തൃശൂര്‍ അതിരൂപതാ മാധ്യമ ദിനം ആഘോഷിച്ചു
- Featured, Kerala, LATEST NEWS
- November 25, 2024
കൈനകരി: വിശുദ്ധിയോടെ ജീവിച്ച് വിശുദ്ധിയിലേക്കുള്ള മാര്‍ഗം കാണിച്ചുതന്ന വൈദികനാണ് ഫാ. മാത്യു മാവേലില്‍ എന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കൈനകരി സെന്റ് മേരീസ് ദൈവാലയത്തില്‍ നടന്ന മൃതസംസ്‌കാര ശുശ്രൂഷയില്‍ ദിവ്യബലിമധ്യേ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. അച്ചനോടൊപ്പം ഏറ്റവും കാലം പ്രവൃത്തിച്ച വ്യക്തി താനായിരിക്കുമെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. 25 വര്‍ഷത്തോളം ഒരുമിച്ചു പ്രവര്‍ത്തിച്ചു. കോര്‍പറേറ്റു മാനേജര്‍, വികാരി ജനറാള്‍, കത്തീഡ്രല്‍ വികാരി, കണ്‍സള്‍ട്ടര്‍ തുടങ്ങി വിവിധ മേഖലകളില്‍ ദീര്‍ഘമായി ശുശ്രൂഷകള്‍ ചെയ്തപ്പോള്‍ ഒരുമിച്ചിരുന്ന് കാര്യങ്ങള്‍
തൃശൂര്‍: ഇന്റര്‍ പ്രൊഫഷണല്‍ പഠനത്തിനോടനുബന്ധിച്ച് നയാഗ്ര കോളേജ് കാനഡയില്‍ നിന്നും 20 വിദ്യാര്‍ത്ഥികളടക്കം തൃശൂര്‍ ജൂബിലി മിഷന്‍ നഴ്സിങ്ങ് കോളേജില്‍ സന്ദര്‍ശനവും പഠനവും നടത്തി. രണ്ട് അധ്യാപകരും വിദ്യാര്‍ത്ഥികളോടൊപ്പം എത്തിയിരുന്നു. പ്രോഗ്രാമിന്റെ ഉദ്ഘാടനം ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ഫാ. റെന്നി മുണ്ടന്‍ കുര്യന്‍ നിര്‍വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജോയ്സണ്‍ ചെറുവത്തൂര്‍, പ്രസംഗിച്ചു. അതിനോടനുബന്ധിച്ച് ഷോണ്‍ കെന്നഡി, പുക്രാജ് ഗൂജ്റാള്‍, ഡയാന മരിയ, ഡോ. ബെന്നി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കാഞ്ഞിരപ്പള്ളി: കുടുംബ വര്‍ഷത്തില്‍ കാഞ്ഞിരപ്പള്ളി രൂപത മേരികുളത്ത് നിര്‍മ്മിക്കുന്ന പ്രത്യാശയുടെ ഭവനത്തിന്റെ (ബേഥ് സവ്‌റ) ശിലാസ്ഥാപനം രൂപതയുടെ മുന്‍ അധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ലിന്റെ സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ്ണ ജൂബിലി ഒരുക്കങ്ങളോടനുബന്ധിച്ച് കുമളില്‍ വച്ച് 2023 മെയ് 12, രൂപതാദിനത്തില്‍ മാര്‍ ജോസ് പുളിക്കലാണ് രൂപതയില്‍ കുടുംബ വര്‍ഷം പ്രഖ്യാപിച്ചത്. കുടുംബ വര്‍ഷത്തില്‍ കുടുംബങ്ങള്‍ക്കാശ്വാസമാകുന്ന പ്രത്യാശയുടെ ഭവനം മേരികുളത്തൊരുങ്ങുന്നത് സഭയുടെ ജീവകാരുണ്യ മുഖത്തെ പ്രതിഫലിപ്പിക്കുന്ന അടയാളമാണെന്ന് മാര്‍ ജോസ്
ഒറ്റപ്പാലം: ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും വേഗം നടപ്പിലാക്കണമെന്ന് ഒറ്റപ്പാലം വൈഎംസിഎ വാര്‍ഷിക സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒറ്റപ്പാലം ഇന്‍ഫന്റ് ജീസസ് ഹാളില്‍ ചേര്‍ന്ന് സമ്മേളനവും കുടുംബ സംഗമവും പാലക്കാട് സബ് റീജണല്‍ ചെയര്‍മാന്‍ എ. ജെ മാത്യു ഉദ്ഘാടനം ചെയ്തു. കുഞ്ഞുമോന്‍ മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഫാ. ജോസ് കല്ലുംപുറത്ത് മുഖ്യപ്രഭാഷണം നടത്തി. നിയുക്ത ചെയര്‍മാന്‍ ഷെന്‍ പി. തോമസിന് സ്വീകരണം നല്‍കി. സി.പി മാത്യു, പാസ്റ്റര്‍ ഉമ്മന്‍ വര്‍ഗീസ്, തോമസ് ജേക്കബ്,
ഒറ്റപ്പാലം: പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ഒറ്റപ്പാലം ഫൊറോന ദേവാലയത്തില്‍ ഫൊറോനാ സംഗമം നടത്തി. രൂപതയിലെ 12 ഫൊറോന വികാരിമാര് ചേര്‍ന്ന് അര്‍പ്പിച്ച സമൂഹ ബലിയില്‍ രൂപതാ വികാരി ജനറാള്‍ ഫാ.ജിജോ ചാലക്കല്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പ്രശസ്ത സിനിമാ സംവിധായകന്‍ ലാല്‍ ജോസ് ഉദ്ഘാടനം ചെയ്തു. പാലക്കാട് രൂപത ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍ അധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം ഫൊറോനാ വികാരി ഫാ. സണ്ണി വാഴേപ്പറമ്പില്‍, ഫാ. ചെറിയാന്‍ ആഞ്ഞിലി മൂട്ടില്‍,
കുളത്തുവയല്‍: സമര്‍പ്പിതര്‍ സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും അഭിമാനമാണെന്ന് താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ചെറുതും വലുതുമായ ത്യാഗങ്ങളിലൂടെയും പുണ്യങ്ങളിലൂടെയും സ്വര്‍ഗത്തില്‍ ബംഗ്ലാവുകള്‍ നിര്‍മിക്കുന്നവരാണ് സമര്‍പ്പിതര്‍. ഭാഗ്യസ്മരണാര്‍ഹനായ മോണ്‍.സി.ജെ വര്‍ക്കിയച്ചന്‍ സ്ഥാപിച്ച മലബാറിലെ പ്രഥമ സന്യാസിനീ സമൂഹമായ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എംഎസ്എംഐ) സഭാംഗങ്ങളുടെ നിത്യവ്രതവാഗ്ദാനം, സുവര്‍ണ്ണ-രജതജൂബിലി ആഘോഷങ്ങള്‍ എന്നിവയ്ക്ക് ദിവ്യബലിയര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കേണ്ട അവസരമാണ് ജൂബിലി. സമര്‍പ്പണ ജീവിതത്തിലെ വെല്ലുവിളികളെ നേരിട്ടവരാണ് ജൂബിലി ആഘോഷിക്കുന്നവര്‍. സമര്‍പ്പണജീവിതത്തിലൂടെ കര്‍ത്താവിനുവേണ്ടി ഭവനങ്ങള്‍ പണിയുന്നവരാണ്
മീനങ്ങാടി: രൂക്ഷമായ വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ ശ്രമിക്കാത്ത അധികൃതരുടെ നിലപാടില്‍ യാക്കോബായ സഭ മലബാര്‍ ഭദ്രാസന പള്ളി പ്രതിനിധി യോഗം പ്രതിഷേധിച്ചു. വയനാട്, നീലഗിരി ജില്ലകളിലെ ജനതയ്ക്ക് വന്യമൃഗങ്ങളുടെ ആക്രമണം ഭയന്ന് ഇവിടെ സുരക്ഷിതരായി ജീവിക്കുവാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് കാര്യങ്ങള്‍ മാറിയിരിക്കുന്നു. എല്ലാവര്‍ക്കും സുരക്ഷിതരായി ഈ രാജ്യത്ത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനവും മൗലീക അവകാശത്തിന്റെ നിഷേധവുമാണ് ഇന്ന് അഭിമുഖീകരിക്കുന്നത്. ജീവന് സംരക്ഷണം നല്‍കേണ്ടവര്‍ അവരുടെ ഉത്തരവാദിത്വം മറന്നു പോയിരിക്കുന്നു എന്നത് ഖേദകരമാണ്. ഈ വിഷയത്തിന് ശാശ്വതമായ
സുല്‍ത്താന്‍ ബത്തേരി: ബത്തേരി രൂപതയിലെ മലങ്കര കാത്തലിക് അസോസിയേഷന്റെ കര്‍മ പദ്ധതികളുടെ ഉദ്ഘാടനം സെന്റ് അല്‍ഫോന്‍സാ കോളജ് ഓഡിറ്റോറിയത്തില്‍ രൂപതാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ തോമസ് നിര്‍വഹിച്ചു. അസോസിയേഷന്റെ മുന്‍കാല നേതാക്കളുടെ കുടുംബസംഗമം രൂപത വികാരി ജനറാള്‍ മോണ്‍. ജേക്കബ് ഓലിക്കല്‍ ഉദ്ഘാടനം ചെയ്തു. മുഖ്യവികാരി ജനറാള്‍ മോണ്‍. സെബാസ്റ്റ്യന്‍ കീപ്പളളില്‍ മുഖ്യപ്രഭാഷണം നടത്തി. വൈദിക ഉപദേഷ്ടാവ് ഫാ. ജയിംസ് മലേപറമ്പില്‍, അസോസിയേഷന്‍ രൂപത പ്രസിഡന്റ് റോയി വര്‍ഗീസ് കയ്യാലത്ത്, ജനറല്‍ സെക്രട്ടറി ഷാജി കൊയിലേരി, ലാലി
Don’t want to skip an update or a post?