Follow Us On

23

November

2024

Saturday

സമകാലീക വെല്ലുവിളികൾ അതിജീവിക്കാൻ പരസ്പര  സഹകരണം അനിവാര്യം: കർദിനാൾ മത്തേയോ സുപ്പി

സമകാലീക വെല്ലുവിളികൾ അതിജീവിക്കാൻ പരസ്പര  സഹകരണം അനിവാര്യം: കർദിനാൾ മത്തേയോ സുപ്പി

വത്തിക്കാൻ സിറ്റി: സമകാലിക വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള അനിവാര്യമായ ഏക മാർഗം ബഹുരാഷ്ട്രവാദവും പരസ്പര സഹകരണവും മാത്രമാണെന്ന് യുക്രൈൻ സമാധാന ദൗത്യത്തിനായുള്ള പേപ്പൽ പ്രതിനിധി കർദിനാൾ മത്തേയോ സുപ്പി. എന്നാൽ അത്തരമൊരു സമീപനം ഇന്ന് വലിയ പ്രതിസന്ധിയിലാണെന്ന മുന്നറിയിപ്പും ഇറ്റാലിയൻ മെത്രാൻ സമിതി അധ്യക്ഷൻകൂടിയായ അദ്ദേഹം പങ്കുവെച്ചു.

‘നയതന്ത്ര പദപ്രയോഗങ്ങളിൽ ‘ബഹുരാഷ്ട്ര വാദം’ എന്നത് അമേരിക്കൻ ഐക്യനാടുകൾ ഉൾപ്പെടെയുള്ള ഒന്നോ അതിലധികമോ വൻശക്തികൾ ആഗോള കാര്യങ്ങളിൽ പുലർത്തുന്ന ഏകപക്ഷീയമായ ആധിപത്യത്തിന് ബദലാണ്. നാമെല്ലാവരും ഒരേ വഞ്ചിയിൽ യാത്ര ചെയ്യുന്നവരാണ്. ഫ്രാൻസിസ് പാപ്പയുടെ വിഖ്യാത ചാക്രിക ലേഖനമായ ‘എല്ലാവരും സഹോദരങ്ങൾ’ എന്ന മഹത്തായ സന്ദേശം, ബഹുമുഖവാദം അനിവാര്യമാണെന്ന് നമ്മെ ഓർമിപ്പിക്കുന്നുമുണ്ട്,’ കർദിനാൾ വ്യക്തമാക്കി.

പാപ്പയുടെ നിർദേശപ്രകാരം കഴിഞ്ഞ മെയ് മാസത്തിൽ, യുെ്രകെനിലെ റഷ്യൻ യുദ്ധവുമായി ബന്ധപ്പെട്ട് യുക്രൈൻ, റഷ്യ, അമേരിക്ക എന്നിവയുടെ തലസ്ഥാനങ്ങളായ കീവ്, മോസ്‌കോ, വാഷിംഗ്ടൺ ഡി.സി എന്നിവിടങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തുകയും വിവിധ നേതാക്കളുമായി ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഉടൻ തന്നെ അദ്ദേഹം ചൈനീസ് തലസ്ഥാനമായ ബീജിംഗിലേക്ക് ചർച്ചകൾക്കായി പോകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അന്താരാഷ്ട്ര കാര്യങ്ങളിൽ ബഹുമുഖത്വത്തിന്റെ പ്രാധാന്യം ആവർത്തിച്ച് ഊന്നിപ്പറയാറുള്ള ഫ്രാൻസിസ് പാപ്പ, വത്തിക്കാനിലെ വിവിധ രാജ്യങ്ങളുടെ അംബാസിഡർമാരുമായി 2019 ൽ നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം പ്രാധാന്യത്തോടെ പ്രതിപാദിച്ചതും കർദിനാൾ അനുസ്മരിച്ചു. ബഹുരാഷ്ട്ര നയതന്ത്രത്തിന്റെ വിജയത്തിന് ബന്ധപ്പെട്ട കക്ഷികളുടെ തുറന്ന മനസോടെയും പരസ്പര വിശ്വാസത്തോടെയും ഇടപെടാനുള്ള സന്നദ്ധത, തർക്കങ്ങളിൽ അനിവാര്യമായ വിട്ടുവീഴ്ചകൾ അംഗീകരിക്കാനുള്ള തുറന്ന മനസ് എന്നിവ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

സമവായമില്ലാതെ ഒരു ശക്തിക്കും ഏറെക്കാലം നിലനിൽക്കാൻ കഴിയില്ല. ഒരുകാലത്ത് ആഗോള വിനിമയങ്ങളെയും സ്വാധീനങ്ങളെയും നിയന്ത്രിക്കാനും സന്തുലിതമാക്കാനും കഴിഞ്ഞ ശക്തികൾ ഇന്ന് നേരിടുന്ന വെല്ലുവിളികൾ മറ്റൊരു വഴി കണ്ടെത്തേണ്ടതിന്റെ ആവശ്യകത വെളിപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?