ മനോഹരമായി കൂട്ടിയിണക്കി കൊണ്ടുപോകുന്ന സ്ത്രീകള്‍ പൊതു സമൂഹത്തില്‍ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ കടന്നു വരണമെന്നും, സമൂഹത്തെ നന്മയിലൂടെ നയിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയുമെന്നും മോണ്‍. ജെയ്സണ്‍ കൂനംപ്ലാക്കല്‍ പറഞ്ഞു. നേതൃത്വനിരയിലേക്ക് സ്ത്രീകളുടെ പങ്കാളിത്വം എന്ന വിഷയത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈ. പ്രസിഡന്റ് ട്രിസ

അക്രമങ്ങളും മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട കേസുകളും കേരളത്തില്‍ ദിനംപ്രതി വര്‍ധിക്കുമ്പോള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് കൗമാരക്കാരും യുവജനങ്ങളുമാണ്. പുതിയ തലമുറക്ക് ദിശാഭ്രംശം സംഭവിക്കുന്നതിന്റെ കാരണങ്ങള്‍ പരിശോധിക്കുകയാണ് സൈക്കോളജിസ്റ്റായ ലേഖിക. നിഷ ജോസ് (സൈക്കോളജിസ്റ്റ്, വാതില്‍ ഫൗണ്ടേഷന് കോട്ടയം) മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തരീതിയില്‍ വിദ്യാര്‍ത്ഥികളുടെയും യുവജനങ്ങളുടെയും ഇടയില്‍ കുത്തനെ ഉയരുന്ന അക്രമവാസനയും ആത്മഹത്യാ പ്രവണതകളും അസ്വാഭാവിക മരണങ്ങളും കണ്ട് മലയാളികളുടെ മനസ് മരവിച്ചുകഴിഞ്ഞിരിക്കുന്നു. ഏറ്റവുമൊടുവില്‍ തിരുവനന്തപുരത്ത് തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവരായ അഞ്ചുപേരെ അതിക്രൂരമായി കൊലപ്പെടുത്തിയത് ഒരു ഇരുപത്തിമൂന്നുകാരനാണ്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്

തൃശൂര്‍: പുത്തന്‍പീടിക സെന്റ് ആന്റണീസ് ഇടവകയിലെ കത്തോലിക്ക കോണ്‍ഗ്രസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വേറിട്ട വനിത ദിനാചരണം പള്ളിയങ്കണത്തില്‍ നടത്തി. ഇടവകയിലെ 80 വയസ് കഴിഞ്ഞ അമ്മമാരെയും വനിതകളെയും അനുമോദിച്ചു. രോഗം മൂലം വീടുകളില്‍ കഴിയുന്നവരെ വീടുകളിലെത്തി ഷാള്‍ അണിയിച്ചും മൊമന്റോ നല്‍കിയും ആദരിച്ചു. ഒരാഴ്ച്ചയോളം നീണ്ടുനില്‍ക്കുന്ന അനുമോദ സദസ് ഇടവക വികാരിയും ഡയറക്ടറുമായ ഫാ. ജോസഫ് മുരിങ്ങാത്തേരി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. പാദുവ കോണ്വെവെന്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഷിജി

കൊച്ചി: കേരള കത്തോലിക്കാസഭയുടെ പൊതു അല്മായ പ്രസ്ഥാനമായ കേരള കാത്തലിക് ഫെഡറേഷന് സംസ്ഥാന പ്രസിഡന്റായി കൊല്ലം രൂപതാംഗവും കെഎല്‍സിഎ സമിതിയംഗവുമായ അനില്‍ ജോണ്‍ ഫ്രാന്‍സിസും ജനറല്‍ സെക്രട്ടറിയായി മൂവാറ്റുപുഴ രൂപതാംഗവും എംസിഎ സഭാതല മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന വി.സി ജോര്‍ജുകുട്ടിയെയും തിരഞ്ഞെടുത്തു. തൃശൂര്‍ അതിരൂപതാംഗവും പാസ്റ്ററല്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറിയുമായിരുന്ന അഡ്വ. ബിജു കുണ്ടുകുളത്തെ ട്രഷററായി തിരഞ്ഞെടുത്തു. കത്തോലിക്ക സഭയുടെ അല്മായ പ്രസ്ഥാനങ്ങളായ കത്തോലിക്ക കോണ്‍ഗ്രസ്, കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന് (കെഎല്‍സിഎ), മലങ്കര കാത്തലിക് അസോസിയേഷന്

കോട്ടയം: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം ചൈതന്യയില്‍ വിപുലമായ പരിപാടികളോടെ വനിതാ ദിനാഘോഷം സംഘടിപ്പിച്ചു. വനിതാദിനാഘോഷ പരിപാ ടികളുടെ ഉദ്ഘാടനം കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. സ്ത്രീ പുരുഷ തുല്യതയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ തലങ്ങളിലും ത്വരിതപ്പെടുത്തണമെന്ന് മാര്‍ മൂലക്കാട്ട് പറഞ്ഞു. കോട്ടയം അതിരൂപത വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, സംസ്ഥാന

തൃശൂര്‍: രാജ്യത്ത് ക്രൈസ്തവ സഭയെ തകര്‍ക്കാനുള്ള സംഘടിത ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. തൃശൂര്‍ മെട്രോ പോളിറ്റന്‍ പ്രോവിന്‍സ് പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സഭാസ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങളെ തടസപ്പെടുത്തുന്നതും ദുരുദ്ദേശ്യപൂര്‍വ്വം അനാവശ്യ സമരങ്ങള്‍ സൃഷ്ടിക്കുന്നതും ഇതിന്റെ ഭാഗമാണെന്ന് മാര്‍ താഴത്ത് പറഞ്ഞു. ഇരിഞ്ഞാലക്കുട രൂപത അധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു. രാമനാഥപുരം രൂപത അധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട്, പാലക്കാട് രൂപത

മാനന്തവാടി: വനിതാ ദിനത്തില്‍ കെസിവൈ എം മാനന്തവാടി രൂപതയുടെ നേതൃത്വത്തില്‍ ആശാവര്‍ക്കര്‍മാരെ ആദരിച്ചു. എടവക പഞ്ചായത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് രണ്ടു ദിവസത്തെ വേതനവും നല്കി. ആശാവര്‍ക്കര്‍മാരുടെ ശമ്പള വര്‍ധന ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ക്കായി നടക്കുന്ന സമരത്തിന് പരിഹാരം കാണണമെന്ന് കെസിവൈഎം മാനന്തവാടി രൂപത പ്രസിഡന്റ് ബിബിന്‍ പിലാപ്പിള്ളി ആവശ്യപ്പെട്ടു. ദ്വാരക ഗുരുകുലം കോളജില്‍ നടന്ന സമ്മേളനം ദ്വാരക ഗുരുകുലം കോളജ് പ്രധാന അധ്യാപകനും വയനാട് ജില്ല ലൈബ്രറി കൗണ്‍സില്‍ അംഗവുമായ ഷാജന് ജോസ് ഉദ്ഘാടനം ചെയ്തു. കെസിവൈഎം മാനന്തവാടി രൂപത
Don’t want to skip an update or a post?