തൃശൂര് അതിരൂപതാ മാധ്യമ ദിനം ആഘോഷിച്ചു
- Featured, Kerala, LATEST NEWS
- November 25, 2024
പാലക്കാട് : കേരളത്തെ മദ്യ വിമുക്തമാക്കുമെന്നു പ്രഖ്യാപിച്ച് അധികാരത്തില് വന്ന എല്ഡിഎഫ് സര്ക്കാരിന്റെ വികലമായ മദ്യനയം കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും മദ്യ നയം തിരുത്തണമെന്നും കത്തോലിക്കാ കോണ്ഗ്രസ് പാലക്കാട് രൂപത പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു. റസ്റ്റോറന്റുകളിലൂടെ ബിയറും, ബാറുകളിലൂടെ കള്ളും വിതരണം ചെയ്യാനും, ഡ്രൈ ഡേയില് സുലഭമായി മദ്യം ലഭ്യമാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം. ഇതു വലിയ അഴിമതിക്ക് കളമൊരുക്കും. ടൂറിസത്തിന്റെ മറവില് മദ്യ ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള സര്ക്കാര് നീക്കം ആശങ്ക ഉളവാക്കുന്നതാണ്. കേരളത്തെ മദ്യത്തില് മുക്കിക്കൊല്ലാനുള്ള
കൊച്ചി: പെരിയാറിന്റെ തീരമേഖലയില് രാസമാലിന്യം ഒഴുക്കിയതുവഴി ദുരിതത്തില് ആയ മത്സ്യകര്ഷകര്ക്കും തൊഴില് നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികള്ക്കും ഐക ദാര്ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നാശനഷ്ടം നേരിട്ട പെരിയാറിന്റെ തീരമേഖലകളിലെ ഇടവക വികാരിമാരുടെയും മത്സ്യ മേഖലയിലെ പ്രതിനിധികളുടെയും സംയുക്ത യോഗം ആര്ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില് വിളിച്ചു ചേര്ത്തു. സമയബന്ധിതമായി നഷ്ടത്തിന്റെ കണക്കെടുപ്പ് നടത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില് നിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ടില് നിന്നും തുക വകയിരുത്തി ഇരകള്ക്ക് നഷ്ടപരിഹാരം നല്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് നഷ്ടത്തിനിരയായവരുടെ
കൊച്ചി: കെസിബിസി മീഡിയ കമ്മീഷന് മികച്ച നവാഗത സംവിധായകനു നല്കുന്ന 2024 ലെ ജോണ് പോള് പുരസ്കാരം ‘ദി ഫെയ്സ് ഓഫ് ദി ഫെയ്സ് ലെസ്’ എന്ന സിനിമയുടെ സംവിധായകന് ഡോ. ഷൈസന് പി. ഔസേപ്പ് ഏറ്റുവാങ്ങി. കൊച്ചിയില് നടന്ന ചടങ്ങില് കെസിബിസി മീഡിയ കമ്മീഷന് ചെയര്മാന് ആര്ച്ചുബിഷപ് മാര് ജോസഫ് പാംബ്ലാനിയും ഐഷ ജോണ് പോളും ചേര്ന്ന് പുരസ്കാരം സമ്മാനിച്ചു. വാഴ്ത്തപ്പെട്ട രക്തസാക്ഷി സിസ്റ്റര് റാണി മരിയയുടെ ജീവിതം അതേ അനുഭവ തീക്ഷ്ണതയോടെ പ്രേക്ഷകര്ക്കു അനുഭ
കൊച്ചി: മദ്യപ്രളയം സ്യഷ്ടിച്ച് സംസ്ഥാന സര്ക്കാര് ജനദ്രോഹം തുടരുകയാണെന്നും അതിനെ ചെറുത്തുതോല്പ്പിക്കുമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി. റസ്റ്ററന്റുകളിലും ബാറുകളിലുംകൂടി കള്ള് വില്ക്കാനുള്ള നീക്കം കടുത്ത ജനവഞ്ചനയാണെന്നും സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജോണ് അരീക്കലും പ്രസാദ് കുരുവിളയും പറഞ്ഞു. സമര്ഥരും വിദഗ്ധരുമായ ജീവനക്കാര്ക്ക് ബുദ്ധിഭ്രമം ഉണ്ടാക്കാനാണോ ഐടി പാര്ക്കുകളില് മദ്യവില്പനയെന്നു സര് ക്കാര് പറയണം. ‘ഡ്രൈ ഡേ’ പിന്വലിക്കുന്നത് എന്തടിസ്ഥാന ത്തിലാണെന്നും വ്യക്തമാക്കണം. സംസ്ഥാനത്തെ മുഴുവന് പനകളും തെങ്ങുകളും ചെത്തിയാലും ഒരു മണിക്കൂര്പോലും വില്ക്കാനുള്ള കള്ള് ലഭിക്കില്ലെന്നിരിക്കെയാണ് റസ്റ്ററന്റുകളി
