Follow Us On

13

May

2025

Tuesday




  • ചിക്ലായോ ആഹ്ലാദാരവത്തില്‍; പ്രിയപ്പെട്ട ലിയോണ്‍ പാപ്പ, ചിക്ലായോ നിങ്ങളുടെ കൂടെയുണ്ട്!

    ചിക്ലായോ ആഹ്ലാദാരവത്തില്‍; പ്രിയപ്പെട്ട ലിയോണ്‍ പാപ്പ, ചിക്ലായോ നിങ്ങളുടെ കൂടെയുണ്ട്!0

    ചിക്ലായോ/പെറു: എട്ട് വര്‍ഷത്തിലേറെ ചിക്ലായോ രൂപതയുടെ ബിഷപ്പായിരുന്ന റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ്,  ലിയോ പതിനാലാമന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് പാപ്പയുടെ നാട്ടിലെ ബസിലിക്കയും കത്തീഡ്രലുമായ സാന്ത മരിയയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പങ്കെടുത്തത്  10,000-ത്തിലധികം വിശ്വാസികള്‍. ‘ലിയോണ്‍, പ്രിയ സുഹൃത്തേ, ചിക്ലായോ നിങ്ങളോടൊപ്പമുണ്ട്!’, ‘ചിക്ലായോയില്‍ നിന്നുള്ള പാപ്പ!’ തുടങ്ങിയ മുദ്രാവാക്യങ്ങളാല്‍  മുഖരിതമായ ചിക്ലായോ നഗരം ആഹ്ലാദാവരവത്തിലാണ്.  അമേരിക്കയിലാണ് ജനിച്ചതെങ്കിലും കര്‍മം കൊണ്ടും പൗരത്വം സ്വീകരിച്ചതിലൂടെയും പെറുവീയനായി മാറിയ കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് മാര്‍ട്ടിനെസിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തത് അറിഞ്ഞ

    READ MORE
  • കഴിഞ്ഞ വര്‍ഷം എല്ലാ ദിവസവും കുര്‍ബാനയില്‍  പങ്കെടുത്ത കുട്ടികളുടെ സംഗമം ശ്രദ്ധേയമായി

    കഴിഞ്ഞ വര്‍ഷം എല്ലാ ദിവസവും കുര്‍ബാനയില്‍ പങ്കെടുത്ത കുട്ടികളുടെ സംഗമം ശ്രദ്ധേയമായി0

    കോതമംഗലം: കഴിഞ്ഞ ഒരു വര്‍ഷം മുഴുവന്‍ എല്ലാ ദിവസവും മുടങ്ങാതെ ദൈവാലയത്തിലെത്തി വി.കുര്‍ബാനയില്‍ പങ്കുചേര്‍ന്ന കുട്ടികളുടെ സംഘമമായ ‘ബലിയെന്‍ ബലം’ ശ്രദ്ധേയമായി. കോതമംഗലം രൂപതയുടെ വിശ്വാസ പരിശീലന വിഭാഗമായ വിജ്ഞാനഭവന്റെ നേതൃത്വത്തിലായിരുന്നു സംഗമം ഒരുക്കിയത്. രണ്ടാം വര്‍ഷമാണ് കോതമംഗലം രൂപതയില്‍ ഇത്തരത്തിലുള്ള സംഗമം നടത്തുന്നത്. തുടര്‍ച്ചയായി ഒരു വര്‍ഷം കുര്‍ബാനയില്‍ പങ്കെടുത്ത 700ഓളം കുട്ടികള്‍ സംഗമത്തില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തെ സംഗമത്തില്‍ 600 കുട്ടികളായിരുന്നു സംബന്ധിച്ചത്. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കുചേരാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ എണ്ണം

    READ MORE
  • നൈജീരിയയിലെ വാഹനാപകടത്തില്‍ മരണമടഞ്ഞ ഏഴ് ഫ്രാന്‍സിസ്‌കന്‍ കപ്പൂച്ചിന്‍ ബ്രദേഴ്‌സിന് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് സഭാനേതൃത്വം

