ഞാനൊരു ഡോക്ടറാണ്, വക്കീലാണ്, എഞ്ചിനീയറാണ്, അധ്യാപകനാണ്, കർഷകനാണ്, പുരോഹിതനാണ്, സുവിശേഷപ്രവർത്തകനാണ്, സാധാരണ തൊഴിലാളിയാണ് എന്നിങ്ങനെയൊക്കെ കേൾക്കുമ്പോൾ ദൈവത്തിന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ചിന്തിച്ചിട്ടുണ്ടോ? ‘ആത്മാവിനുള്ള ഹാന്‍ഡ്ബുക്ക്’ എന്ന സുന്ദരമായ പുസ്തകം പ്രചോദനാത്മക ലേഖനങ്ങളുടെ ഒരു സമാഹാരമാണ്. മന:ശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്ന റിച്ചാര്‍ഡ് കള്സണും ബഞ്ചമിന് ഷീല്‍ഡും ചേര്‍ന്നാണ് അത് തയാറാക്കിയിരിക്കുന്നത്. പ്രശസ്തരായ 30ല്‍പ്പരം വ്യക്തികളുടെ ലേഖനങ്ങളടങ്ങുന്ന ഈ ഗ്രന്ഥം ആത്മാവിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ കാര്യങ്ങളാണ് പ്രദാനം ചെയ്യുന്നത്. തോമസ് മൂര്‍, ബേണി സീഗല്‍ എന്നിവരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടും. ബേണി സീഗല്‍ എഴുതിയ ലേഖനത്തില്‍
READ MOREയാങ്കൂൺ: പട്ടാള അട്ടിമറിമൂലം കഠിന യാതനകളിലൂടെ കടന്നുപോകുമ്പോഴും മ്യാൻമർ ജനതയ്ക്ക് ദൈവകരുണയുടെ വെളിച്ചം പകരാൻ കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനം ചെയ്ത് യാങ്കൂൺ കർദിനാൾ ചാൾസ് ബോ. കഷ്ടതകൾക്കിടയിലും വിലപിക്കുന്നവരെ ആശ്വസിപ്പിച്ചും പട്ടിണിയിലായവരുമായി ഭക്ഷണം പങ്കിട്ടും സമാധാനത്തിനായി നിരന്തരം പ്രാർത്ഥിച്ചും ദൈവകരുണയുടെ അടയാളമായി മാറണമെന്നാണ് കർദിനാളിന്റെ ആഹ്വാനം. ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ അർപ്പിച്ച ദിവ്യബലിയിൽ മുഖ്യകാർമികത്വം വഹിക്കുകയായിരുന്നു അദ്ദേഹം. ‘എന്നത്തേക്കാളും അധികമായി നമ്മുടെ സമൂഹത്തിന് കരുണ ആവശ്യമുള്ള സമയമാണിത്. നമ്മുടെ ഭൂരിഭാഗം ജനങ്ങളും പട്ടിണിയിലാണ്. എങ്കിലും നമ്മുടെ വിഭവങ്ങൾ പങ്കിടേണ്ടതുണ്ട്. നാം
READ MOREഅബൂജ: നൈജീരിയൻ അപ്പീൽ കോടതികളിലേക്ക് ഈയിടെ നടന്ന ജഡ്ജുമാരുടെ നിയമനം രാജ്യം ഇസ്ലാമിക വത്ക്കരിക്കാനുള്ള മുഹമ്മദ് ബുഹാരി ഭരണകൂടത്തിന്റെ താൽപ്പര്യം വ്യക്തമാക്കുന്നു എന്ന ഗുരുതര ആരോപണവുമായി ക്രൈസ്തവ സഭാ നേതൃത്വം. നാഷണൽ ജുഡീഷ്യൽ കൗൺസിൽ നിയമിച്ച 20 ജഡ്ജിമാരിൽ 13 പേരും മുസ്ലീം സമുദായത്തിൽനിന്നുള്ളവരാണ് എന്നതിനൊപ്പം, ഈയിടെ നടന്ന മറ്റ് ചില സുപ്രധാന കാര്യങ്ങൾകൂടി ചൂണ്ടിക്കാട്ടിയാണ് ‘ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജിരിയ’ (സി.എ.എൻ) ഇക്കാര്യത്തിലുള്ള അതൃപ്തി അറിയിച്ചത്. ‘ബുഹാരിയുടെ ആദ്യത്തെ ഭരണകാലഘട്ടത്തിൽ തന്നെ ജുഡീഷ്യൽ സംവിധാനങ്ങളെ അക്ഷരാർത്ഥത്തിൽ
READ MOREഅബൂജ: നൈജീരിയയിൽ ഫുലാനി ഹെർഡ്സ്മാൻ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ കത്തോലിക്കാ വൈദികന്റെ മോചനത്തിൽ ദൈവത്തിന് നന്ദി അർപ്പിച്ച് വിശ്വാസീസമൂഹം. ഇമോ സംസ്ഥാനത്തുനിന്ന് ഏപ്രിൽ 10ന് തട്ടിക്കൊണ്ടുപോയ ക്ലരീഷ്യൻ സഭാംഗം ഫാ. മാർസെൽ ഇസു ഒനിയോച്ച ഏപ്രിൽ 12ന് മോചിപ്പിക്കപ്പെട്ട വിവരം പ്രമുഖ വാർത്താ ഏജൻസിയായ ‘ഫിഡെസ്’ റിപ്പോർട്ട് ചെയ്തു. എനുഗുവിൽനിന്ന് ഓവേറിയിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. തകരാറിലായ കാർ പരിശോധിക്കുന്നതിനിടെ വാഹനം വളഞ്ഞ ഫുലാനി ഭീകരർ ഡ്രൈവറെ പരിക്കേൽപ്പിച്ചശേഷം വൈദികനെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ലക്ഷ്യം മോചനദ്രവ്യമായിരുന്നെങ്കിലും അത് സാധ്യമാകില്ലെന്ന് ബോധ്യപ്പെട്ടതോടെ
READ MOREDon’t want to skip an update or a post?