വാഷിംഗ്ടണ്‍ ഡിസി: സാമ്പത്തിക വെല്ലുവിളികള്‍ നേരിട്ടതിനെ തുടര്‍ന്ന് മിഷിഗനിലെ പ്ലാന്‍ഡ് പാരന്റ്ഹുഡ്, സംസ്ഥാനത്തുള്ള നാല് ആരോഗ്യ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുന്നു. അപ്പര്‍ പെനിന്‍സുല മേഖലയില്‍ ഗര്‍ഭഛിദ്രം ലഭ്യമാക്കിയിരുന്ന മാര്‍ക്വെറ്റ് ക്ലിനിക്കും ഇതിനകം അടച്ചുപൂട്ടിയ ക്ലിനിക്കുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഈ പ്രദേശത്ത് ഗര്‍ഭഛിദ്രം ലഭ്യമായിരുന്ന ഏക ആരോഗ്യ കേന്ദ്രമാണിത്. പ്രതിവര്‍ഷം 1,000-ലധികം രോഗികള്‍ ഈ കേന്ദ്രത്തില്‍ എത്തിയിരുന്നു.
അമേരിക്കയിലെ ഗര്‍ഭഛിദ്രം നിയമപരമായി നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലും ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ അടച്ചുപൂട്ടകയാണെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം 17 ക്ലിനിക്കുകള്‍ അടച്ചുപൂട്ടിപ്പോള്‍ ഈ വര്‍ഷത്തിലെ ആദ്യ അഞ്ച് മാസത്തിനുള്ളില്‍ തന്നെ 17 ക്ലിനിക്കുകള്‍ അടച്ചുപൂട്ടി.
ഇല്ലിനോയി പോലുള്ള ഗര്‍ഭഛിദ്ര കേന്ദ്രങ്ങളായി മാറിയ സംസ്ഥാനങ്ങളും, മിഷിഗന്‍ പോല പ്രോ ചോയിസ് നിപാടുകള്‍ സംരക്ഷിക്കാന്‍ തീരുമാനിച്ച പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. നിയമപരമായ നിരോധനങ്ങളില്ലാത്തപ്പോഴും സാമ്പത്തികവും പ്രവര്‍ത്തനപരവുമായ വെല്ലുവിളികള്‍ മൂലം നിരവധി ഗര്‍ഭഛിദ്ര കേന്ദ്രങ്ങള്‍ അടച്ചുപൂട്ടേണ്ടി വരുന്നത് യുഎസ് പ്രോലൈഫ് വസന്തത്തിലേക്ക് നീങ്ങുന്നു എന്നതിന്റെ സൂചന നല്‍കുന്നു. അടുത്തിടെ, പ്ലാന്‍ഡ് പാരന്റ്ഹുഡ് ഓഫ് മിഷിഗന്‍, ജീവനക്കാരുടെ 10% കുറയ്ക്കുകയും, ചില പ്രദേശങ്ങളിലെ ക്ലിനിക്കുകള്‍ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. നേരത്തെ ട്രംപ് ഭരണകൂടം, താല്‍ക്കാലികമായി ഗര്‍ഭഛിദ്ര ക്ലിനിക്കുകള്‍ക്കുള്ള ഫണ്ടുകള്‍ മരവിപ്പിച്ചിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *