ന്യൂഡല്‍ഹി: കലാപത്തെതുടര്‍ന്ന് മണിപ്പൂരില്‍നിന്നും പലായനം ചെയ്തവരെ പുനരധിവസിപ്പിക്കുന്നതിനും ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം നിര്‍ദ്ദേശിച്ചു. മണിപ്പൂരില്‍ നടന്ന അക്രമങ്ങളെക്കുറിച്ച് എസ്‌ഐടി അന്വേഷണം ആവശ്യപ്പെട്ട് ഒരു ഗോത്രവര്‍ഗ സംഘടന സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ഈ നിര്‍ദ്ദേശം നല്‍കിയത്.
ഏതെങ്കിലുമൊരു വിഭാഗത്തെ പട്ടികജാതിയോ പട്ടികവര്‍ഗമായോ പ്രഖ്യാപിക്കേണ്ടതു രാഷ്ട്രപതിയാണെന്നും ഹൈക്കോടതി അല്ലെന്നും കോടതി വ്യക്തമാക്കി. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. മണിപ്പൂരിലെ രക്ഷാപ്രവര്‍ത്തനങ്ങളുടെയും പുനരധിവാസ പ്രവര്‍ത്തനങ്ങളുടെയും വിശദാംശങ്ങള്‍ നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
Leave a Comment
Your email address will not be published. Required fields are marked with *