കൊച്ചി: എല്ഡിഎഫ് സര്ക്കാരിന്റെ വികലമായ മദ്യനയം തിരുത്തണമെന്ന് കത്തോലിക്കാ കോണ്ഗ്രസ് ഗ്ലോബല് സമിതി. കേരളത്തെ മദ്യത്തില് മുക്കിക്കൊല്ലാനുള്ള സര്ക്കാരിന്റെ ഗൂഢ പദ്ധതികള് അവസാനിപ്പിക്കുകയും വികലമായ മദ്യനയം തിരുത്തുകയും ചെയ്തില്ലെങ്കില് ശക്തമായ പ്രക്ഷോഭങ്ങള്ക്ക് നേതൃത്വം നല്കുമെന്നും കത്തോലിക്കാ കോണ്ഗ്രസ് വ്യക്തമാക്കി. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ജനറല് സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്, ഡയറക്ടര് റവ.ഡോ. ഫിലിപ്പ് കവിയില്, ട്രഷറര് ഡോ. ജോബി കാക്കശേരി, ഡോ. ജോസുകുട്ടി ജെ. ഒഴുകയില്, തോമസ് പീടികയില്, രാജേഷ് ജോണ്, ബേബി
എറണാകുളം: ലത്തീന് കത്തോലിക്കര് ഉപജീവനത്തിനായി ആശ്രയിച്ചിരുന്ന തൊഴില്മേഖലകള് അന്യമാക്കപ്പെടുകയോ നിഷേധിക്കപ്പെടുകയോ ചെയ്യുകയാണെന്ന് വരാപ്പുഴ അതിരൂപതാധ്യക്ഷന് ഡോ. ജോസഫ് കളത്തിപ്പറമ്പില്. കേരളത്തിലെ ലത്തീന് കത്തോലിക്ക സഭയുടെ ഉന്നത നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യന് ലാറ്റിന് കാത്തലിക് കൗണ്സില് (കെആര്എല്സിസി) സ്ഥാപിത ദിനാഘോഷം എറണാകുളം ആശീര്ഭവനില് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലത്തീന് കത്തോലിക്കരുടെ പ്രധാന ആവാസകേന്ദ്രങ്ങളുടെ നിലനില്പു തന്നെ അപകടത്തിലാകുന്നത് ആശങ്കയുണത്തുകയാണെന്ന് ഡോ. കളത്തിപ്പറമ്പില് കൂട്ടിച്ചേര്ത്തു. വികസനത്തിന്റെ പേരില് കുടിയൊഴിപ്പിക്കേണ്ടി വരുന്നവര്ക്ക് മതിയായ പുനരധിവാസം ഉറപ്പാക്കാന് സര്ക്കാരുകള്ക്ക്
കോട്ടയം: യു.പി സ്കൂള് വിദ്യാര്ത്ഥികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം സോഷ്യല് സര്വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില് പ്രവര്ത്തിച്ചു വരുന്ന സ്മാര്ട്ട് ഗ്രൂപ്പിലെ കുട്ടികളുടെ അവധിക്കാല പരിശീലന കളരി സംഘടിപ്പിച്ചു. തെള്ളകം ചൈതന്യ പാസ്റ്ററല് സെന്ററില് നടന്ന പരിശീലന കളരിയുടെ കോട്ടയം മുനിസിപ്പല് ചെയര്പേഴ്സണ് ബിന്സി സെബാസ്റ്റ്യന് ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര് ആലീസ് ജോസഫ് ചടങ്ങില് അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര് ഫാ. സുനില് പെരുമാനൂര്, കോ-ഓര്ഡിനേറ്റര് മേഴ്സി സ്റ്റീഫന് എന്നിവര് പ്രസംഗിച്ചു.
റോഷന് മാത്യു ബൈബിള് വായിച്ചിട്ടും പ്രാര്ത്ഥിച്ചിട്ടും മാത്രം ഓരോ തവണയും പഠിക്കാനായി പുസ്തകമെടുത്തിരുന്ന നീഹാരക്ക് പ്ലസ് ടൂ പരീക്ഷയില് ലഭിച്ചത് 1200/1200 മാര്ക്ക്. പാലാ പ്രവിത്താനം സെന്റ് മൈക്കിള്സ് ഹയര് സെക്കന്ററി സ്കൂള് വിദ്യാര്ത്ഥിനിയായ നീഹാര അന്ന ബിന്സാണ് ദൈവകൃപയിലാശ്രയിച്ചുകൊണ്ട് നടത്തിയ പരിശ്രമത്തിലൂടെ +2 പരീക്ഷയില് നൂറുമേനി വിജയം കരസ്ഥമാക്കിയത്. ജപമാല കയ്യില് പിടിച്ചുകൊണ്ട് പഠിച്ചാല് മാതാവ് എല്ലാ കാര്യങ്ങളും പഠിപ്പിക്കുമെന്നും പഠിച്ച കാര്യങ്ങള് മറക്കുകയില്ലെന്നും ഒരു വൈദികന് പറഞ്ഞതനുസരിച്ച് ജപമാല കയ്യില് പിടിച്ചുകൊണ്ടാണ് നീഹാര പഠിച്ചിരുന്നത്.
Don’t want to skip an update or a post?