Follow Us On

11

January

2025

Saturday

കർദിനാൾ സംഘത്തിലേക്ക് 21 പേരെ കൂട്ടിച്ചേർത്ത് ഫ്രാൻസിസ് പാപ്പ; സംഘത്തിൽ മലയാളി വേരുകളുള്ള മലേഷ്യൻ ബിഷപ്പും

കർദിനാൾ സംഘത്തിലേക്ക് 21 പേരെ കൂട്ടിച്ചേർത്ത് ഫ്രാൻസിസ് പാപ്പ; സംഘത്തിൽ മലയാളി വേരുകളുള്ള മലേഷ്യൻ ബിഷപ്പും

വത്തിക്കാൻ സിറ്റി: മലയാളി വേരുകളുള്ള മലേഷ്യൻ രൂപതാധ്യക്ഷൻ ഉൾപ്പെടെ 21 പേരെ കർദിനാൾ പദവിയിലേക്ക് ഉയർത്താനുള്ള പ്രഖ്യാപനം പുറപ്പെടുവിച്ച് ഫ്രാൻസിസ് പാപ്പ. ഇതിൽ 18 പേർ പാപ്പയെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള 80 വയസിനു താഴെയുള്ളവരാണ്. ഇതോടെ ആഗോളസഭയിലെ ആകെ കർദിനാൾമാരുടെ എണ്ണം 243 ആകും. ഓഗസ്റ്റ് 27നാണ് സ്ഥാനാരോഹണം. 2013ൽ ഫ്രാൻസിസ് പാപ്പ സ്ഥാനമേറ്റ ശേഷം ഇതുവരെ എട്ടു പ്രാവശ്യമായി 66 രാജ്യങ്ങളിൽനിന്ന് 121 പേരെ കർദിനാൾമാരായി ഉയർത്തിയിട്ടുണ്ട്.

മലേഷ്യയിലെ പെനാംഗ് രൂപതാധ്യക്ഷൻ 72 വയസുകാരനായ സെബാസ്റ്റ്യൻ ഫ്രാൻസിസ് മേച്ചേരിയാണ് കർദിനാൾ സംഘത്തിലെ മലയാളി വേരുകളുള്ള ബിഷപ്പ്. 1890ൽ ഒല്ലൂരിൽനിന്ന് മലേഷ്യയിലേക്ക് കുടിയേറിയ മേച്ചേരിൽ കുടുംബാംഗമാണ് ഇദ്ദേഹം. പുതിയ കർദിനാൾമാരിൽ 10 പേർ യൂറോപ്പിൽനിന്നും അഞ്ചു പേർ ലാറ്റിൻ അമേരിക്കയിൽ നിന്നുമാണ്. ആഫ്രിക്കയിൽനിന്ന് മൂന്നു പേരുണ്ട്. അമേരിക്ക, ചൈന, മലേഷ്യ എന്നിവിടങ്ങളിൽനിന്ന് ഓരോരുത്തരും കർദിനാൾ സംഘത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. സഭയ്ക്കു ചെയ്ത സ്തുത്യർ സേവനങ്ങൾക്കുള്ള ആദരവായാണ് 80 കഴിഞ്ഞ മൂന്നു പേർക്ക് കർദിനാൾ പദവി നൽകിയത്.

ബിഷപ്പുമാർക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററി അധ്യക്ഷൻ ആർച്ച്ബിഷപ്പ് റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ് (അമേരിക്ക), പൗരസ്ത്യ സഭകൾക്കുവേണ്ടിയുള്ള ഡിക്കാസ്റ്ററി അധ്യക്ഷൻ ആർച്ച്ബിഷപ്പ് ക്ലൗദിയോ ഗുജറോത്തി (ഇറ്റലി), വിശ്വാസ തിരുസംഘത്തിനായുള്ള ഡിക്കാസ്റ്ററി അധ്യക്ഷൻ ആർച്ച്ബിഷപ്പ് വിക്ടർ മാനുവൽ ഫെർണാണ്ടസ് (അർജന്റീന) എന്നിവരും പുതുതായി തിരഞ്ഞെക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, ജറുസലേമിലെ ലാറ്റിൻ പാത്രിയർക്കീസ് ആർച്ച്ബിഷപ്പ് പിയർബത്തിസ്താ പിറ്റ്‌സാബല്ലാ (ഇറ്റലി), പോർച്ചുഗൽ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന്റെ ചെയർമാൻ ബിഷപ്പ് അമെരിക്കോ മാന്വൽ ആൽവെസ് അഗ്വിയാർ (പോർച്ചുഗൽ) എന്നിവരും പുതിയ സംഘത്തിലുണ്ട്.

മറ്റ് കർദിനാൾമാർ:

ആർച്ച്ബിഷപ്പ് എയ്ഞ്ചൽ സിക്‌സ്റ്റോ റോസ്സി (അർജന്റീന)

ആർച്ച്ബിഷപ്പ് ക്രിസ്റ്റോഫ് ലൂയി യീവ്‌സ് ജോർജ് (ഫ്രാൻസ്)

ആർച്ച്ബിഷപ്പ് എമിൽ പോൾ ചെറിഗ് (സ്വിറ്റ്‌സർലൻഡ്)

ആർച്ച്ബിഷപ്പ് ഹൊസേ കോബോ കാനോ (സ്‌പെയിൻ)

ആർച്ച്ബിഷപ്പ് സ്റ്റീഫൻ ബ്രിസ്ലിൻ (സൗത്ത് ആഫ്രിക്ക)

ആർച്ച്ബിഷപ്പ് ലൂയിസ് ഹൊസേ റുവേദ അപ്പരീസിയോ (കൊളംബിയ)

ആർച്ച്ബിഷപ്പ് ആർച്ച്ബിഷപ്പ് ഗ്രെഗോർ റിസ് (പോളണ്ട്)

ആർച്ച്ബിഷപ്പ് സ്റ്റീഫൻ അമെയു മാർട്ടിൻ മുല്ലാ (സൗത്ത് സുഡാൻ)

ആർച്ച്ബിഷപ്പ് പ്രൊത്താസെ റുഗംബ്വാ (ടാൻസാനിയ)

ബിഷപ്പ് സ്റ്റീഫൻ ചൗ സൗ-യാൻ (ചൈന)

ബിഷപ്പ് ഫ്രാൻസ്വാ-സവിയേ ബുസ്തിയോ (ഫ്രാൻസ്)

ഫാ. എയ്ഞ്ചൽ ഫെർണാണ്ടസ് ആർത്തിമെ (സലേഷ്യൻ സുപ്പീരിയർ ജനറൽ, സ്‌പെയിൻ)

80 വയസിലേറെ പ്രായമുള്ള നിയുക്ത കർദിനാൾമാരുടെ പേരുകൾ ചുവടെ:

ആർച്ച്ബിഷപ്പ് അഗൊസ്തീനോ മർക്കെത്തോ (ഇറ്റലി)

ആർച്ച്ബിഷപ്പ് ദിയെഗോ റഫായേൽ പദ്രോൺ സാഞ്ചെസ് (വെനെസ്വേല)

ഫാ. ലൂയിസ് പാസ്‌ക്വാൽ ദ്രി (കപ്പൂച്ചിൻ-അർജന്റീന)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?