Follow Us On

26

April

2024

Friday

ജൂൺ 25: വിശുദ്ധ പ്രോസ്‌പെർ

ജൂൺ 25: വിശുദ്ധ പ്രോസ്‌പെർ

എഡി 403-ലാണ് വിശുദ്ധ പ്രോസ്‌പെർ ജനിച്ചതെന്ന് കരുതപ്പെടുന്നു. വിശുദ്ധൻ തന്റെ യുവത്വത്തിൽ വ്യാകരണവും, വിശുദ്ധ ലിഖിതങ്ങളും പഠിച്ചിരുന്നുവെന്ന് അദേഹത്തിന്റെ രചനകളിൽ നിന്നും മനസ്സിലാക്കാവുന്നതാണ്. അദ്ദേഹത്തിന്റെ വിശുദ്ധിയും, ദിവ്യത്വവും കാരണം സമപ്രായക്കാർവരെ വിശുദ്ധനെ ‘ആദരണീയൻ’ അല്ലെങ്കിൽ ‘ദിവ്യൻ’ എന്നിങ്ങനെയൊക്കെയായിരുന്നു വിശേഷിപ്പിച്ചിരുന്നത്. വിശുദ്ധന്റെ അറിവും, നന്മയും, അസാധാരണമായ കഴിവുകളും അദ്ദേഹത്തെ മതവിരുദ്ധവാദക്കാരെ പ്രതിരോധിക്കുവാൻ തക്ക ശക്തിയുള്ള ഒരു മനുഷ്യനാക്കി തീർത്തിരുന്നു.
വിശുദ്ധ ഓസ്റ്റിന്റെ രചനകളെ അടിസ്ഥാനമാക്കി വിശുദ്ധ പ്രോസ്പർ രചിച്ച നാനൂറോളം ആപ്തവാക്യങ്ങളടങ്ങിയ ഗ്രന്ഥം ‘ദൈവാനുഗ്രഹ സിദ്ധാന്തത്തിന്റെ’ വിശേഷപ്പെട്ട കൃതിയായി കണക്കാക്കപ്പെടുന്നു. വിശുദ്ധനെഴുതിയ ചരിത്രഗ്രന്ഥം ലോകത്തിന്റെ ആരംഭത്തേപ്പറ്റി വിവരിച്ചുകൊണ്ട് ആരംഭിച്ച് എ.ഡി 455 വരെയുള്ള കാര്യങ്ങൾ പ്രതിപാദിച്ചുകൊണ്ടവസാനിക്കുന്നു. വിശുദ്ധ പ്രോസ്‌പെറിന്റെ മരണത്തെ പറ്റി കാര്യമായ വിവരങൾ ലഭ്യമല്ലെങ്കിലും അദ്ദേഹത്തിന്റെ നാമം റോമൻ രക്തസാക്ഷിത്വ പട്ടികയിൽ ചേർക്കപ്പെട്ടിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?