പ്രതികളെ തൂക്കിക്കൊന്നാലും നീതി കിട്ടില്ല
- Kerala, LATEST NEWS, മറുപുറം
- January 11, 2025
കുളത്തുവയല്‍: ഫാ. ആര്‍മണ്ട് മാധവത്ത് മലബാറില്‍നിന്നുള്ള ആദ്യ ദൈവദാസനായി ഉയര്ത്തപ്പെടുമ്പോള് കേരളത്തില്‍ കരിസ്മാറ്റിക് നവീകരണത്തിന് അടിസ്ഥാനമിട്ട മറ്റൊരു വൈദികന് അദ്ദേഹത്തിന്റെ സഹോദരനായിരുന്നു എന്നത് അധികമാര്‍ക്കും അറിയാത്ത രഹസ്യം. ശാലോം ശുശ്രൂഷകളുടെ ആത്മീയ പിതാവും മലബാറിലെ പ്രഥമ സന്യാസിനി സമൂഹമായ എംഎസ്എംഐ സഭാ സ്ഥാപകനുമായ മോണ്‍. സി.ജെ വര്‍ക്കിയുടെ അമ്മയുടെ സഹോദരന്റെ മകനാണ് ഫാ. ആര്‍മണ്ട് മാധവത്ത്. പ്രായത്തില്‍ ജ്യേഷ്ഠന് മോണ്‍. സി.ജെ വര്‍ക്കിയാണ്. ഇരുവരും കരിസ്മാറ്റിക് നവീകരണത്തിലേക്ക് വന്നത് ഒരുമിച്ചായിരുന്നു എന്നൊരു പ്രത്യേകതയുമുണ്ട്. 1976-ല്‍ കോഴിക്കോട് ക്രൈസ്റ്റ്
കൊച്ചി: ഖത്തറിലെ സീറോമലബാര്‍ ദൈവാലയത്തിന്റെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി സംഗമം സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടില്‍ ജൂലൈ 25ന് നടക്കും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തിലുള്ള വിശുദ്ധ കുര്‍ബാനയോടെ ചടങ്ങുകള്‍ ആരംഭിക്കും. പൊതുസമ്മേളനം മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്യും. നോര്‍ത്തേണ്‍ അറേബ്യന്‍ വികാരിയേറ്റിന്റെ അപ്പസ്തോലിക് വികാര്‍ മാര്‍ ആല്‍ഡോ ബെറാര്‍ഡി സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കും. മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ മുഖ്യപ്രഭാഷണം നടത്തും. ഫാ. ഫ്രാന്‍സിസ് ഇലവുത്തിങ്കല്‍, കത്തോലിക്ക കോണ്‍ഗ്രസ്
കണ്ണൂര്‍: മഹാജൂബിലി വര്‍ഷമായ രണ്ടായിരാമാണ്ടില്‍ ജൂബിലി സ്മാരകമായി തിരുഹ്യദയ സന്യാസിനി സമൂഹം ആരംഭിച്ച ഹൃദയാരാം രജത ജൂബിലി നിറവില്‍. മനഃശാസ്ത്രസഹായവും കൗണ്‍സലിംഗും തേടുന്നവര്‍ മാനസികരോഗികളാണെന്നു കരുതിയിരുന്ന കാലഘട്ടത്തില്‍ മനഃശാസ്ത്രത്തിന്റെ അപാര സാധ്യതകള്‍ ജനങ്ങളുടെ ഇടയിലേക്ക് എത്തിക്കാന്‍ ഡോ. സിസ്റ്റര്‍ ട്രീസാ പാലയ്ക്കലിന്റെ നേതൃത്വത്തില്‍ 2000 ജൂലൈ നാലിനാണ് കണ്ണൂരിന്റെ ഹൃദയഭാഗത്ത് ഹൃദയാരാം സൈക്കോളജിക്കല്‍ ട്രെയിനിംഗ് സെന്റര്‍ ആരംഭിച്ചത്. 25 വര്‍ഷം പിന്നിടുമ്പോള്‍ ഈശോയുടെ കരുണാര്‍ദ്ര സ്നേഹത്തിന്റെ പ്രകാശനമാണ് ഹൃദയാരാം എന്ന് കാലം തെളിയിച്ചിരിക്കുന്നു. ഒരു ലക്ഷത്തിലധികം മനസുകള്‍ക്ക്
താമരശേരി: താമരശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ 101 ദിവസം നീളുന്ന അഖണ്ഡജപമാല സമര്‍പ്പണം ആരംഭിച്ചു. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് വചന സന്ദേശം നല്കി. പരിശുദ്ധ അമ്മയുടെ കരംപിടിച്ചാണ് ഓരോ കുടുംബവും വിശുദ്ധീകരിക്കപ്പെടുന്നതെന്നും അതുവഴിയാണ് ഭൂമിയില്‍ സമാധാനം പുലരുന്നതെന്നും മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു. താമരശേരി രൂപതാ വികാരി ജനറാള്‍ മോണ്‍. എബ്രാഹം വയലില്‍, പുല്ലൂരാംപാറ ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ പുരയിടത്തില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. 24
