Follow Us On

24

November

2024

Sunday

ജറുസലേമിലെ കുഞ്ഞുങ്ങൾക്ക് സ്വാന്തനം പകർന്ന് ഹോളി ചൈൽഡ് സെന്റർ

ജറുസലേമിലെ കുഞ്ഞുങ്ങൾക്ക് സ്വാന്തനം പകർന്ന് ഹോളി ചൈൽഡ് സെന്റർ

ബത്ലഹേം: യുദ്ധവും സംഘർഷങ്ങളും മൂലം ശാരീരികവും മാനസികവുമായി മുറിവേറ്റതിനെ തുടർന്ന് വിവിധ വൈകല്യങ്ങൾക്ക് അടിമകളായ കുഞ്ഞുങ്ങളുടെ പരിചരണത്തിനായി 1995ൽ ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്സ് ഓഫ് ദി യൂക്കറിസ്റ്റ് സ്ഥാപിച്ച ഹോളി ചൈൽഡ് സെന്റർ പശ്ചിമേഷ്യയിലെ നിരവധി കുടുംബങ്ങൾക്ക് ആശ്രയമായി മാറുന്നു.

1987മുതൽ 2000വരെ നീണ്ടുനിന്ന ഇസ്രായേൽ- പലസ്തീൻ സംഘർഷത്തെ തുടർന്ന് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്ന കുഞ്ഞുങ്ങളുടെ മാതാപിതാക്കളുടെ അഭ്യർത്ഥനയെ തുടർന്ന് സിസ്റ്റർ റോസ് മേസയുടെ നേതൃത്വത്തിലാണ് ഈ സംരംഭം ആരംഭിച്ചത്.

ആരംഭത്തിൽ നാല് കുഞ്ഞുങ്ങളാണുണ്ടായിരുന്നത്. നിലവിൽ 35 കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും സേവനം നൽകുന്നു. വെസ്റ്റ് ബാങ്കിൽ അധിക ഔട്ട്‌റീച്ച് പ്രോഗ്രാമുകൾ നൽകുന്നതിനൊപ്പം ബെത്ലഹേം യൂണിവേഴ്സിറ്റി, നബ്ലസിലെ അൻ നജാഹ് യൂണിവേഴ്സിറ്റി, ബിർസെയ്റ്റ് യൂണിവേഴ്സിറ്റി തുടങ്ങി ഈ മേഖലയിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും സേവനം നൽകുന്ന മറ്റ് ഏജൻസികൾക്ക് പരിശീലനം നൽകുന്നതുൾപ്പടെ നിരവധി പരിപാടികളാണ് ഹോളി ചൈൽഡ് പ്രോഗ്രാമിന്റെ നേതൃത്വത്തിൽ നടക്കുന്നത്.

രോഗശാന്തിയിലൂടെ പ്രത്യാശ വളർത്തുക എന്നതാണ് ഈ പ്രോഗ്രാമിന്റെ അടിസ്ഥാനം.ഭവനങ്ങളിലും വിദ്യാലയങ്ങളിലും സമൂഹത്തിലും അസ്വസ്ഥതകൾ സൃഷ്ടിക്കുന്ന വൈകാരിക പെരുമാറ്റ പ്രശ്‌നങ്ങൾ പ്രകടിപ്പിക്കുന്നവർക്ക് സുരക്ഷിതമായ അഭയമൊരുക്കുന്നുണ്ടിവിടെ.കത്തോലിക്കാ സഭയുടെ പഠനങ്ങൾക്ക് അനുസരിച്ചാണ് ഹോളി ചൈൽഡ് പ്രോഗ്രാം അതിന്റെ സേവനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

കത്തോലിക്കാ ചുറ്റുപാടിൽ വിദ്യാർത്ഥികൾ ഒരുമിച്ചാണ് ഓരോ ദിവസവും പ്രാർത്ഥനയോടെ ആരംഭിക്കുന്നത്. ഈ വർഷത്തെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 59% ക്രിസ്ത്യാനികളും 41% മുസ്ലീങ്ങളുമാണ്. ഒരുമിച്ച് പ്രാർത്ഥിക്കുന്നതിലൂടെ, പരസ്പരം വിശ്വാസങ്ങളെ മനസ്സിലാക്കാനും ബഹുമാനിക്കാനും ശാശ്വത സൗഹൃദം രൂപപ്പെടുത്താനും അവരിവിടെ പരിശീലിപ്പിക്കപ്പെടുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?