Follow Us On

19

September

2024

Thursday

  • പുനരൈക്യ ശതാബ്ദി; മുന്നൊരുക്കങ്ങള്‍ തുടങ്ങുന്നു

    പുനരൈക്യ ശതാബ്ദി; മുന്നൊരുക്കങ്ങള്‍ തുടങ്ങുന്നു0

    തിരുവനന്തപുരം: മലങ്കര പുനരൈക്യ പ്രസ്ഥാനത്തിന്റെ ശതാ ബ്ദി ആഘോഷം 2030-ല്‍ നടക്കുന്നതിന് മുന്നൊരുക്കങ്ങള്‍ ഈ വര്‍ഷം ആരംഭിക്കാന്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭ യുടെ എപ്പിസ്‌കോപ്പല്‍ സുനഹദോസ് തീരുമാനിച്ചു. മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാ തോലിക്കാബാവയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരം കാതോ ലിക്കേറ്റ് സെന്ററില്‍ അഞ്ചു ദിവസം നീണ്ട സുനഹദോസാണ് ഈ തീരുമാനം എടുത്തത്. ശതാബ്ദി വര്‍ഷം 2029 സെപ്റ്റംബര്‍ 20-ന് ആരംഭിച്ച് 2030 സെപ്റ്റം ബര്‍ 20-ന് സമാപിക്കും. ശതാബ്ദി വര്‍ഷം കൃതജ്ഞതാ

  • സിസ്റ്റര്‍ എല്‍സി വടക്കേമുറി എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍

    സിസ്റ്റര്‍ എല്‍സി വടക്കേമുറി എംഎസ്എംഐ സുപ്പീരിയര്‍ ജനറല്‍0

    കുളത്തുവയല്‍: മോണ്‍സിഞ്ഞോര്‍ സി.ജെ വര്‍ക്കിയച്ചനാല്‍ സ്ഥാപിക്കപ്പെട്ട മലബാറിലെ പ്രഥമ സന്യാസിനീ സമൂഹമായ മിഷനറീ സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (എംഎസ്എംഐ) സഭയുടെ പുതിയ സുപ്പീരിയര്‍ ജനറലായി സിസ്റ്റര്‍ എല്‍സി വടക്കേമുറി എംഎസ്എംഐ തിരഞ്ഞെടുക്കപ്പെട്ടു. മാനന്തവാടി രൂപതയിലെ മൂലേപാടം ഇടവകാംഗമാണ് പാവനാത്മപ്രൊവിന്‍സ് അംഗമായ സിസ്റ്റര്‍ എല്‍സി. ഒമ്പത് വര്‍ഷം പാവനാത്മപ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും മൂന്നു വര്‍ഷം കൗണ്‍സിലറുമായി സേവനം അനുഷ്ഠിച്ചിട്ടുള്ള സിസ്റ്റര്‍ എല്‍സി, വടക്കേമുറി അവിരായുടെയും റോസമ്മയുടെയും ആറുമക്കളില്‍ മൂന്നാമത്തെ ആളാണ്. സിസറ്റര്‍ റ്റില്‍സി മാത്യു എംഎസ്എംഐ വികര്‍

  • പാലാ രൂപതയില്‍ നാളെ   പ്രാര്‍ത്ഥനാദിനം

    പാലാ രൂപതയില്‍ നാളെ പ്രാര്‍ത്ഥനാദിനം0

    പാലാ: പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിലെ ദൈവാരാധന തടസപ്പെടുത്തിയതിനെ ചോദ്യം ചെയ്ത അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ അപായപ്പെടുത്താന്‍ ശ്രമമുണ്ടായ സാഹചര്യത്തില്‍ പാലാ രൂപതയില്‍ നാളെ ഞായറാഴ്ച(25-02-2023) പ്രാര്‍ത്ഥനാദിനമായി ആചരിക്കുവാന്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആഹ്വാനം ചെയ്തു. നാളെ രൂപതയിലെ എല്ലാ ദൈവാലയങ്ങളിലും വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ നടത്തേണ്ടതും പ്രതിനിധിയോഗം ചേര്‍ന്ന് പ്രമേയം പാസാക്കേണ്ടതുമാണെന്ന് മെത്രാസനമന്ദിരത്തില്‍ നിന്ന് പുറപ്പെടുവിച്ച കുറിപ്പില്‍ മാര്‍ കല്ലറങ്ങാട്ട് വ്യക്തമാക്കി.

  • വൈദികനെതിരെ ഉണ്ടായ അതിക്രമം അപലപനീയം:സീറോമലബാര്‍സഭ

    വൈദികനെതിരെ ഉണ്ടായ അതിക്രമം അപലപനീയം:സീറോമലബാര്‍സഭ0

    കാക്കനാട്: പാലാ രൂപതയിലെ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന പള്ളിക്കും വൈദികനും എതിരെ ഉണ്ടായ അതിക്രമം അപലപനീയമാണന്നും സര്‍ക്കാര്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍. പള്ളിയില്‍ ഫെബ്രുവരി 23 വെള്ളിയാഴ്ച, വി. കുര്‍ബാനയുടെ ആരാധന നടക്കുന്ന സമയത്ത് പുറത്തു നിന്നെത്തിയ അന്‍പതിലധികം വരുന്ന ചെറുപ്പക്കാരുടെ സംഘം എട്ടിലധികം കാറുകളിലും കുറച്ച് ബൈക്കുകളിലുമായി പള്ളിയുടെ കുരിശിന്‍തൊട്ടിയില്‍ അതിക്രമിച്ചു കയറി ബഹളം വയ്ക്കുകയും ആരാധന തടസപ്പെടുത്തുന്ന രീതിയില്‍ വാഹനങ്ങള്‍ ഇരപ്പിക്കുകയും ചെയ്തത് ക്രൈസ്തവരുടെ മതസ്വാതന്ത്ര്യത്തിന്റെയും ആരാധാനാവകാശങ്ങളുടെയും

