Follow Us On

28

November

2024

Thursday

  • ക്രിസ്ത്യന്‍ സ്‌കൂളില്‍നിന്നും മാതാവിന്റെ തിരുസ്വരൂപം മാറ്റണമെന്ന ആവശ്യവുമായി എബിവിപി

    ക്രിസ്ത്യന്‍ സ്‌കൂളില്‍നിന്നും മാതാവിന്റെ തിരുസ്വരൂപം മാറ്റണമെന്ന ആവശ്യവുമായി എബിവിപി0

    ഭോപ്പാല്‍: മധ്യപ്രദേശിലെ ജാബുവ രൂപതയിലെ സെന്റ് പീറ്റര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലുള്ള പരിശുദ്ധ മാതാവിന്റെയും വിശുദ്ധ പത്രോസിന്റെയും തിരുസ്വരൂപങ്ങള്‍ നീക്കം ചെയ്യണമെന്ന ഭീഷണിയുമായി ബിജെപിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എബിവിപി. 50 ഓളം വരുന്ന എബിവിപി പ്രവര്‍ത്തകരാണ് സെന്റ് പീറ്റര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അതിക്രമിച്ചു കയറി ഭീഷണി മുഴക്കിയത്. സകൂളില്‍ സ്ഥാപിച്ചിരിക്കുന്ന പരിശുദ്ധ അമ്മയുടെയും വി. പീറ്ററിന്റെയും തിരുസ്വരൂപങ്ങള്‍ എടുത്തുമാറ്റി ഹിന്ദു ആരാധനമൂര്‍ത്തികളുടെ പ്രതിമകള്‍ സ്ഥാപിക്കണമെന്നായിരുന്നു അക്രമികള്‍  ഭീഷണിയുടെ സ്വരത്തില്‍  മാനേജ്മെന്റിനോട് ആവശ്യപ്പെട്ടത്. ഇത് വളരെ ആശങ്കാജനകമായ

  • വയനാട് ദുരന്തം; കത്തോലിക്കാ സഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കെഎസ്എസ്എഫ് ഏകോപിപ്പിക്കുമെന്ന് കെസിബിസി

    വയനാട് ദുരന്തം; കത്തോലിക്കാ സഭയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കെഎസ്എസ്എഫ് ഏകോപിപ്പിക്കുമെന്ന് കെസിബിസി0

    കൊച്ചി: വയനാട്ടിലെ പ്രകൃതിദുരന്തത്തില്‍ ഇരകളായവര്‍ക്ക് സഹായമെത്തിക്കുന്നതിനുള്ള കേരളസഭയിലെ പ്രവര്‍ത്തനങ്ങള്‍ കെസിബിസിയുടെ ജെപിഡി കമ്മീഷനു കീഴിലുള്ള കേരള സോഷ്യല്‍ സര്‍വീസ് ഫോറം (കെഎസ്എസ്എഫ്) ഏകോപിപ്പിക്കും. ദുരിതബാധിതര്‍ക്കായി ഓഗസ്റ്റ് നാലിനു ഞായറാഴ്ച കുര്‍ബാനയില്‍ പ്രത്യേകം അനുസ്മരിച്ച് പ്രാര്‍ഥിക്കണമെന്നും കെസിബിസി ആഹ്വാനം ചെയ്തു. വയനാട്, കോഴിക്കോട് മേഖലകളിലെ രൂപതകള്‍ ഇടവകകളുടെയും സംഘടനകളുടെയും സാമൂഹ്യസേവന വിഭാഗങ്ങളുടെയും സമര്‍പ്പിത സന്ന്യാസസമൂഹങ്ങളുടെയും നേതൃത്വത്തില്‍ ഇതിനോടകം സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ദുരിതബാധിത പ്രദേശത്തെ ആളുകളെ സംബന്ധിച്ച് ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള ആശ്വാസ പ്രവര്‍ത്തനങ്ങള്‍ ആകും അഭികാമ്യം. വീടുനഷ്ടപ്പെട്ടവര്‍, വസ്തുവും സമ്പത്തും

  • വയനാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതരെ സഹായിക്കാന്‍ പദ്ധതികളുമായി മാനന്തവാടി രൂപത

