Follow Us On

19

September

2024

Thursday

  • ആലുവ കാര്‍മല്‍ഗിരി സെമിനാരിയില്‍ വിശുദ്ധവാര സങ്കീര്‍ത്തനസപര്യ

    ആലുവ കാര്‍മല്‍ഗിരി സെമിനാരിയില്‍ വിശുദ്ധവാര സങ്കീര്‍ത്തനസപര്യ0

    ആലുവ: ക്രിസ്തുവിന്റെ പെസഹാരഹസ്യങ്ങളെ സങ്കീര്‍ ത്തനങ്ങളിലൂടെ ധ്യാനിക്കാന്‍ സഹായിക്കുന്ന വിശുദ്ധവാര സങ്കീര്‍ത്തനസപര്യ കാര്‍മല്‍ഗിരി ബൈബിള്‍ അക്കാദമി ഒരുക്കുന്നു. ഓശാന ഞായറാഴ്ച (മാര്‍ച്ച് 24) വൈകുന്നേരം അഞ്ചിന് ആരംഭിച്ച് ബുധനാഴ്ച (മാര്‍ച്ച് 27) ഉച്ചയോടെ അവസാനിക്കും. റവ. ഡോ. ജോഷി മയ്യാറ്റില്‍ നയിക്കും. ഈ സങ്കീര്‍ത്തന പഠന-ധ്യാനശിബിരം സുവി ശേഷപ്രഘോഷണ മേഖലയില്‍ സജീവരായ വ്യക്തികളുടെ ശാക്തീകരണത്തിനും ബൈബിള്‍ പഠിതാക്കളുടെ തുടര്‍ പഠനത്തിനും സഹായകമാകുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് കാര്‍മല്‍ഗിരി സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ ഫാ. ചാക്കോ പുത്തന്‍പുരയ്ക്കല്‍

  • അഞ്ച് മാസം പ്രായമായ കുഞ്ഞിനെ അബോര്‍ഷന്‍ നടത്താനുള്ള അനുമതി ഖേദകരം

    അഞ്ച് മാസം പ്രായമായ കുഞ്ഞിനെ അബോര്‍ഷന്‍ നടത്താനുള്ള അനുമതി ഖേദകരം0

    കൊച്ചി: വിവാഹമോചനത്തിനായി യുവതിയുടെ ഉദരത്തിലുള്ള അഞ്ച് മാസം പ്രായമായ കുഞ്ഞിനെ അബോര്‍ഷന് വിധേയമാക്കാന്‍ അനുമതി നല്‍കിയ ഹൈക്കോടതിവിധി ഖേദകരമാണെന്ന് കെസിബിസി പ്രോ-ലൈഫ് സമിതി ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി. ഇത് ജീവന്‍ നല്‍കിയ ദൈവത്തോടുള്ള വെല്ലുവിളിയായാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യന്‍ സ്വന്തം അസ്തിത്വത്തെ ഇല്ലാതാക്കുന്ന പ്രവണതയെ ശക്തമായി അപലപിക്കുന്നുവെന്നും കെസിബിസി പ്രോ-ലൈഫ് സമിതി വ്യക്തമാക്കി.

  • വനിതാ സംരംഭക സംഗമം

    വനിതാ സംരംഭക സംഗമം0

    സുല്‍ത്താന്‍ബത്തേരി: ലോക വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ശ്രേയസ് കത്തീഡ്രല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വനിതാ സംരംഭക സംഗമം നടത്തി. 200-ലധികം സംരംഭകള്‍ പങ്കെടുത്തു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.സി റോസക്കുട്ടി ഉദ്ഘാടനം ചെയ്തു. ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ എല്‍സി പൗലോസ് സന്ദേശം നല്‍കി. രാധ രവീന്ദ്രന്‍, എല്‍സി, ബിനി തോമസ്, എലിസബത്ത് എന്നിവര്‍ പ്രസംഗിച്ചു. മാതൃകാ സംരംഭകരെ ആദരിച്ചു.

