Follow Us On

26

April

2024

Friday

നവംബർ 10: വിശുദ്ധ ലിയോ പാപ്പാ

നവംബർ 10: വിശുദ്ധ ലിയോ പാപ്പാ

സഭയുടെ വേദപാരംഗതനും മാർപാപ്പായുമായ വിശുദ്ധ ലിയോ ഒന്നാമന്റെ ഭരണകാലം എ.ഡി 440 മുതൽ എ.ഡി 461 വരെയാണ്. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തിൽ ഇരുന്ന സഭാധികാരികളിൽ ഏറ്റവും പ്രശസ്തനായ ഇദ്ദേഹം ‘മഹാനെന്ന’ ഇരട്ടപ്പേര് അറിയെട്ടു. റോമൻ മെത്രാൻ പദവിയുടെ സമുന്നതത്വം പുനസ്ഥാപിക്കുകയും പരിശുദ്ധ സഭയുടെ അന്തസ്സ് വീണ്ടെടുക്കുകയും ആയിരുന്നു ഇദ്ദേഹത്തിന്റെ പ്രഥമദൗത്യം. ദൈവാലയങ്ങളിൽ അദ്ദേഹം നടത്തിയ നിരന്തര പ്രഭാഷണങ്ങൾ ദൈവശാസ്ത്ര സാഹിത്യത്തിൽ വളരെയേറെ വിലമതിക്കപ്പെടുന്നു. ആരാധനാക്രമത്തിന്റെ കാര്യത്തിലും അദ്ദേഹം വളരെ ഉത്സുകനായിരുന്നു. ഇദ്ദേഹത്തിന്റെ വളരെ പ്രസിദ്ധമായ ‘ലിനോനിൻ സാക്രമെന്ററി’ എന്ന വേദ പുസ്തക സംഗ്രഹം നിരവധി പ്രാർത്ഥനകളും രചനകളും അടങ്ങിയതാണ്. ആഗമന കാലത്തെ ആരാധന പ്രാർത്ഥനകൾ ഈ വിശുദ്ധൻ രചിച്ചതായി കരുതുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?