  • പീഡാനുഭവവാര അവധിദിനങ്ങള്‍ സംരക്ഷിക്കണം: സീറോമലബാര്‍സഭ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി

    പീഡാനുഭവവാര അവധിദിനങ്ങള്‍ സംരക്ഷിക്കണം: സീറോമലബാര്‍സഭ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി0

    കാക്കനാട്: പീഡാനുഭവവാര അവധിദിനങ്ങള്‍ സംരക്ഷിക്ക ണമെന്ന് ആവശ്യപ്പെട്ട് സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കി. ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള പീഡാനുഭവവാരം മാര്‍ച്ച് 24 മുതല്‍ 31 വരെ ആചരിക്കുകയാണ്. ഓശാന ഞായര്‍ (24/03/2024), പെസഹാ വ്യാഴം (28/03/2024), ദുഃഖവെള്ളി (29/03/2024), ഈസ്റ്റര്‍ (31/03/2024) ദിവസങ്ങളാണ് ഏറ്റവും പ്രധാനമായി ആചരിക്കുന്നത്. ആ ദിവസങ്ങളില്‍ ക്രൈസ്തവര്‍ പള്ളികളിലും മറ്റു തീര്‍ത്ഥാടനകേന്ദ്രങ്ങളിലും പ്രത്യേക ആരാധനാകര്‍മ്മങ്ങളില്‍ പങ്കെടുക്കുകയും കുടുംബാംഗങ്ങളോടൊപ്പം

  • വൈദികനെതിരെ ആക്രമണം; പ്രതിഷേധവുമായി പാലാ പിതൃവേദി

    വൈദികനെതിരെ ആക്രമണം; പ്രതിഷേധവുമായി പാലാ പിതൃവേദി0

    പാലാ: പൂഞ്ഞാര്‍ സെന്റ് മേരീസ് അസിസ്റ്റന്റ് വികാരി ഫാ. ജോസഫ് ആറ്റുച്ചാലിനെ ആക്രമിച്ച സംഭവത്തെ പിതൃവേദി പാലാ രൂപത സമിതി  അപലപിച്ചു. ലഹരിമരുന്ന് മാഫിയ യില്‍പെട്ട  ചില യുവാക്കള്‍ ലഹരി ഉപയോഗിച്ച് പള്ളിമുറ്റത്ത് ബൈക്ക് റൈസിംഗ് നടത്തിയത് വിലക്കിയതിനെ തുടര്‍ന്ന് വൈദികനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ വൈദികന്‍ പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കോട്ടയം ജില്ലയിലും പൂഞ്ഞാറിലും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചുവരുന്ന ലഹരിമരുന്ന് ഉപഭോഗത്തിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്.  ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തി ശക്തമായ നിയമനടപടികള്‍

  • വെദികനെതിരേ ആക്രമണം; അടിയന്തര നടപടിയുണ്ടാകണം

    വെദികനെതിരേ ആക്രമണം; അടിയന്തര നടപടിയുണ്ടാകണം0

    കോട്ടയം: പൂഞ്ഞാര്‍ സെന്റ് മേരീസ് ദൈവാലയ സഹവികാരി ഫാ. ജോസഫ് ആറ്റുചാലിനെ പള്ളി കോമ്പൗണ്ടില്‍ കയറി ആക്രമിച്ചവരെ കണ്ടെത്തി അടിയന്തര നടപടിയുണ്ടാകണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പള്ളിയിലെ ആരാധനയ്ക്കു തടസം സൃഷ്ടിക്കുന്ന രീതിയില്‍ ബൈക്കഭ്യാസം പള്ളിയുടെ കോമ്പൗണ്ടില്‍ അരങ്ങേറിയത് ആസൂത്രിതമെന്ന് സംശയിക്കുന്നു. മുന്‍പും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായി എന്നതിന്റെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികള്‍ക്കെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഉള്‍പെടുത്തി

  • ദൈവാലയ മുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

    ദൈവാലയ മുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു0

    പൂഞ്ഞാര്‍: ദൈവാലയ മുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനാണ് പരിക്കേറ്റത്. പരിക്കേറ്റ വൈദികനെ ചേര്‍പ്പുങ്കലിലെ സ്വകാര്യ ആശുപതിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (ഫെബ്രുവരി 23) ഉച്ചയ്ക്ക് 12:30ന് ദൈവാലയത്തില്‍ ആരാധന നടന്നുകൊണ്ടിരിക്കേ കുരിശടിയിലും മൈതാനത്തും എട്ട് കാറുകളിലും അഞ്ച് ബൈക്കുകളിലും എത്തിയ യുവാക്കള്‍ പള്ളിമുറ്റത്തുകൂടി അമിതവേഗതയില്‍ അഭ്യാസ പ്രകടനം നടത്തുന്നത് കണ്ട വൈദികന്‍ ഇവരോട് പുറത്തുപോകുവാന്‍ ആവശ്യപ്പെട്ടു. ദൈവാലയത്തില്‍ ആരാധന നടക്കുന്നുണ്ടെന്നും അവരോടു പറഞ്ഞു.

Latest Posts

Don’t want to skip an update or a post?