ഭരണങ്ങാനം: ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 19 മുതല്‍ 28 വരെ ആഘോഷിക്കും. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയുടെ ഉദ്ഘാടനവും തദവസരത്തില്‍ നടക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, കര്‍ദിനാള്‍മാരായ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, മാര്‍ ജോര്‍ജ് ആലഞ്ചേരി എന്നിവരും വിവിധ രൂപതകളിലെ 11 ബിഷപ്പുമാരും തിരുനാള്‍ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് സന്ദേശം നല്‍കും. 19 മുതല്‍ 27 വരെ എല്ലാ ദിവസവും വൈകുന്നേരം 6.15-ന്
തൃശൂര്‍: 100 വൈദികരും 100 സിസ്റേഴ്സും മറ്റു ഗായകരും ചേര്‍ന്ന് ആലപിക്കുന്ന ‘സര്വ്വേശ’ സംഗീത ആല്‍ബം അണിയറയില്‍ ഒരുങ്ങുന്നു. സര്‍ഗസ്ഥനായ പിതാവേ എന്ന വിശ്വവിഖ്യാത പ്രാര്‍ത്ഥന പുരാതന ഭാരതീയ ഭാഷയായ സംസ്കൃതത്തിന്റെയും കര്‍ണാട്ടിക് സംഗീതത്തിന്റെയും അകമ്പടിയില്‍ ഒരു അന്തര്‍ദേശീയ സംഗീത ശില്പമായി മാറുകയാണ്. പത്മവിഭൂഷണ്‍ ഡോ. കെ.ജെ യേശുദാസിന്റെ ശിഷ്യനും ‘പാടും പാതിരി’ എന്ന അപരനാമത്തില്‍ പ്രസിദ്ധനുമായ കര്‍ണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഈ സംഗീത ആല്‍ബത്തിന്റെ
മാവേലിക്കര: ജീവനെതിരെയുള്ള തിന്മകളായ ഭ്രൂണഹത്യ, ദയാവധം തുടങ്ങിയ തിന്മകളില്‍നിന്നും സമൂഹത്തെ മോചിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണ് പ്രോ-ലൈഫ് പ്രവര്‍ത്തകരെന്ന് മാവേലിക്കര രൂപതാധ്യക്ഷന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജീവസംരക്ഷണ സന്ദേശ യാത്ര യ്ക്ക് രൂപതാസ്ഥാനത്ത് നല്കിയ സ്വീകരണ സമ്മേളനത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ദൈവസ്നേഹത്തില്‍നിന്ന് ഉത്ഭവിക്കുന്ന ജീവന് അതിന്റെ സ്വഭാവിക പരിസമാപ്തിവരെ സംരക്ഷിക്കാന്‍ സഹോദരങ്ങളുടെ കാവല്ക്കാരാകാന് ഓരോരുത്തര്‍ക്കും കഴിയണമെന്ന് മാര്‍ ഇഗ്നാത്തിയോസ് പറഞ്ഞു. മാവേലിക്കര രൂപതാ വികാരി ജനറാള്‍ മോണ്‍. സ്റ്റീഫന്‍
തൃശൂര്‍: അന്താരാഷ്ട്ര ജെന്‍ എ.ഐ കോണ്‍ക്ലേവിന്റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ ഐബിഎം വാട്സോണ് എക്സ് ചലഞ്ചില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊടകര സഹൃദയ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ വിദ്യാര്‍ത്ഥികള്‍. കേരളത്തിലുടനീളമുള്ള 70 കോളേജ് ടീമുകള്‍ പങ്കെടുത്ത ചലഞ്ചില്‍ ടീം അവതരിപ്പിച്ചത് സോള്‍സിംഗ് എന്ന അത്യാധുനിക നിര്‍മ്മിതബുദ്ധി ഉത്പന്നമായിരുന്നു. ഓര്‍മക്കുറവ് അനുഭവിക്കുന്ന പ്രായമായ വ്യക്തികള്‍ക്ക് ഇതുവഴി അവരുടെ ഓര്‍മകള്‍ പുതുക്കാനും മക്കളുടെ ശബ്ദത്തിന്റെ അലേര്‍ട്ടുകള്‍ കേള്‍ക്കാനും സാധിക്കും. കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളായ
Don’t want to skip an update or a post?