അഡ്‌ലെയിഡ്: പ്രോ ലൈഫ് മൂല്യങ്ങൾ പകർന്നുകൊടുത്ത് ഓസ്‌ട്രേലിയയെ ജീവന്റെ സംസ്‌ക്കാരം ഉയർത്തിപ്പിടിക്കുന്ന രാജ്യമാക്കി മാറ്റാൻ അഡ്‌ലെയിഡിൽ സംഘടിപ്പിക്കുന്ന ‘വാക്ക് ഫോർ ലൈഫി’ന് ഇനി മണിക്കൂറുകൾ മാത്രം. നാളെ (ഫെബ്രുവരി 11) പെന്നിംഗ്ടൺ ഗാർഡൻസിൽനിന്ന് രാവിലെ 10.00ന് ആരംഭിക്കുന്ന റാലിയിൽ ആയിരങ്ങളുടെ പങ്കാളിത്തം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
പ്രമുഖ പ്രോ ലൈഫ് സംഘടനയായ ‘ലവ് അഡ്‌ലെയിഡാ’ണ് വാർഷിക റാലിയുടെ സംഘാടകർ. 3000ൽപ്പരം പേർ കഴിഞ്ഞ വർഷം പങ്കെടുത്തിരുന്നു. അതിൽപ്പരം ആളുകളുടെ പങ്കാളിത്തത്താൽ ഇത്തവണത്തെ മാർച്ച് ശ്രദ്ധേയമാകുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. ഓസ്ട്രേലിയയിൽ ഗർഭച്ഛിദ്ര നിയമങ്ങൾ ഉദാരമാക്കാൻ ഫെഡറൽ തലത്തിൽ ശ്രമങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഇത്തവണത്തെ മാർച്ചിന് കൂടുതൽ പ്രസക്തിയുണ്ട്.
ഗർഭധാരണം 22 ആഴ്ചയും ആറു ദിവസവും പിന്നിടുന്നതുവരെ ഏതു സാഹചര്യത്തിലും ഗർഭച്ഛിദ്രത്തിന് നിയമസാധുതയുള്ള സംസ്ഥാനമാണ് സൗത്ത് ഓസ്‌ട്രേലിയ. അമ്മയുടെ ജീവൻ അപകടത്തിലാവുകയോ കുഞ്ഞിന് ഗുരുതര രോഗങ്ങൾ ഉണ്ടാകാവുന്ന സാഹചര്യമോ സ്ഥിരീകരിക്കപ്പെട്ടാൽ ഗർഭധാരണത്തിന്റെ 28-ാം ആഴ്ചവരെ ഗർഭച്ഛിദ്രം നടത്താനും ഇവിടെ അനുമതിയുണ്ട്.
‘ഓസ്േ്രടലിയയിൽ ഗർഭച്ഛിദ്ര നിയമങ്ങൾ ഉദാരമാക്കാൻ ഫെഡറൽ പാർലമെന്റ് ശ്രമം നടത്തിയിരുന്നു. ഇതിന്റെ ഭാഗമെന്നോണം റിപ്രൊഡക്ടീവ് ഹെൽത്ത്കെയർ അഗോളതലത്തിൽ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് അന്വേഷിക്കാനും സെനറ്റ് നിർദേശം നൽകിയിട്ടുണ്ട്. ഇത് ഫെഡറൽ ഗവൺമെന്റിന് നമ്മുടെ സംസ്ഥാന നിയമങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ അനുവദിക്കും,’ ഫെഡറൽ തലത്തിൽ നടക്കുന്ന പദ്ധതികളെ കുറിച്ച് ‘ലൗ അഡലെയ്ഡി’ന്റെ വെബ്സൈറ്റ് മുന്നറിയിപ്പ് നൽകുന്നു.
സൗത്ത് ഓസ്ട്രേലിയയിൽ നിന്നുള്ള സെനറ്റർ അലക്സ് ആന്റിക് ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ, മത നേതാക്കളുടെ പങ്കാളിത്തം റാലിയിൽ ശ്രദ്ധേയമാകും. ഗുരുതരമായ ഈ പ്രശ്‌നങ്ങൾക്കെതിരെ ഒരുമിച്ച് നിൽക്കണമെന്ന ആഹ്വാനത്തോടെയാണ് താൻ റാലിയിൽ പങ്കെടുക്കുന്ന കാര്യം സെനറ്റർ അലക്‌സ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *