Follow Us On

07

November

2025

Friday

  • വനംവകുപ്പിനെതിരെ കോതമംഗലത്ത് നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു

    വനംവകുപ്പിനെതിരെ കോതമംഗലത്ത് നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു0

    കോതമംഗലം: ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടിലിനും ജനപ്രതിനിധികള്‍ക്കും വൈദികര്‍ക്കും നാട്ടുകാര്‍ക്കുമെതിരെ വനംവകുപ്പ് എടുത്ത കള്ളക്കേസ് പിന്‍വലിക്കണമെന്നും രാജപാത എന്നറിയപ്പെടുന്ന പഴയ ആലുവ-മൂന്നാര്‍ റോഡ് ഗതാഗതത്തിന് തുറന്നുനല്‍കണമെന്നും ആവശ്യപ്പെട്ട് കോതമംഗലത്ത് നടത്തിയ പ്രതിഷേധാഗ്നിയില്‍ ആയിരങ്ങള്‍ അണിചേര്‍ന്നു. കോതമംഗലം രൂപതയുടെ നേതൃത്വത്തിലാണ് പന്തംകൊളുത്തി പ്രകടനവും സമ്മേളനവും നടത്തിയത്. ചെറിയപള്ളി താഴത്തുനിന്ന് തുടങ്ങിയ പ്രകടനം ഗാന്ധി സ്‌ക്വയറിനു സമീപം സമാപിച്ചു. കോതമംഗലം രൂപതയുടെ വിവിധ പ്രദേശങ്ങളില്‍നിന്നായി വൈദികരും സന്യസ്തരും വിശ്വാസികളും ഉള്‍പ്പെടെയുള്ളവര്‍ കത്തിച്ച പന്തങ്ങളും മുദ്രാവാക്യം വിളികളുമായി അണിനിരന്നു. പ്രതിഷേധാഗ്നി കോതമംഗലം

  • വനം വകുപ്പിനെ കയറൂരിവിടരുത്: മോണ്‍. ജോസ് കരിവേലിക്കല്‍.

    വനം വകുപ്പിനെ കയറൂരിവിടരുത്: മോണ്‍. ജോസ് കരിവേലിക്കല്‍.0

    കോതമംഗലം: വനംവകുപ്പിനെ കയറൂരി വിട്ട് കള്ള കേസുകളില്‍ കുടുക്കി കുടിയേറ്റ ജനതയുടെ ജനകീയ മുന്നേറ്റങ്ങളെ തകര്‍ക്കാം എന്ന് സര്‍ക്കാര്‍ കരുതുന്നത് വിലപ്പോകില്ലെന്ന് ഇടുക്കി രൂപത മുഖ്യവികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍. കത്തോലിക്ക കോണ്‍ഗ്രസ് ഇടുക്കി രൂപതാ സമിതിയുടെ നേതൃത്വത്തില്‍ പൈനാവ് വെള്ളാപ്പാറ  ഡിഫ്ഒ ഓഫീസ് പടിക്കല്‍ നടന്ന പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആലുവ മൂന്നാര്‍ രാജപാത ജനങ്ങള്‍ക്ക് തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട്, കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ജന മുന്നേറ്റ

  • ശ്രേഷ്ഠ കാതോലിക്കയുടെ ആത്മീയ നേതൃത്വം യാക്കോബായ സഭയ്ക്ക് അനുഗ്രഹം: മാര്‍ റാഫേല്‍ തട്ടില്‍

    ശ്രേഷ്ഠ കാതോലിക്കയുടെ ആത്മീയ നേതൃത്വം യാക്കോബായ സഭയ്ക്ക് അനുഗ്രഹം: മാര്‍ റാഫേല്‍ തട്ടില്‍0

    കാക്കനാട്: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ ശ്രേഷ്ഠ കാതോലിക്കയായി അഭിഷിക്തനായ  ബസേലിയോസ് ജോസഫ് ബാവയുടെ ആത്മീയ നേതൃത്വം യാക്കോബായ സഭയ്ക്കും പൊതുസമൂഹത്തിനും കൂടുതല്‍ അനുഗ്രഹത്തിനു കാരണമാകട്ടെയെന്നു മാര്‍ റാഫേല്‍ തട്ടില്‍. പുതിയ കാതോലിക്കയായി ഉയര്‍ത്തപ്പെട്ട ബസേലിയോസ് ജോസഫ് ബാവയ്ക്ക് അയച്ച അഭിനന്ദന സന്ദേശത്തിലാണ് സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍  ഇപ്രകാരം ആശംസിച്ചത്. സാഹോദര്യത്തിലും ഐക്യത്തിലും സ്‌നേഹത്തിന്റെ കൂട്ടായ്മയിലും സഭയെ നയിക്കാന്‍ പരിശുദ്ധാത്മാവിന്റെ നല്‍വരങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വ ശുശ്രൂഷയില്‍ ഉണ്ടാകട്ടെയെന്ന് മാര്‍ തട്ടില്‍ ആശംസാ സന്ദേശത്തില്‍

  • കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളില്‍ വെള്ളം ചേര്‍ക്കരുത്: ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി

    കത്തോലിക്കാ സഭയുടെ പ്രബോധനങ്ങളില്‍ വെള്ളം ചേര്‍ക്കരുത്: ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി0

    കൊല്ലം: ഭ്രൂണഹത്യ, വന്ധ്യംകരണം, കൃത്രിമ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ തുടങ്ങിയവയെല്ലാം മാരക തിന്മകളാണെന്നും, ഇതില്‍ ചിലതില്‍ വെള്ളംചേര്‍ത്തുള്ള പഠനങ്ങളും പ്രവൃത്തികളും തെറ്റാണെന്നും കൊല്ലം രൂപതാധ്യക്ഷനും കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാനുമായ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി.  2025-ലെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി കൊല്ലം രൂപത പ്രോ-ലൈഫ് സമിതിയുടെ ആഭിമുഖ്യത്തില്‍ ഫാത്തിമ തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടത്തിയ അന്തര്‍ദേശീയ പ്രോ-ലൈഫ് ദിനാഘോഷവും വലിയ കുടുംബങ്ങളുടെ സംഗമവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശുദ്ധിയിലും പ്രാര്‍ത്ഥനയിലും കത്തോലിക്കാ വിശ്വാസത്തിലും അടിയൂന്നിയുള്ള പ്രോ-ലൈഫ് പ്രവര്‍ത്തനത്തിന്

  • ഡോ. ഡി. സെല്‍വരാജന്‍ നെയ്യാറ്റിന്‍കര രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായി

    ഡോ. ഡി. സെല്‍വരാജന്‍ നെയ്യാറ്റിന്‍കര രൂപതയുടെ സഹായ മെത്രാനായി അഭിഷിക്തനായി0

    നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി ബിഷപ് ഡോ. ഡി. സെല്‍വരാജന്‍ അഭിഷിക്തനായി. നഗരസഭാ മൈതാനിയില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ ആയിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്. പ്രധാന കാര്‍മികനായ നെയ്യാറ്റിന്‍ക രൂപത ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ തൈലാഭിഷേകം നടത്തിയും അധികാര ചിഹ്നങ്ങള്‍ അണിയിച്ചും മോണ്‍. ഡോ. ഡി. സെല്‍വരാജനെ ബിഷപ് സ്ഥാനത്തേക്ക് ഉയര്‍ത്തി. ഇന്ത്യയിലെ വത്തിക്കാന്‍  പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. ലെയോ പോള്‍ദോ ജെറെല്ലി മെത്രാഭിഷേക ചടങ്ങില്‍ പങ്കെടുത്തു. കൊല്ലം മുന്‍ ബിഷപ് ഡോ. സ്റ്റാന്‍ലി