    നൈജീരിയയിലെ വാഹനാപകടത്തില്‍ മരണമടഞ്ഞ ഏഴ് ഫ്രാന്‍സിസ്‌കന്‍ കപ്പൂച്ചിന്‍ ബ്രദേഴ്‌സിന് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് സഭാനേതൃത്വം0

    നൈജീരിയ/എനുഗു: നൈജീരിയയിലെ എനുഗു സംസ്ഥാനത്തുണ്ടായ വാഹനാപകടത്തില്‍ മരണമടഞ്ഞ ഓര്‍ഡര്‍ ഓഫ് ഫ്രയേഴ്സ് മൈനര്‍ കപ്പൂച്ചിന്‍ സഭയിലെ ഏഴ്  ബ്രദേഴ്‌സിന് വേണ്ടി പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് സഭാ നേതൃത്വം. അപകടത്തില്‍ പരിക്കേറ്റ ആറ് ബ്രദേഴ്‌സ് ചികിത്സയിലാണ്. ഫ്രാന്‍സിസ്‌കന്‍ സന്യാസസഭയിലെ പതിമൂന്ന് സഹോദരന്മാര്‍ എനുഗു സംസ്ഥാനത്തെ റിഡ്ജ്വേയില്‍ നിന്ന്  ക്രോസ് റിവേഴ്സ് സംസ്ഥാനത്തെ ഒബുഡുവിലേക്ക് നടത്തിയ യാത്രയിലാണ് മാരകമായ അപകടമുണ്ടായത്. അപകടത്തില്‍ ഏഴ് ബ്രദേഴ്‌സ് മരിച്ചു.  ആറ് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ സഹോദരന്മാരെ  ചികിത്സയ്ക്കായി എനുഗുവിലേക്ക് മാറ്റിയിട്ടുണ്ടെന്ന് സന്യാസ കസ്റ്റോസ് ആയ

    READ MORE
  • ഉക്രെയ്‌നില്‍ സമാധാനത്തിന് ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പ;സെലെന്‍സ്‌കിയുമായി സംസാരിച്ചു

    ഉക്രെയ്‌നില്‍ സമാധാനത്തിന് ആഹ്വാനവുമായി ലിയോ പതിനാലാമന്‍ പാപ്പ;സെലെന്‍സ്‌കിയുമായി സംസാരിച്ചു0

    വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ പാപ്പയും ഉക്രെയ്ന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ സെലെന്‍സ്‌കിയും ഫോണില്‍ ആശയവിനിമയം നടത്തി. ഉക്രെയ്നില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള മാര്‍പ്പാപ്പയുടെ  അഭ്യര്‍ത്ഥനയെ തുടര്‍ന്നായിരുന്നു ഈ സംഭാഷണം. ഞായറാഴ്ച ഉച്ചതിരിഞ്ഞ് സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിന്ന് ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍, പാപ്പ ഉക്രെയ്നില്‍ സമാധാനത്തിനായി ആഹ്വാനം ചെയ്തിരുന്നു. ഫോണ്‍ സംഭാഷണത്തിന് ശേഷം, പ്രസിഡന്റ് സെലന്‍സ്‌കി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെ മാര്‍പാപ്പയുടെ പിന്തുണയ്ക്ക് നന്ദി അറിയിച്ചു. ഉക്രെയ്നിലെ സമാധാനത്തിനു വേണ്ടിയുള്ള മാര്‍പാപ്പയുടെ വാക്കുകള്‍ വിലമതിക്കുന്നുവെന്നും റഷ്യ