    വയനാട് ഉരുള്‍പൊട്ടല്‍; ദുരിതബാധിതരെ സഹായിക്കാന്‍ പദ്ധതികളുമായി മാനന്തവാടി രൂപത0

    മാനന്തവാടി: വയനാട്ടിലെ പ്രകൃതി ദുരന്തത്തില്‍ ദുരന്തബാധിതര്‍ക്ക് സഹായിക്കുന്നതിനായി ഹ്രസ്വകാല, ദീഘകാല പദ്ധതികളുമായി മാനന്തവാടി രൂപത. മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം, വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അപകടസ്ഥലവും പരിക്കേറ്റവരെ പാര്‍പ്പിച്ചിരിക്കുന്ന ആശുപത്രികളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിച്ചു.  ആശുപത്രികളിലും ദുരിതാശ്വാസ ക്യാമ്പുകളിലുമുള്ളവരെ ആശ്വസിപ്പിച്ച മാര്‍ പൊരുന്നേടം അവര്‍ക്കുവേണ്ടി രൂപതക്ക് ചെയ്യാവുന്ന എല്ലാക്കാര്യങ്ങളും ചെയ്യുന്നതാണെന്ന് അറിയിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും രൂപതയുടെ പ്രതിനിധിസംഘം സന്ദര്‍ശിച്ചു. തുടര്‍ന്ന് മാനന്തവാടി പാസ്റ്ററല്‍ സെന്ററില്‍

  • സഹയാഹസ്തവുമായി കെസിവൈഎം

    സഹയാഹസ്തവുമായി കെസിവൈഎം0

    തലശേരി: വയനാട് മുണ്ടക്കൈ ദുരന്തത്തില്‍ കഷ്ടതയനുഭവിക്കുന്നവര്‍ക്കായി കെ.സിവൈഎം -എസ്എംവൈഎം തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ പുതിയ വസ്ത്രങ്ങള്‍, സാനിറ്ററി പാഡുകള്‍, പുതപ്പ്, തോര്‍ത്ത്, കുടിവെള്ളം, പാക്കറ്റ് ഭക്ഷണസാധനങ്ങള്‍, പാക്കറ്റ് ധാന്യവസ്തുക്കള്‍ എന്നിവ ശേഖരിക്കുന്നു. എല്ലാ ഭക്തസംഘടനകളുടെയും സഹകരണത്തോടെ ഇടവകകളില്‍നിന്നും സാധനങ്ങള്‍ ശേഖരിച്ച് അതാതു ഫൊറോന ദൈവാലയങ്ങളിലാണ് ഏല്‍പിക്കേണ്ടത്. ഫോണ്‍: 91 9745903288, 91 8606238902, 91 9495712093, 91 8590057011, 91 9605724307, 91 9656847565, 91 9496335860, 91 9061089861.

  • കോട്ടയം അതിരൂപത സഹായമെത്തിക്കും: മാര്‍ ജോസഫ് പണ്ടാരശേരില്‍

    കോട്ടയം അതിരൂപത സഹായമെത്തിക്കും: മാര്‍ ജോസഫ് പണ്ടാരശേരില്‍0

    കണ്ണൂര്‍: വയനാട്ടിലെ ദുരിതബാധിതരായ ജനങ്ങള്‍ക്ക് കോട്ടയം അതിരൂപതയുടെ നേതൃത്വത്തില്‍ സഹായം നല്‍കുമെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍. അതിശക്തമായ മഴയും പ്രകൃതിക്ഷോഭവുംമൂലം ദുരിതത്തിലായിരിക്കുന്ന വയനാട്ടിലെ ജനതയോട് അദ്ദേഹം ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. ഉറ്റവരും ഉടയവരുമായവര്‍ നഷ്ടപ്പെട്ടതില്‍ വേദനയനുഭവിക്കുന്ന എല്ലാവരെയും അനുശോചനം അറിയിക്കുന്നു. സര്‍ക്കാരും പ്രാദേശിക ഭരണകൂടങ്ങളും അടിയന്തിരമായി സഹായമെത്തിക്കണം. പൊതുജനങ്ങള്‍ സഹായഹസ്തങ്ങളുമായി രംഗത്തിറങ്ങണമെന്നും മാര്‍ ജോസഫ് പണ്ടാരശേരില്‍ അഭ്യര്‍ത്ഥിച്ചു.