  • ലഹരി വിരുദ്ധ പോരാട്ടവുമായി കോട്ടപ്പുറം കത്തീഡ്രല്‍ ഇടവക

    ലഹരി വിരുദ്ധ പോരാട്ടവുമായി കോട്ടപ്പുറം കത്തീഡ്രല്‍ ഇടവക0

     കോട്ടപ്പുറം: വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും ലഹരിയുടെ ആസക്തിയും സമൂഹത്തില്‍ ഉണ്ടാക്കുന്ന  വിപത്തുകളെ പറ്റി  ബോധവല്‍ക്കരിക്കുന്നതിനായി കോട്ടപ്പുറം സെന്റ് മൈക്കിള്‍സ് കത്തീഡ്രല്‍ ഇടവകയില്‍ ലഹരി ബോധവല്‍ക്കരണ ദിനം ആചരിച്ചു. വലപ്പാട് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍  ജിംബിള്‍ തുരുത്തൂര്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.  തുടര്‍ന്ന് കയ്യില്‍ കത്തിച്ചു പിടിച്ച മെഴുകുതിരികളുമായി ഇടവകാംഗങ്ങള്‍ പള്ളിയങ്കണത്തില്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.  വികാരി ഫാ. ജാക്‌സണ്‍ വലിയപറമ്പില്‍ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.  ഇടവകയുടെ വിവിധ ഭാഗങ്ങളിലൂടെ ലഹരി വിരുദ്ധ റാലി നടത്തി.

  • മികച്ച ഹരിത സ്വകാര്യ സ്ഥാപന പുരസ്‌കാരം ശാലോമിന്

    മികച്ച ഹരിത സ്വകാര്യ സ്ഥാപന പുരസ്‌കാരം ശാലോമിന്0

    പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ‘മികച്ച ഹരിത സ്വകാര്യ സ്ഥാപനം’ എന്ന അംഗീകാരം ശാലോമിന്. മാര്‍ച്ച് 30ന് കേരളത്തെ സമ്പൂര്‍ണ ശുചിത്വ സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിനോടനുബന്ധിച്ച്‌ , ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ മാലിന്യമുക്ത ഗ്രാമമായി തീരുന്നതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്തിലെ മികച്ച ഹരിത സ്വകാര്യ സ്ഥാപനമായി ശാലോമിനെ തിരഞ്ഞെടുത്തത്. ചക്കിട്ടപാറ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍വച്ച് പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പുരസ്‌കാരം സമ്മാനിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഇ.എം ശ്രീജിത്ത് അധ്യക്ഷത വഹിച്ചു.

  • നെയ്യാറ്റിന്‍കര രൂപതസഹായ മെത്രാന്‍ ഡോ. സെല്‍വരാജന്റെ മെത്രാഭിഷേകം ഇന്ന്

    നെയ്യാറ്റിന്‍കര രൂപതസഹായ മെത്രാന്‍ ഡോ. സെല്‍വരാജന്റെ മെത്രാഭിഷേകം ഇന്ന്0

    നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്‍ച്ചാവകാശമുള്ള സഹായമെത്രാനായി ഡോ. ഡി. സെല്‍വരാജന്‍ ഇന്ന് (മാര്‍ച്ച് 25) അഭിഷിക്തനാകും. ഉച്ചകഴിഞ്ഞ് 3.30ന് നെയ്യാറ്റിന്‍കര മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് മെത്രാഭിഷേക തിരുക്കര്‍മങ്ങള്‍ നടക്കുന്നത്. തിരുവനന്തപുരം ആര്‍ച്ചുബിഷപ് ഡോ. തോമസ് നെറ്റോ, നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ കാര്‍മികരാകും. വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ് ഡോ. ലെയോ പോള്‍, സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, തിരുവനന്തപുരം മലങ്കര അതിരൂപത സഹായ മെത്രാന്‍ ഡോ.

Latest Posts

Don’t want to skip an update or a post?