സാന്തിയാഗോ: ഭക്ഷണം പാഴാക്കുന്നത് തിന്മയാണെന്നും അത് മനുഷ്യനെ തള്ളിക്കളയുന്നതിന് തുല്യമാണെന്നും ജീവന്റെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ അക്കാദമി പ്രസിഡന്റ് ആർച്ച്ബിഷപ്പ് വിൻസെൻസോ പഗ്ലിയ. ലാറ്റിൻ അമേരിക്കൻ രാജ്യമായ ചിലിയിലെ സാന്റിയാഗോയിൽ ലാറ്റിനൻ അമേരിക്കക്കായുള്ള ഐക്യരാഷ്ട്ര സഭാ ഏജൻസി ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“ഭക്ഷണം അനാവശ്യമായി നിങ്ങൾ പാഴാക്കുമ്പോൾ യഥാർത്ഥത്തിൽ നിങ്ങൾ മനുഷ്യരെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. അസഹനീയവും അത്യന്തം ലജ്ജാകരവുമായ ഇത്തരം പ്രവൃത്തികൾ നമ്മെ ചരിത്രത്തിനും ദൈവത്തിനും മുമ്പിൽ തെറ്റുകാരാക്കി മാറ്റും,” അദ്ദേഹം പറഞ്ഞു. ഭാവിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും വിധത്തിൽ ലാറ്റിൻ അമേരിക്കയിൽ ഏതാണ്ട് 47% പേർ അവശ്യ പോഷണം ലഭിക്കാത്തവരാണ്. ലാറ്റിൻ അമേരിക്കയിലെ നിരവധി സ്ഥലങ്ങളിൽ പോഷകാഹാരക്കുറവ് മൂലം നേരെ നിൽക്കാൻപോലും കഴിയാത്തവരെ താൻ കണ്ടുമുട്ടിയിട്ടുണ്ട് അദ്ദേഹം കൂട്ടിച്ചേർത്തു.
“വിശപ്പിനെതിരായ പോരാട്ടത്തിൽ വിപണിയുടെ തണുത്ത യുക്തിയെ നാം മറികടകടക്കേണ്ടതുണ്ട്. കേവലം സാമ്പത്തിക നേട്ടത്തിന് അപ്പുറത്തേക്ക് വിശക്കുന്നവരുമായുള്ള ഐക്യദാർഢ്യത്തിന് നാം മുൻഗണന നൽകണം. ഭക്ഷണമെന്നത് ആളുകളുടെയും സമൂഹത്തിന്റെയും ജീവിതമാണ്. ഉത്തരവാദിത്വത്തോടുകൂടിയ ഒരു ആത്മീയ സമീപനം ഇക്കാര്യത്തിൽ ആവശ്യമുണ്ട,” അദ്ദേഹം ചൂണ്ടിക്കാട്ടി.
Leave a Comment
Your email address will not be published. Required fields are marked with *