ഫാ. സുനില് പെരുമാനൂരും അഡ്വ. സിസ്റ്റര് ജ്യോതിസ് എസ്ടിയും ജൂവനൈല് ജസ്റ്റിസ് ബോര്ഡ് അംഗങ്ങള്
- ASIA, Featured, Kerala, LATEST NEWS
- November 7, 2025

കാഞ്ഞിരപ്പള്ളി: ഇന്ഫാം ഗോവ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങള് ഇന്ഫാം ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയിലിനെ സന്ദര്ശിച്ചു. വൈവിധ്യമാര്ന്ന കൃഷികളെ ക്കുറിച്ചുള്ള പഠനം, സമ്മിശ്ര കൃഷിയുടെ സാധ്യത, തേയില, ഏലം, കുരുമുളക്, കാപ്പി കൃഷിയിടങ്ങളുടെ സന്ദര്ശനം, അനുബന്ധകൃഷികളായ കന്നുകാലിവളര്ത്തല്, തീറ്റപ്പുല് കൃഷി തുടങ്ങിയവയെക്കുറിച്ചുള്ള പഠനം, കേരള കര്ഷകരുടെ മൂല്യവര്ധിത ഉത്പന്നങ്ങള്ക്ക് ഗോവയില് വിപണി കണ്ടെത്തല് തുടങ്ങിയ വിഷയങ്ങളില് ഗോവ എക്സിക്യൂട്ടീവ് അംഗങ്ങള് ദേശീയ ചെയര്മാനുമായി ചര്ച്ച നടത്തി. ഗോവയില് സംഘടനയുടെ പ്രവര്ത്തനം കൂടുതല് ശക്തിപ്പെടുത്താന് തീരുമാനിച്ചു. ഇന്ഫാം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന മാര് ജോസഫ് പവ്വത്തിലിന്റെ രണ്ടാം ചരമവാര്ഷികത്തോടനുബന്ധിച്ച് നാളെ (മാര്ച്ച് 18) കാഞ്ഞിരപ്പള്ളി രൂപതയില് മാര് പവ്വത്തില് അനുസ്മരണം നടത്തുന്നു. രൂപതയിലെ എല്ലാ പള്ളികളിലും പരിശുദ്ധ കുര്ബാനയും ഒപ്പീസും ഉണ്ടായിരിക്കും. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന് മാര് ജോസ് പുളിക്കല് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലില് രാവിലെ 6.40ന് പരിശുദ്ധ കുര്ബാന അര്പ്പിക്കും. തുടര്ന്ന് ഒപ്പീസ് നടത്തും. കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാന്, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത, സിബിസിഐ പ്രസിഡന്റ് തുടങ്ങി വിവിധ തലങ്ങളില്

തിരുവനന്തപുരം: അധ്യാപകര് ധാര്മിക മൂല്യമുള്ള തലമുറയെ വാര്ത്തെടുക്കാന് പ്രതിജ്ഞാബദ്ധരാകണമെന്ന് കര്ദിനാള് ബസേലിയോസ് മാര് ക്ലീമിസ് കാതോലിക്ക ബാവ. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്ഡ് തിരുവനന്തപുരം മേജര് അതിഭദ്രാസനത്തിന്റെ വാര്ഷിക സമ്മേളനവും വിരമിക്കുന്ന അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കാതോലിക്ക ബാവ. കേരള കാത്തലിക് ടീച്ചേഴ്സ് ഗില്ഡ് തിരുവനന്തപുരം മേജര് അതിഭദ്രാസന പ്രസിഡന്റ് റോയ് എന്.ജി അധ്യക്ഷത വഹിച്ചു. മേജര് അതിരൂപത വികാരി ജനറാളും സ്കൂളുകളുടെ കറസ്പോണ്ടന്റുമായ വര്ക്കി ആറ്റുപുറത്ത് കോര് എപ്പിസ്കോപ്പ, പട്ടം സെന്റ് മേരീസ്

കാക്കനാട്: വിധിക്കുന്നതിനുമുമ്പ് ഹൃദയപൂര്വം മനസിലാക്കാന് ശ്രമിക്കുന്നവരാകണം നീതിപാലകരെന്നു ആര്ച്ചുബിഷപ് മാര് മാത്യു മൂലക്കാട്ട്. സീറോമലബാര്സഭയിലെ മേജര് ആര്ക്കി എപ്പിസ്കോപ്പല് ട്രൈബ്യൂണല് ജഡ്ജി മാരുടെയും നീതി സംരക്ഷകരുടെയും രൂപതകളിലെ ജുഡീഷല് വികാരിമാരുടെയും സംയുക്ത സമ്മേളനം സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില് ഉദ്ഘാടനം ചെയ്തു സംസാ രിക്കുകയായിരുന്നു സഭയുടെ നീതി നിര്വഹണ വിഭാഗത്തിന്റെ മോഡറേറ്ററായ മാര് മൂലക്കാട്ട്. മനുഷ്യന്റെ അന്തസ് ഉയര്ത്തിപ്പിടിക്കുന്നതിനും കൂദാശകളുടെ പരിശുദ്ധി സംരക്ഷിക്കുന്നതിനും ദൈവത്തിന്റെ കാരുണ്യം മനുഷ്യന്റെ ബലഹീനതയാല് മറയ്ക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതിനും ഉതകുന്നതാകണം സഭയിലെ നീതിനിര്വഹണമെന്ന്

