വത്തിക്കാന്‍ സിറ്റി: ഒക്‌ടോബര്‍ രണ്ട് മുതല്‍ 27 വരെ വത്തിക്കാനില്‍ നടക്കുന്ന സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിലേക്ക് നിക്കാരാഗ്വന്‍ ഗവണ്‍മെന്റ് പുറത്താക്കിയ ബിഷപ് റോളണ്ടോ അല്‍വാരസിനെ ഫ്രാന്‍സിസ് മാര്‍പാപ്പ തിരഞ്ഞെടുത്തു. ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ട് തിരഞ്ഞെടുത്ത സിനഡ് അംഗങ്ങളുടെ പട്ടികയിലാണ് ബിഷപ് റോളണ്ടോ അല്‍വാരസിന്റെ പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
2011 -ല്‍ നിക്കാരാഗ്വയിലെ മാറ്റാഗല്‍പ്പാ രൂപതയുടെ ബിഷപ്പായി നിയമിതനായ റോളണ്ടോ അല്‍വാരസ് രാജ്യത്തെ ഏകാധിപത്യ ഭറണകൂടം നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിനെ തുടര്‍ന്ന് ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറുകയായിരുന്നു. 2022-ല്‍ വീട്ടുതടങ്കലിലാക്കിയ ബിഷപ് അല്‍വാരസിനെ പിന്നീട് രാഷ്ട്രീയ തടവുകാരെ പാര്‍പ്പിക്കുന്നലാ മോഡലോ ജയിലിലേക്ക് മാറ്റി. യുഎസിലേക്ക് നാടുകടത്തപ്പെട്ട 200 രാഷ്ട്രീയ തടവുകാര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ച ബിഷപ് റോളണ്ടോ അല്‍വാരസിനെ 2023 ഫെബ്രുവരി 10ന് നിക്കാരാഗ്വന്‍ കോടതി 26 വര്‍ഷവും നാല് മാസവും തടവ് ശിക്ഷക്ക് വിധിച്ചു. തുടര്‍ന്ന് 2024 ജനുവരി 14-ന് അദ്ദേഹത്തെ റോമിലേക്ക് നാടു കടത്തുകയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *