Follow Us On

24

November

2024

Sunday

ഇത് ജപമാലയുടെ വിജയം; 2024-ലെ ‘സാത്താന്‍കോണ്‍’ റദ്ദാക്കി

ഇത് ജപമാലയുടെ വിജയം; 2024-ലെ ‘സാത്താന്‍കോണ്‍’ റദ്ദാക്കി

സാത്താനിസ്റ്റുകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മേളനം  എന്ന് വിശേഷിക്കപ്പെട്ട സാത്താന്‍കോണ്‍ എന്ന സമ്മേളം 2023 ഏപ്രില്‍ 28-30 വരെ ബോസ്റ്റണില്‍ വച്ചാണ് അരങ്ങേറിയത്. ഇത്തരം ഒരു സമ്മേളനത്തിനെതിരെ പരസ്യമായി പ്രതിഷേധിച്ചാല്‍ അനാവശ്യമായ ജനശ്രദ്ധ ഈ പരിപാടിക്ക് ലഭിക്കുമെന്നും അതല്ല പ്രതികരിച്ചില്ലെങ്കില്‍ അത് വിശ്വാസതീക്ഷ്ണതയുടെ കുറവാണെന്നുമുള്ള രണ്ട് തരത്തിലുള്ള അഭിപ്രായം വിശ്വാസികളുടെ ഇടയില്‍ തന്നെ അന്ന് ഉയിര്‍ന്നുവന്നു. എന്നാല്‍ ഈ സമ്മേളനത്തിനെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കും പരിഹാരപ്രാര്‍ത്ഥനകള്‍ക്കും ഫലമുണ്ടായിരിക്കുന്നു എന്നാണ് നിലവിലെ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്.  കാരണം, സംഘാടകര്‍ തന്നെ ഈ സാത്താനിക പരിപാടി 2024-ല്‍ നടത്തുന്നില്ല എന്ന് അവരുടെ ഇന്‍സ്റ്റഗ്രാം പേജില്‍ കൂടെ അറിയിക്കുകയായിരുന്നു. ദൈവവിശ്വാസത്തിനെതിരായി നടത്തുന്ന ഈ പരിപാടിക്കെതിരെ ലോകമെമ്പാടുനിന്നുമുയരുന്ന പ്രതിഷേധമാണ് ഇതിനുള്ള കാരണമായി സംഘാടകര്‍ പറഞ്ഞിരിക്കുന്നത്.

മാമ്മോദീസായില്‍ നിന്ന് വിടുതല്‍ ലഭിക്കുന്ന ചടങ്ങ്, സാത്താനിക വിവാഹ ചാപ്പല്‍ തുടങ്ങിയ സാത്താനിക പ്രവൃത്തികള്‍ നിറഞ്ഞ ചടങ്ങുകളാണ് 2023-ല്‍ ഈ സാത്താനിക കൂട്ടായ്മയില്‍ അരങ്ങേറിയത്. അന്ന് ഇതിനെതിരെ അമേരിക്കയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള ക്രൈസ്തവര്‍ ബോസ്റ്റണിലെത്തി ദിവസസേന പരിഹാരപ്രാര്‍ത്ഥനകളും പ്രതിഷേധപരിപാടികളും സംഘടിപ്പിച്ചു.

സാത്താനെയും അവന്റെ പ്രവര്‍ത്തനങ്ങളെയും ഉപേക്ഷിക്കുന്നു എന്ന് മാമ്മോദീസായില്‍ വിശ്വാസികള്‍ ഏറ്റെടുത്ത പ്രതിജ്ഞയുടെ ആവര്‍ത്തനമായി ഇത്തരം പരിഹാര കൂട്ടായ്മകള്‍ മാറി. കൂടാതെ റ്റിഎഫ്പി എന്ന സംഘടനയുടെ നേതൃത്വത്തില്‍  മരിയന്‍ ഗാനങ്ങള്‍ ആലപിച്ചുകൊണ്ട് പ്രതിഷേധറാലികള്‍ സംഘടിപ്പിച്ചു. ഈ സാത്താനിക കൂട്ടായ്മ നടന്ന ഹോട്ടലിന് മുമ്പില്‍ എല്ലാ മാസവും   പ്രാദേശിക ക്രൈസ്തവരുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. വിപുലമായ ഈ പ്രതിഷേധപ്രകടനങ്ങളുടെയും ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാര്‍ത്ഥനയുടെയും ഫലമായി ഈ വര്‍ഷം ഈ സാത്താനിക കൂട്ടായ്മ ഉണ്ടാവില്ലെന്ന് സംഘാടകര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വിശ്വാസികള്‍ ജാഗത്ര വെടിയരുതെന്ന മുന്നറിയിപ്പാണ് സഭാനേതാക്കള്‍ നല്‍കുന്നത്. കാരണം ‘അവന്‍’ നുണയനും നുണയന്‍മാരുടെ പിതാവുമാണല്ലോ…

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?