  • അകക്കണ്ണിന്റെ വെളിച്ചത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന നാലംഗ സംഘം

    അകക്കണ്ണിന്റെ വെളിച്ചത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്ന നാലംഗ സംഘം0

    കാഞ്ഞിരപ്പള്ളി: ഇന്ന് (മാര്‍ച്ച് 4) ആരംഭിക്കുന്ന എസ്എസ്എല്‍സി പരീക്ഷയില്‍ അകക്കണ്ണിന്റെ വെളിച്ചത്തിലാണ് കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ ഈ നാലംഗ സംഘം പരീക്ഷ എഴുതുന്നത്. എന്നാല്‍, കാഴ്ചയുടെ പരിമിതിയെ മറികടന്നു പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും ഇവര്‍ മുമ്പിലാണ്. അതിനവരെ പ്രാപ്തരാക്കിയത് അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സഭാംഗങ്ങളും കാളകെട്ടി അസീസി അന്ധവിദ്യാലയത്തിലെ പ്രധാന അധ്യാപികയായ സിസ്റ്റര്‍ റെന്‍സി മേരി എഎസ്എംഐ, സിസ്റ്റര്‍ ബിന്‍സി, സിസ്റ്റര്‍ ജിയോ, സിസ്റ്റര്‍ പ്രിന്‍സി, സിസ്റ്റര്‍ വന്ദന, സിസ്റ്റര്‍ ഗ്ലോറിയ, സിസ്റ്റര്‍

  • പൂഞ്ഞാറും തിരിച്ചറിവുകളും

    പൂഞ്ഞാറും തിരിച്ചറിവുകളും0

    ഫാ. ഡോ. മൈക്കിൾ പുളിക്കൽ, കെസിബിസിയുടെ ജാഗ്രതകമ്മീഷൻ സെക്രട്ടറി. പൂഞ്ഞാർ സെൻറ് മേരീസ് പള്ളിപ്പരിസരത്ത് ഒരുസംഘം ആളുകൾ അതിക്രമിച്ചു കയറുകയും ആരാധനയ്ക്കു തടസം സൃഷ്ടിക്കുകയും വൈദികനെ ആക്രമിക്കുകയും ചെയ്ത സംഭവം കേരളത്തിൻറെ സാമൂഹിക ഐക്യത്തിനും മതസൗഹാർദത്തിനും ഏറ്റ ദൗർഭാഗ്യകരമായ ഒരു പ്രഹരമാണ്. ഈ സംഭവം വെളിപ്പെടുത്തുന്ന ചില വസ്തുതകൾ നാം ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ആദരവിൻറെ സംസ്കാരം ഇല്ലാതായിക്കൊണ്ടിരിക്കുന്നു ഏതു മതത്തിൽ വിശ്വസിച്ചാലും ഇതര മതസ്ഥരെയും അവരുടെ ആരാധനാലയങ്ങളെയും പുരോഹിതരെയും ആദരവോടെ സമീപിക്കുന്ന മഹത്തായ സംസ്കാരമാണ് നമുക്കുണ്ടായിരുന്നത്. ഇതരമതവിദ്വേഷവും വർഗീയതയും

