Follow Us On

10

May

2024

Friday

മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കണം; ക്രൈസ്തവനേതാക്കള്‍

മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കണം;  ക്രൈസ്തവനേതാക്കള്‍

ഇംഫാല്‍: കലാപബാധിതപ്രദേശമായ മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെടണമെന്ന് ക്രൈസ്തവനേതാക്കള്‍ സംയുക്തപ്രസ്താവനയിറക്കി. അക്രമങ്ങള്‍ക്കിരയായ തങ്ങളുടെ സഹോദരങ്ങളോട് ഐകദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും ഈ മനുഷ്യക്കുരുതിയില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരോട് അനുശോചനം അറിയിക്കുന്നുവെന്നും ജോയിന്റ് പീസ് മിഷന്‍ ടീം ചെയര്‍മാനുമായ ഗോഹട്ടി മുന്‍ ആര്‍ച്ചുബിഷപ് തോമസ് മേനാംപറമ്പിലും ജോയിന്റ് പീസ് മിഷന്‍ ടീം വക്താവ് അലന്‍ ബ്രൂക്‌സും ഒപ്പിട്ട സംയുക്തപ്രസ്താവനയില്‍ പറയുന്നു.

മണിപ്പൂരിലെ സ്ഥിതിഗതികള്‍ വളരെ ഭയാനകവും വലിയ അളവിലുള്ള പ്രതിസന്ധിയിലേക്ക് നയിക്കുന്നതുമാണെന്ന് നാഗാലന്‍ഡ് ജോയിന്റ് ക്രിസ്ത്യന്‍ ഫോറം, കണ്‍സണ്‍ഡ് സിറ്റിസണ്‍സ് ഫോര്‍ പീസ് എന്നീ സംഘടനകള്‍ ചേര്‍ന്ന ജോയിന്റ് പീസ് മിഷന്‍ ടീം വ്യക്തമാക്കി. മുന്‍കാലങ്ങളിലെ പരസ്പര ധാരണയുടെയും ഐക്യത്തിന്റേയും മാതൃകപിന്തുടര്‍ന്ന് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മനുഷ്യകുലത്തിന്റെ ഭാവി പരസ്പരബന്ധിതമാണെന്ന് അവര്‍ തിരിച്ചറിയുമെന്നുമാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ആര്‍ച്ചുബിഷപ് പ്രസ്താവനയില്‍ പറയുന്നു. കലാപത്തില്‍ 71 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും 1700 ലധികം വീടുകളും ദൈവാലയങ്ങളും അഗ്നിക്കിരയാക്കുകയും 230 ലധികം പേര്‍ പരിക്കേല്‍ക്കപ്പെടുകയും 45000 പേര്‍ പലായനം ചെയ്യുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?