Follow Us On

18

October

2024

Friday

മലങ്കര ഓർത്തഡോക്സ് സഭാ തലവൻ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തും

മലങ്കര ഓർത്തഡോക്സ് സഭാ തലവൻ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തും

വത്തിക്കാൻ സിറ്റി: ഇന്ത്യയിലെ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഫ്രാൻസിസ് പാപ്പയുമായി ഇന്ന് (സെപ്തംബർ 11) വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തുമെന്ന് വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. പാപ്പയുമായുള്ള സ്വകാര്യ കൂടിക്കാഴ്ചയ്ക്ക് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സഭൈക്യത്തിനായുള്ള കാര്യാലയവും സന്ദർശിക്കും.

പാപ്പയുമായുള്ള കൂടിക്കാഴ്ചക്കു മുന്നോടിയായി റോമിലുള്ള മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാ വിശ്വാസികൾക്കായി കാതോലിക്കാ ബാവ സെന്റ് പോൾ ഔട്‌സൈഡ് ദി വാൾസ് പേപ്പൽ ബസിലിക്കയിൽ ദിവ്യബലിയർപ്പിക്കും. തന്റെ മുൻഗാമി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ വത്തിക്കാൻ സന്ദർശനത്തിന്റെ 10-ാം വാർഷികത്തിലാണ് ഇപ്പോഴത്തെ സന്ദർശനം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?