റോം: സിറിയയില്‍ നിന്നുള്ള 51 അഭയാര്‍ത്ഥികള്‍ കൂടി റോമിലെത്തി. സാന്റ് ഇഗിദിയോ കൂട്ടായ്മ ഉള്‍പ്പെടെ വിവിധ സഭാകൂട്ടായ്മകള്‍ ഇറ്റലിയുടെ ആഭ്യന്തരമന്ത്രാലയവും വിദേശകാര്യമന്ത്രാലയവുമായി സഹകരിച്ച് രൂപീകരിച്ച മനുഷ്യത്വ ഇടനാഴി പദ്ധതിയിലൂടെയാണ് അഭയാര്‍ത്ഥികളെ റോമിലെത്തിച്ചത്. ഇപ്പോള്‍ സംഘര്‍ഷം നടക്കുന്ന ബെയ്‌റൂട്ടിലെ ബെക്കാ താഴ്‌വഴയില്‍ കഴിഞ്ഞിരുന്നവരും മോശമായ സാഹചര്യങ്ങളില്‍ ബെയ്‌റൂട്ടിലെയും സെയ്ദായിലെയും അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞിരുന്നവരുമാണ് സംഘത്തിലുള്ളത്.
ഇതുവരെ ഈ പദ്ധതിയിലൂടെ ലബനനിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 3000 പേര്‍ക്ക് ഇറ്റലിയില്‍ പുനരധിവാസം സാധ്യമാക്കി. മനുഷ്യത്വ ഇടനാഴി പദ്ധതിയിലൂടെ 7000 ത്തോളമാളുകളെയാണ് ഇതുവരെ യൂറോപ്പിലേക്ക് എത്തിച്ചത്. കുട്ടികളെ ഒറ്റയ്ക്ക് നോക്കുന്ന നിരവധി അമ്മമാരടങ്ങുന്നതാണ് പുതിയതായി റോമില്‍ എത്തിച്ചേര്‍ന്ന അഭയാര്‍ത്ഥി സംഘം.
Leave a Comment
Your email address will not be published. Required fields are marked with *