Follow Us On

22

November

2024

Friday




  • തുരുത്തിപ്പള്ളിയിലെ സ്‌നേഗസംഗമം ശ്രദ്ധേയമായി

    തുരുത്തിപ്പള്ളിയിലെ സ്‌നേഗസംഗമം ശ്രദ്ധേയമായി0

    കടുത്തുരുത്തി: പാലാ രൂപതയിലെ സെന്റ്‌ജോണ്‍ ദി ബാപ്റ്റിസ്റ്റ്  തുരുത്തിപ്പളളിയിലെ തിരുനാളിന് കൊടിയേറുന്നതിന് മുന്നോടിയായി വൃദ്ധരും രോഗികളുമായവരെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ സ്‌നേഹസംഗമം ശ്രദ്ധേയമായി. കുമ്പസാരവും വിശുദ്ധ കുര്‍ബാനയും ഉണ്ടായിരുന്നു. തുടര്‍ന്ന് പ്രായമായവര്‍ പാട്ടുകള്‍ പാടിയും അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. പ്രായമായവരെ അവരുടെ പള്ളിയുമായി ബന്ധപ്പട്ട ഓര്‍മകളിലേക്ക് എത്തിക്കുന്നതിനും ജീവിതപങ്കാളിയെയും മക്കളെയും തന്നതിന് ദൈവത്തിന് നന്ദി അര്‍പ്പിക്കുന്നതിനും സമപ്രായക്കാരെ കണ്ടുമുട്ടുന്നതിനും സംസാരിക്കുന്നതിനും ഉള്ള അവസരമാണ് ഈ ഒത്തുചേരലെന്ന് തുരത്തിപ്പള്ളി വികാരി ഫാ. ജോസ് നെല്ലിക്കത്തെരുവില്‍ പറഞ്ഞു. വിശുദ്ധ

    READ MORE
  • മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കൂദാശ 23ന്; ഗാനങ്ങളാലപിക്കുന്നത് 40 പേരുടെ ഗായകസംഘം

    മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ കൂദാശ 23ന്; ഗാനങ്ങളാലപിക്കുന്നത് 40 പേരുടെ ഗായകസംഘം0

    മെല്‍ബണ്‍: നവംബര്‍ 23, ശനിയാഴ്ച നടക്കുന്ന മെല്‍ബണ്‍ സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രലിന്റെ കൂദാശ കര്‍മ്മം ശാലോം മീഡിയ ഓസ്‌ട്രേലിയ തത്സമയ സംപ്രേഷണം ചെയ്യുന്നു. മെല്‍ബണ്‍ സമയം രാവിലെ 9 ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന് കത്തീഡ്രല്‍ ഗേറ്റില്‍ സ്വീകരണം നല്‍കുന്നത് മുതല്‍ സംപ്രേഷണം ആരംഭിക്കും. ശാലോം മീഡിയ യൂട്യൂബ് ചാനലിലും ശാലോം മീഡിയ ഓസ്‌ട്രേലിയ ഫേസ്ബുക്ക് പേജിലും മെല്‍ബണ്‍ സീറോ മലബാര്‍ രൂപത ഫേസ്ബുക്ക് പേജിലും സെന്റ്

    READ MORE
  • സ്വര്‍ഗസ്ഥനായ പിതാവേ സംസ്‌കൃത സംഗീത ആല്‍ബം മാര്‍പാപ്പ പ്രകാശനം ചെയ്തു

    സ്വര്‍ഗസ്ഥനായ പിതാവേ സംസ്‌കൃത സംഗീത ആല്‍ബം മാര്‍പാപ്പ പ്രകാശനം ചെയ്തു0

    വത്തിക്കാന്‍ സിറ്റി: സ്വര്‍ഗസ്ഥനായ പിതാവേ എന്ന വിശ്വവിഖ്യാത പ്രാര്‍ത്ഥനയെ പുരാതന ഭാരതീയ ഭാഷയായ സംസ്‌കൃതത്തിന്റെയും കര്‍ണാട്ടിക് സംഗീതത്തിന്റെയും അകമ്പടിയോടെയുള്ള സംഗീത ആല്‍ബം ‘സര്‍വ്വേശ’ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു. പത്മവിഭൂഷണ്‍ ഡോ. കെ. ജെ. യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ ആലപിച്ചതാണ് ഈ അന്തര്‍ദേശീയ സംഗീത ആല്‍ബം. പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ സംഗീത സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന സംഗീത ആല്‍ബമാണ് ‘സര്‍വ്വേശ.’ ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജും ചേര്‍ന്നു