കല്പ്പറ്റ: ജനവാസകേന്ദ്രങ്ങളിലെ വന്യമൃഗശല്യത്തിന് സത്വര പരിഹാരം ആവശ്യപ്പെട്ട് കത്തോലിക്ക കോണ്ഗ്രസ് മാനന്തവാടി രൂപതാ സമിതിയുടെ നേതൃത്വത്തില് മാര്ച്ച് 15-ന് ജില്ലയില് മൂന്നു കേന്ദ്രങ്ങളില് മാര്ച്ചും ധര്ണയും നടത്തും. കളക്ടറേറ്റ്, മാന്തവാടി സബ് കളക്ടര് ഓഫീസ്, ബത്തേരി മിനി സിവില് സ്റ്റേഷന് എന്നിവയ്ക്കുമുമ്പിലാണ് സമരമെന്ന് കത്തോലിക്ക കോണ്ഗ്രസ് രൂപത ഡയറക്ടര് ഫാ. ജോബി മുക്കാട്ടുകാവുങ്കല്, പ്രസിഡന്റ് ജോണ്സണ് തൊഴുത്തുങ്കല്, മറ്റു ഭാരവാഹികളായ ഫാ. ടോമി പുത്തന്പുര, സജി ഫിലിപ്പ്, സാജു പുലിക്കോടടില് എന്നിവര് വാര്ത്താസമ്മേളനത്തില് അറിയിച്ചു. മൂന്നിടങ്ങളിലും രാവിലെ

കോഴിക്കോട്: കത്തോലിക്ക കോണ്ഗ്രസ് താമരശേരി രൂപതാ സമിതിയുടെ നേതൃത്വത്തില് ഏപ്രില് അഞ്ചിന് കോഴിക്കോട്ട് ക്രൈസ്തവ അവകാശ പ്രഖ്യാപനറാലിയും പൊതുസമ്മേളനവും നടത്തും. ഉച്ചകഴിഞ്ഞ് മൂന്നിന് കോഴിക്കോട് മുതലക്കുളം മൈതാനിയിലാണ് സമ്മേളനം. വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക, ജെ.ബി കോശി കമ്മീഷന് റിപ്പോര്ട്ട് പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, മതിയായ രേഖകളുള്ള കര്ഷക ഭൂമി പിടിച്ചെടുക്കാനുള്ള നിയമങ്ങളും നീക്കങ്ങളും അവസാനിപ്പിക്കുക, ക്രൈസ്തവരുടെ ന്യൂനപക്ഷ അവകാശങ്ങള് ഉറപ്പുവരുത്തുക, ക്രൈസ്തവര്ക്കെതിരെയുള്ള നീതി നിഷേധങ്ങള് തടയുക തുടങ്ങിയ ആവശ്യങ്ങള് ഉന്നയിച്ചാണ് അവകാശ പ്രഖ്യാപന റാലിയും

കണ്ണൂര്: കണ്ണൂര് ബൈബിള് കണ്വന്ഷന് മാര്ച്ച് 28 മുതല് ഏപ്രില് 1 വരെ ബര്ണ്ണശേരി ഹോളി ട്രിനിറ്റി കത്തീഡ്രല് അങ്കണ്ണത്തില് നടക്കും. കണ്ണൂര് ഫൊറോനയിലെ എട്ട് ഇടവകകളുടെ നേതൃത്വത്തിലുള്ള കണ്വന്ഷന് നയിക്കുന്നത് തൃശൂര് ഗ്രേയ്സ് ഓഫ് ഹെവാന് ധ്യാനകേന്ദ്ര ടീമാണ്. എല്ലാ ദിവസവും വൈകുന്നേരം 4.30 മുതല് രാത്രി 9.30 വരെയാണ് കണ്വന്ഷന്. ബൈബിള് കണ്വന്ഷന്റെ വിജയത്തിനായി കണ്ണൂര് രൂപത മെത്രാന് ഡോ. അലക്സ് വടക്കുംതല, സഹായ മെത്രാന് ഡോ. ഡെന്നീസ് കുറുപ്പശേരി, വികാരി ജനറല് മോണ്.

കാക്കനാട്: മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില് പാലായില് സംഘടിപ്പിച്ച സമ്മേളനത്തില് പി.സി ജോര്ജ് ലഹരി വ്യാപനത്തെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും ഭീകരപ്രവര്ത്തനങ്ങളെക്കുറിച്ചും പറഞ്ഞ കാര്യങ്ങള്ക്ക് അടിസ്ഥാനമുണ്ടെന്ന് സീറോമലബാര് പബ്ലിക് അഫയേഴ്സ് കമ്മീഷന് വിലയിരുത്തി. അതിന്മേല് വിവാദങ്ങള് സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാന് ശ്രമിക്കുന്നതും അപലപനീയമാണ്. ലഹരിയെക്കുറിച്ചും പ്രണയക്കെണികളെക്കുറിച്ചും അവമൂലമുണ്ടാകുന്ന ദുരന്തങ്ങളെക്കുറിച്ചും നിരന്തരം വാര്ത്തകള് വന്നുകൊണ്ടിരിക്കുന്നു. പ്രണയക്കെണികള് ഉണ്ടെന്ന് ഈയിടെ ഒരു പ്രമുഖ വാര്ത്താ ചാനലിനു നല്കിയ അഭിമുഖത്തില് ലഹരിയില് നിന്നു വിമോചിതനായ ഒരു യുവാവ് വെളിപ്പെടുത്തിയിരുന്നു. കൂടാതെ
Don’t want to skip an update or a post?