  • സിഎസ്ടി സന്യാസസഭയുടെ പ്രൊവിന്‍സുകള്‍ക്ക്  പുതിയ നേതൃത്വം

    സിഎസ്ടി സന്യാസസഭയുടെ പ്രൊവിന്‍സുകള്‍ക്ക് പുതിയ നേതൃത്വം0

    ചെറുപുഷ്പ സന്യാസ വൈദികരുടെ വിവിധ പ്രൊവിന്‍സുകളെ 2024-27 കാലയളവില്‍ നയിക്കുന്നതിനായി പുതിയ പ്രൊവിന്‍ഷ്യല്‍ ടീമുകളെ തിരഞ്ഞെടുത്തു. സെന്റ് ജോസഫസ് പ്രൊവിന്‍സ്, ആലുവ പ്രൊവിന്‍ഷ്യന്‍ സുപ്പീരിയര്‍- ഫാ. ജിജോ ജയിംസ് ഇണ്ടിപ്പറമ്പില്‍ സിഎസ്ടി വികാര്‍ പ്രൊവിന്‍ഷ്യല്‍- ഫാ. ജോസ് തടത്തില്‍ സിഎസ്ടി സെക്കന്‍ഡ് കൗണ്‍സിലര്‍ – ഫാ. ജോര്‍ജ് ചേപ്പില സിഎസ്ടി തേര്‍ഡ് കൗണ്‍സിലര്‍- ഫാ. പ്രിന്‍സ് ചക്കാലയില്‍ സിഎസ്ടി ഫോര്‍ത്ത് കൗണ്‍സിലര്‍ കം എക്ക്‌ണോം- ഫാ. രാജീവ് ജ്ഞാനയ്ക്കല്‍ സിഎസ്ടി പ്രൊവിന്‍ഷ്യല്‍ ഓഡിറ്റര്‍ കം ആര്‍ക്കിവിസ്റ്റ് –

  • മലയോരങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിലേക്കോ?

    മലയോരങ്ങള്‍ അപ്രഖ്യാപിത കുടിയിറക്കിലേക്കോ?0

    കോഴിക്കോട്: വന്യമൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലിറങ്ങി വിലപ്പെട്ട ജീവനുകള്‍ കവരുന്നത് നിത്യസംഭവമായി മാറുമ്പോള്‍ നിലനില്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ് കേരളത്തിലെ മലയോര മേഖലയിലെ ജനങ്ങള്‍. എന്നിട്ടും ഭരണനേതൃത്വം നിസംഗതയിലാണ്. എന്നുമാത്രമല്ല, ജനങ്ങള്‍ക്ക് സ്വയം പ്രതിരോധിക്കാന്‍ കഴിയാത്ത രീതിയില്‍ നിയമങ്ങളിലൂടെ അവര്‍ക്ക് കൂച്ചുവിലങ്ങിടുന്നതിലും അധികാരികള്‍ ബദ്ധശ്രദ്ധരാണ്. വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളി പാക്കം വെള്ളച്ചാലില്‍ പോളിന്റെ മരണത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ്. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കിടയില്‍ വന്യജീവി ആക്രമണങ്ങളില്‍ കേരളത്തില്‍ 909 മനുഷ്യജീവനുകള്‍ പൊലിഞ്ഞു എന്നാണ് ഔദ്യോഗിക കണക്ക്. അതിന്റെ എത്രയോ ഇരട്ടി ആളുകള്‍ക്ക്

  • മദ്യ വരുമാനത്തില്‍  ആശ്രയിച്ചുകൊണ്ട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്: ബിഷപ്  ഗീവര്‍ഗീസ് മാര്‍ അപ്രേം

    മദ്യ വരുമാനത്തില്‍ ആശ്രയിച്ചുകൊണ്ട് സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്: ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം0

    കോട്ടയം: മദ്യവരുമാനത്തില്‍ ആശ്രയിച്ചുകൊണ്ട് ഒരു ഗവണ്‍മെന്റും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും, രാസലഹരി വസ്തുക്കളുടെ ഉപയോഗം വ്യക്തികളെയും കുടുംബങ്ങളെയും സമൂഹത്തെയും നശിപ്പിക്കുന്നതാണെന്നും കോട്ടയം അതിരൂപത സഹായ മെത്രാന്‍ ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം. കെസിബിസി മദ്യവിരുദ്ധ സമിതി കോട്ടയം അതിരൂപത ടെമ്പറന്‍സ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ കോട്ടയം ക്രിസ്തുരാജ ക്‌നാനായ മെത്രോപ്പോലീത്തന്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അതിരൂപത ചെയര്‍മാന്‍ ഫാ. മാത്യു കുഴിപ്പിള്ളി അധ്യക്ഷത വഹിച്ചു. ലഹരി വിരുദ്ധ സന്ദേശം ഉള്‍ക്കൊള്ളുന്ന രാസലഹരികള്‍ എന്ന പുസ്തകം ബിഷപ്

Latest Posts

Don’t want to skip an update or a post?