Follow Us On

28

April

2024

Sunday

വലിയ കുടുംബങ്ങളുടെ സംഗമം

വലിയ കുടുംബങ്ങളുടെ സംഗമം

തിരുവമ്പാടി: താമരശ്ശേരി രൂപതാ മരിയന്‍ പ്രൊ- ലൈഫ് മൂവ്‌മെന്റ് സംഘടിപ്പിച്ച വലിയ കുടുംബങ്ങളുടെ സംഗമം ശ്രദ്ധേയമായി. താമരശ്ശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ സംഗമം ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന തിന്‍മകള്‍ക്കെ തിരെയുള്ള പോരാട്ടത്തില്‍ എല്ലാവരും വിശ്വാസത്തില്‍ ഒന്നിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ജീവന്റെ സംരക്ഷണത്തിനുവേണ്ടി പ്രോ-ലൈഫ് സമിതി നല്‍കി വരുന്ന സംഭാവനകളെ മാര്‍ ഇഞ്ചനാനിയില്‍ പ്രകീര്‍ത്തിച്ചു.

ഓരോ വലിയ കുടുംബത്തിനും അവരുടെ വ്യക്തി വിവരങ്ങള്‍ അടങ്ങുന്ന ഐഡന്റിറ്റി കാര്‍ഡ് വിതരണവും കുടുംബങ്ങള്‍ക്കുള്ള സമ്മാന വിതരണവും മാര്‍ ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. ജീവന്റെ സമൃദ്ധിക്കും സംരക്ഷണത്തിനും നല്‍കുന്ന സംഭാവനകളെ മാനിച്ച് ഡോ. ചിനു കുര്യനെ ചടങ്ങില്‍ ആദരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ജയ്‌സന്‍ കന്നുകുഴിയെയും ആദരിച്ചു. താമരശേരി രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളമാളുകള്‍ പങ്കെടുത്തു.

ഫാ. തോമസ് നാഗപറമ്പില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രോ-ലൈഫ് രൂപതാ ഡയറക്ടര്‍ ഫാ. ജോസ് പെണ്ണാപറമ്പില്‍, ഫാ. ജിതിന്‍ പന്തലാടി, സിസ്റ്റര്‍ ഉദയ സിഎംസി, ജോണ്‍സണ്‍ തെങ്ങുംതോട്ടത്തില്‍, ടോമി പ്ലാത്തോട്ടത്തില്‍, സെമിലി സുനില്‍, ടോമി ചേന്ദംകുളം  തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?