Follow Us On

22

November

2024

Friday

ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം മംഗോളിയയോടുള്ള ദൈവസ്‌നേഹത്തിന്റെ അടയാളം

ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം മംഗോളിയയോടുള്ള ദൈവസ്‌നേഹത്തിന്റെ അടയാളം

ആഗസ്റ്റ് 31 മുതൽ സെപ്തംബർ നാലുവരെ നടക്കുന്ന ഫ്രാൻസിസ് പാപ്പയുടെ മംഗോളിയയിലേക്കുള്ള അപ്പോസ്‌തോലിക സന്ദർശനം മംഗോളിയൻ ജനതയോടുള്ള ദൈവ സ്‌നേഹത്തിന്റെ അടയാളമെന്ന് അവിടെ സേവനം ചെയ്യുന്ന ‘ക്രിസ്ത്യാനികളുടെ സഹായമായ മേരിമക്കൾ സന്യാസിനീ’ സഭാംഗവും ഇന്ത്യക്കാരിയുമായ സിസ്റ്റർ ആഗ്‌നസ് ഗാഗ്മി. 2012 മുതൽ മംഗോളിയൻ തലസ്ഥാനമായ ഉലാൻ ബതോറിൽ സേവനം ചെയ്യുന്ന അവർ, ഇപ്പോൾ പഠനത്തിന്റെ ഭാഗമായി ഇന്ത്യയിലാണുള്ളത്. അടുത്തവർഷം മംഗോളിയയിലേക്കു മടങ്ങും. പാപ്പയുടെ സന്ദർശനത്തെക്കുറിച്ചറിഞ്ഞപ്പോൾത്തന്നെ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര ആഹ്ലാദത്തിലും ആവേശത്തിലുമാണ് താനെന്നും, ഫ്രാൻസിസ് പാപ്പയെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതിലൂടെ മംഗോളിയയിലെ ജനങ്ങൾ ബഹുമാനിക്കപ്പെട്ടിരിക്കുകയാണെന്നും അവർ പറഞ്ഞു.

വളരെ ചെറുതും കേവലം മുപ്പത് വർഷത്തിന്റെ മാത്രം പാരമ്പര്യം അവകാശപ്പെടാവുന്നതുമായ മംഗോളിയൻ കത്തോലിക്കാ സഭയിൽ മാമോദീസ സ്വീകരിച്ച ആയിരത്തഞ്ഞൂറോളം വിശ്വാസികളാണുള്ളത്. പരിശുദ്ധ പിതാവിന്റെ ഒരു സന്ദർശനം തങ്ങളുടെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ലെങ്കിലും പലപ്പോഴും അതിനായി പ്രതീക്ഷിക്കുകയും പ്രാർത്ഥനയോടെ കാത്തിരിക്കുകയായിരുന്നെന്നും സിസ്റ്റർ ആഗ്‌നസ് പറഞ്ഞു. രാജ്യത്തെ കത്തോലിക്കാ സമൂഹത്തിന്റെ പ്രാർത്ഥനകൾ ചെവിക്കൊണ്ട് ഫ്രാൻസിസ് പാപ്പയെ രാജ്യത്തേക്കയച്ചതിന് മംഗോളിയൻ സമൂഹം ദൈവത്തിന് നന്ദി പറയുന്നു.

പാപ്പയുടെ സാന്നിദ്ധ്യം തന്നെ മംഗോളിയക്കാരോടുള്ള ദൈവത്തിന്റെ അപാരമായ സ്‌നേഹത്തിന്റെ അടയാളമാണ്. മാർപാപ്പയ്ക്ക് നന്ദി പറയാൻ വാക്കുകളില്ല, അദ്ദേഹത്തിന്റെ സന്ദർശനം കത്തോലിക്കാ സമൂഹത്തിന്റെ വിശ്വാസത്തെ ആഴപ്പെടുത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുകയും ആടുകളെ പരിപാലിക്കുന്ന നല്ല ഇടയാനാണെന്ന് ഫ്രാൻസിസ് പാപ്പായെന്ന് മംഗോളിയൻ വിശ്വാസികൾ മനസിലാക്കുമെന്നും സിസ്റ്റർ ആഗ്‌നസ് പ്രത്യാശ പ്രകടിപ്പിച്ചു. കൂടാതെ പരിശുദ്ധ പിതാവിന്റെ സന്ദർശനത്തിലൂടെ വിദ്യാഭ്യാസം, ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആരോഗ്യ പരിപാലനം, സാമൂഹിക വികസനം തുടങ്ങിയ വിവിധ മേഖലകളിലുള്ള സഭയുടെ പ്രവർത്തനങ്ങൾ രാജ്യമൊട്ടാകെ വ്യാപിപ്പിക്കാൻ കഴിയുന്ന വിധത്തിൽ വത്തിക്കാനും മംഗോളിയയുമായി ഉഭയകഷി കരാറുകൾ നിലവിൽ വരുമെന്നും സിസ്റ്റർ ആഗ്‌നസ് പ്രത്യാശ പ്രകടിപ്പിച്ചു.

ഈ ചരിത്ര യാത്രയും മംഗോളിയൻ ജനതയോടുള്ള അദ്ദേഹത്തിന്റെ നിരുപാധികമായ സ്‌നേഹവും ബഹുമാനവും തീർച്ചയായും ചെങ്കിസ് ഖാന്റെയും അദ്ദേഹത്തിന്റെ ജനതയുടെയും നാടിനെ സ്പർശിക്കും. പാപ്പയുടെ സന്ദർശനത്തിലൂടെ രാജ്യത്തെ എല്ലാ എല്ലാ ജനവിഭാഗങ്ങളിലേക്കും ദൈവത്തിന്റെ സ്‌നേഹം പകരപ്പെടട്ടെയെന്നു തങ്ങൾ പ്രാർത്ഥിക്കുന്നതായും സിസ്റ്റർ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?