    READ MORE
  • 10 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് വണക്കം നവംബര്‍ 21 മുതല്‍

    10 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് വണക്കം നവംബര്‍ 21 മുതല്‍0

    പനാജി: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കം നവംബര്‍ 21 മുതല്‍ ഓള്‍ഡ് ഗോവയിലെ സേ കത്തീഡ്രലില്‍ നടക്കും. 2025 ജനുവരി അഞ്ചിന് പരസ്യവണക്കം സമാപിക്കും. പത്തുവര്‍ഷത്തില്‍ ഒരിക്കലാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി വയ്ക്കുന്നത്. രണ്ടുവര്‍ഷത്തെ ആത്മീയ ഒരുക്കങ്ങള്‍ക്കുശേഷമാണ് പരസ്യവണക്കം ആരംഭിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ ആറുവരെയായിരിക്കും പരസ്യവണക്കം. നാളെമുതല്‍ ജനുവരി നാലുവരെ രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെ പരസ്യവണക്കം ഉണ്ടായിരിക്കും. വിശുദ്ധന്റെ ഭൗതികദേഹം വണങ്ങുന്നതിനായി ഇതിനോടകംതന്നെ ഗോവയില്‍ നൂറുകണക്കിന് തീര്‍ത്ഥാടകര്‍ എത്തിയിട്ടുണ്ട്. ലോകമെങ്ങുംനിന്നുള്ള തീര്‍ത്ഥാടകരെ വരവേല്‍ക്കാന്‍

    READ MORE
  • മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം 24 ന്

    മോണ്‍. ജോര്‍ജ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം 24 ന്0

    കോട്ടയം: നിയുക്ത കര്‍ദിനാള്‍ മോണ്‍. ജോര്‍ജ് ജേക്കബ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം നവംബര്‍ 24 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടക്കും. തിരുക്കര്‍മങ്ങളില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍, വത്തിക്കാന്‍ സെക്രട്ടറിയേറ്റ് ഓഫ് ദ സ്റ്റേറ്റ് പ്രതിനിധി ആര്‍ച്ചുബിഷപ് ഡോ. എഡ്ഗര്‍ പേഞ്ഞ പാര്‍റ എന്നിവര്‍ സഹകാര്‍മികരാകും. ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട്ടിന്റെ കാര്‍മികത്വത്തില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനമധ്യേ

    READ MORE
  • മുഖ്യമന്ത്രിയുടെ വാക്കുകള്‍ കണ്ണീരൊപ്പുന്നതാകണം: ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം

    മുഖ്യമന്ത്രിയുടെ വാക്കുകള്‍ കണ്ണീരൊപ്പുന്നതാകണം: ബിഷപ് ഗീവര്‍ഗീസ് മാര്‍ അപ്രേം0

    മുനമ്പം: മുനമ്പം പ്രശ്‌നവുമായി ബന്ധപ്പെട്ട് നവംബര്‍ 22 ലെ ചര്‍ച്ചകള്‍ക്കു ശേഷമുള്ള പരിഹാര മാര്‍ഗവും മുഖ്യമന്ത്രിയുടെ വാക്കുകളും മുനമ്പം ജനതയുടെ കണ്ണീരൊപ്പുന്നതായിരിക്കണമെന്ന് കെസിബിസി എസ്‌സി/എസ്ടി, ഡിസിഎംഎസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ഗീവര്‍ഗീസ് അപ്രേം. മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുനമ്പത്തെ ഭൂമി  വഖഫ് ഭൂമിയല്ല എന്ന്  ചിലരൊക്കെ പറയാന്‍ തുടങ്ങിയിട്ടുണ്ട്. അതൊരു ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സമരത്തിന് കമ്മീഷന്റെ എല്ലാ പിന്‍തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. കമ്മീഷന്‍ സെക്രട്ടറി ഫാ.ജോസുകുട്ടി,

    READ MORE

Latest Posts

Top Authors

Don’t want to skip an update or a post?