  • ദുരിതബാധിതര്‍ക്കൊപ്പം കണ്ണൂര്‍ രൂപത ഉണ്ടാകും: ബിഷപ് അലക്‌സ് വടക്കുംതല

    ദുരിതബാധിതര്‍ക്കൊപ്പം കണ്ണൂര്‍ രൂപത ഉണ്ടാകും: ബിഷപ് അലക്‌സ് വടക്കുംതല0

    കണ്ണൂര്‍: ദുരിതബാധിതര്‍ക്കൊപ്പം കണ്ണൂര്‍ രൂപത ഉണ്ടാകുമെന്ന് കണ്ണൂര്‍ രൂപതാ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കേരളത്തില്‍ പ്രകൃതിദുരന്തങ്ങള്‍ തുടര്‍ക്കഥയാകുന്നത് ഏറെ ആശങ്കയും ദുഃഖവും ഉണ്ടാക്കുന്നതായി അദ്ദേഹം പറഞ്ഞു.  2018-ലെ വലിയ പ്രളയത്തിനുശേഷവും നിപ, കോവിഡ് തുടങ്ങിയ ഓരോ പ്രതിസന്ധികളിലും കേരളത്തെ തുടര്‍ച്ചയായി അലട്ടിക്കൊണ്ടിരിക്കുന്ന ദുഃസ്ഥിതിയാണ്. ഇപ്പോള്‍ വയനാട്ടില്‍നിന്നും ലഭിക്കുന്ന വാര്‍ത്തകള്‍ ആരെയും വേദനിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്. ദുരിതബാധിതരോടൊപ്പം കണ്ണൂര്‍ രൂപതയും ഉണ്ടാകും. കേരളം ഒറ്റക്കെട്ടായി കൈകോര്‍ത്ത് എല്ലാ പ്രതിസന്ധികളും അതിജീവിക്കേണ്ടതായ സമയമാണിതെന്ന് ബിഷപ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു.

  • വയനാട് ഉരുള്‍പൊട്ടല്‍; സഹായഹസ്തവുമായി തലശേരി അതിരൂപത

    വയനാട് ഉരുള്‍പൊട്ടല്‍; സഹായഹസ്തവുമായി തലശേരി അതിരൂപത0

    തലശേരി: വയനാട് ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി തലശേരി അതിരൂപത. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഉറ്റവരെ കാണാതായ പ്രിയപ്പെട്ടവരുടെ ദുഃഖത്തിലും തലശേരി അതിരൂപത പങ്കുചേരുന്നതായി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു. ദുരന്തമുഖത്ത് രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് അതിരൂപതയുടെ സഹായസഹകരണങ്ങള്‍ മാര്‍ പാംപ്ലാനി വാഗ്ദാനം ചെയ്തു.  ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുകയും പ്രിയപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായും ആര്‍ച്ചുബിഷപ് പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം മൊബൈല്‍ ഫ്രീസറുകള്‍ ദുരന്തസ്ഥലങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഈശോസഭാ സ്ഥാപകന്‍ വിശുദ്ധ ഇഗ്നേഷ്യസ് ലൊയോളയുടെ തിരുനാള്‍

  • സെന്റ് തോമസ് ക്രിസ്ത്യന്‍ എന്‍സൈക്ലോപീഡിയ സുവര്‍ണ്ണ ജൂബിലിയില്‍

    സെന്റ് തോമസ് ക്രിസ്ത്യന്‍ എന്‍സൈക്ലോപീഡിയ സുവര്‍ണ്ണ ജൂബിലിയില്‍0

    തൃശൂര്‍: പ്രഫ. ഡോ. ജോര്‍ജ് മേനാച്ചേരിയുടെ ‘സെന്റ് തോമസ് ക്രിസ്ത്യന്‍ എന്‍സൈക്ലോപീഡിയ’ എന്ന വിജ്ഞാന ഗ്രന്ഥ പ്രസിദ്ധീകരണത്തിന്റെ  സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനവും ഗ്രന്ഥകാരന്റെ ശതാഭിഷേകവും തൃശൂര്‍ സെന്റ് തോമസ് കോളേജ് കവിപ്രതിഭ ഹാളില്‍ നടന്നു. ഇംഗ്ലീഷ് പ്രൊഫസര്‍, പത്രപ്രവര്‍ത്തകന്‍, ചരിത്ര, പുരാവസ്തു ഗവേഷകന്‍ , ഗ്രന്ഥകാരന്‍ തുടങ്ങിയ നിലകളില്‍ പ്രശസ്തനാണ് ഡോ. ജോര്‍ജ് മേനാച്ചേരി. സിബിസിഐ പ്രസിഡന്റ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് ക്രിസ്ത്യന്‍ എന്‍സൈക്ലോപീഡിയ  മൂന്നു ബൃഹത് വോള്യങ്ങള്‍

Latest Posts

Don’t want to skip an update or a post?