Follow Us On

03

January

2025

Friday

‘യുവജനങ്ങളേ, ഞാൻ വരും, നമുക്ക് ലിസ്ബണിൽ കാണാം’, ലോക യുവജനസംഗമത്തിലെ സാന്നിധ്യം ഉറപ്പാക്കി പാപ്പ

‘യുവജനങ്ങളേ, ഞാൻ വരും, നമുക്ക് ലിസ്ബണിൽ കാണാം’, ലോക യുവജനസംഗമത്തിലെ സാന്നിധ്യം ഉറപ്പാക്കി പാപ്പ

വത്തിക്കാാൻ സിറ്റി: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന് 40 ദിനങ്ങൾ മാത്രം ശേഷിക്കേ, ലോക യുവതയെ അഭിസംബോധന ചെയ്യാൻ താൻ അവിടെ ഉണ്ടാകുമെന്ന് ഉറപ്പുനൽകി ഫ്രാൻസിസ് പാപ്പ. ലോക യുവജന സംഗമത്തിന്റെ കോർഡിനേറ്ററും ലിസ്ബൺ സഹായമെത്രാനുമായ ബിഷപ്പ് അമേരിക്കോ അഗ്വിയർ വത്തിക്കാനിൽ എത്തിയപ്പോൾ റക്കോർഡ് ചെയ്ത വീഡിയോയിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് ഒന്നുമുതൽ ആറുവരെയാണ് ലോക യുവജന സംഗമം.

‘അനാരോഗ്യംമൂലം അവിടേക്ക് എനിക്ക് പോകാനാകില്ലെന്ന് ചിലർ കരുതിയിരുന്നു. എന്നാൽ, എനിക്ക് പോകാനാകുമെന്ന് ഡോക്ടർ എന്നോടു പറഞ്ഞു. അതിനാൽ, നിങ്ങൾക്കൊപ്പം ഞാൻ അവിടെയുണ്ടാകും. യുവജനങ്ങളേ ആഗതരാകൂ,’ ലോക യുവജനസംഗമത്തിൽ പങ്കെടുക്കുന്നവർക്ക് നൽകുന്ന ഡബ്യു.വൈ.ഡി ബ്രാൻഡഡ് ബാക്ക്പാക്ക് ഉയർത്തിപിടിച്ചുകൊണ്ട് പാപ്പ പറഞ്ഞു. ലോക യുവജന സംഗമത്തിന്റെ സംഘാടകരെ അഭിനന്ദിക്കുകയും ചെയ്തു അദ്ദേഹം.

എല്ലാവരെയും ആകർഷിക്കുന്ന ഒരു ബിന്ദുവാണ് ലോകയുവജന ദിനം. യുവജനങ്ങളായ നിങ്ങൾ ഗൗരവത്തോടെ എടുക്കണ്ട വിഷയമാണിത്. യുവജനങ്ങളേ, വരൂവെന്നും ജീവിതത്തെ ആശയങ്ങളിലേക്കുമാത്രം ചുരുക്കുന്നവരെ ശ്രവിക്കേണ്ട, ജീവിതത്തിന്റെ ആനന്ദവും പരസ്പ്പരം കണ്ടുമുട്ടുന്നതിന്റെയും ആനന്ദം നഷ്ടപ്പെട്ടവരാണ് അവർ. അവർക്കുവേണ്ടി നാം പ്രാർത്ഥിക്കണമെന്നും പാപ്പ ഉദ്‌ബോധിപ്പിച്ചു.

‘ബുദ്ധി, ഹൃദയം, കൈകൾ എന്നീ മൂന്ന് ഭാഷകൾ ഉപയോഗിച്ച് ജീവിതത്തെ സമീപിക്കണം. നമുക്ക് എന്താണ് തോന്നുന്നതും ചെയ്യുന്നതും എന്നതിനെക്കുറിച്ച് വ്യക്തമായി ചിന്തിക്കാൻ ബുദ്ധിയുടെയും നാം ചിന്തിക്കുന്നതും ചെയ്യുന്നതും നന്നായി, ആഴത്തിൽ അനുഭവിക്കാൻ ഹൃദയത്തിന്റെയും നമുക്ക് തോന്നുന്നതും ചിന്തിക്കുന്നതും മനസിലാക്കാൻ കരങ്ങളുടെയും ഭാഷ നാം നേടിയെടുക്കണം.വരൂ, സന്തോഷമായിരിക്കൂ. നമുക്ക് ലിസ്ബണിൽ കാണാം.’ പാപ്പ വീഡിയോ ഉപസംഹരിച്ചു.

ഓഗസ്റ്റ് രണ്ടു മുതൽ ആറുവരെയാണ് പാപ്പ പോർച്ചുഗലിൽ അപ്പസ്‌തോലിക സന്ദർശം നടത്തുക. പ്രസ്തുത ദിവസങ്ങളിൽ ലിസ്ബണിൽ നടക്കുന്ന ലോകയുവജനസംഗമത്തിൽ പാപ്പയുടെ സാന്നിധ്യത്തിലുള്ള നിരവധി പരിപാടികളാണ് ക്രമീകരിച്ചിരിക്കുന്നത്. ഉദരസംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സയിലായയിരുന്ന പാപ്പ, യുവജനസംഗമത്തിൽ പങ്കെടുക്കുമോ ഇല്ലയോ തുടങ്ങിയ അഭ്യൂഹങ്ങൾക്ക് ഇതോടെ വിരാമമായതിന്റെ സന്തോഷത്തിലാണ് പോർച്ചുഗലിൽ എത്താനൊരുങ്ങുന്ന യുവജനങ്ങൾ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?