    READ MORE
  • ഒരു കുടുംബത്തില്‍നിന്ന് രണ്ടു വൈദികര്‍; അമരാവതി രൂപതയ്ക്ക് അഭിമാനം

    ഒരു കുടുംബത്തില്‍നിന്ന് രണ്ടു വൈദികര്‍; അമരാവതി രൂപതയ്ക്ക് അഭിമാനം0

    രാജുര, മഹാരാഷ്ട്ര: അമരാവതി രൂപതയ്ക്ക് അഭിമാനമായി ഒരു കുടുംബത്തില്‍നിന്ന് രണ്ടുസഹോദരങ്ങള്‍ ഒരുമിച്ച് വൈദീകപട്ടം സ്വീകരിച്ചു. രാജുരയിലെ സെന്റ് സേവ്യേഴ്‌സ് ദൈവാലയ മിഷന്‍ സെന്ററില്‍ നടന്ന വൈദിക അഭിഷേക ശുശ്രൂഷയില്‍ സഹോദരന്മാരായ ഡീക്കന്‍ അവിനാശ് കുമാരിയയും ഡീക്കന്‍ പ്രതീപ് കുമാരിയയുമാണ് വൈദിക സ്ഥാനമേറ്റത്. അമരാവതി രൂപതാധ്യക്ഷനായ മാല്‍ക്കം സിക്വെയ്‌റാ അഭിഷേകപ്രാര്‍ത്ഥന നടത്തി. ആഘോഷമായ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികളും വൈദികരും സന്നിഹിതരായി. വൈദികസന്യാസം അര്‍പ്പണബോധത്തിന്റെയും പ്രാര്‍ത്ഥനയുടെയും സേവനത്തിന്റെയും വഴിയാണെന്ന് പ്രസംഗത്തില്‍ ബിഷപ്പ് സിക്വെയ്‌റ പറഞ്ഞു. രാജുരയിലെ കര്‍ഷക കുടുംബത്തില്‍ നിന്നുള്ള

    READ MORE
  • യുവജനങ്ങള്‍ ജീവിതവിശുദ്ധിക്ക് പ്രാധാന്യം നല്‍കണം; പോണോഗ്രഫിക്കെതിരെ മുന്നറിയിപ്പുമായി യുഎസ് ബിഷപ്പുമാര്‍

    യുവജനങ്ങള്‍ ജീവിതവിശുദ്ധിക്ക് പ്രാധാന്യം നല്‍കണം; പോണോഗ്രഫിക്കെതിരെ മുന്നറിയിപ്പുമായി യുഎസ് ബിഷപ്പുമാര്‍0

    വാഷിംഗ്ടണ്‍ ഡിസി:  പോണോഗ്രഫിയുടെ സ്വാധീനത്തെ ചെറുക്കുന്നതിന് മാതാപിതാക്കള്‍, വൈദികര്‍, അധ്യാപകര്‍, സിവില്‍ നേതാക്കള്‍  തുടങ്ങിയവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി യുഎസ് മെത്രാന്‍സമിതി. പോണോഗ്രഫിയോടുള്ള സഭയുടെ പ്രതികരണം വ്യക്തമാക്കുന്ന പ്രധാന രേഖയുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ചാണ് യുഎസ് കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം (യുഎസ്സിസിബി) 50 പേജുകളുളള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. ‘ശുദ്ധമായ ഒരു ഹൃദയം എന്നില്‍ സൃഷ്ടിക്കുക: പോണോഗ്രഫിയ്ക്കെതിരായ  പാസ്റ്ററല്‍ പ്രതികരണം’ എന്ന തലക്കെട്ടിലുള്ള  രേഖ വിശുദ്ധിയോടുള്ള പുതുക്കിയ പ്രതിബദ്ധത ആവശ്യപ്പെടുന്നു. പോണോഗ്രഫിയിലൂടെ മുറിവേറ്റവര്‍ക്ക് ഒരു ”ഫീല്‍ഡ് ആശുപത്രി” ആയി  മാറിക്കൊണ്ട്

    READ MORE

Latest Posts

Top Authors

Don’t want to skip an update or a post?