ഡബ്ലിന്‍/ നെബ്രാസ്ക: അമേരിക്കയിലെ നെബ്രാസ്ക സംസ്ഥാനത്തെ തെരുവ് കുഞ്ഞുങ്ങൾക്കായി ജീവിതം സമർപ്പിച്ച കത്തോലിക്ക വൈദികൻ ഫാ. എഡ്വേർഡ് ജോസഫ് ഫ്ലനഗൻ ധന്യ പദവിയിലേക്ക്. 1948ൽ മരണമടഞ്ഞ അയർലൻഡ് സ്വദേശിയായ വൈദികന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി ‘ഹേർട്ട് ഓഫ് എ സേർവന്റ്- ദ ഫാദർ ഫ്ലനഗൻ സ്റ്റോറി’ എന്ന ചിത്രത്തിന്റെ പ്രീമിയറിന് പിന്നാലെ എൽഫിൻ രൂപതാ മെത്രാൻ കെവിൻ ഡോറനാണ് ഫാ. ഫ്ലനഗൻ ധന്യ പദവിയിലേക്ക് ഉയർത്തപ്പെടുന്ന വിവരം അറിയിച്ചത്.
വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുമായി ബന്ധപ്പെട്ട വിവിധ കമ്മീഷനുകൾ ഇപ്പോള്‍ ഈ വിഷയത്തിൽ നടത്തിയ അന്വേഷണങ്ങൾ ഇതിലേക്ക് തന്നെയാണ് വിരൽ ചൂണ്ടുന്നതെന്ന് ഇക്കഴിഞ്ഞ ആഴ്ച കാത്തലിക്ക് ന്യൂസ് ഏജൻസിക്ക് അയച്ച ഇമെയിൽ സന്ദേശത്തിൽ അദ്ദേഹം ആവർത്തിച്ചു.
1886 -ൽ കൗണ്ടി ഗാൽവേയിലാണ് എഡ്വേർഡ് ഫ്ലനഗന്‍റെ ജനനം. 1904 ൽ അമേരിക്കയിലേക്ക് കുടിയേറിയ അദ്ദേഹത്തെസെമിനാരി വിദ്യാഭ്യാസകാലത്ത് നിരവധി ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്നെങ്കിലും 1912ൽ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. ഭവനരഹിതരായ, ദാരിദ്രത്തിൽ കഴിയുന്ന തെരുവ് കുട്ടികളെ ഒമാഹയിൽ നിന്നും രക്ഷപ്പെടുത്തി അവർക്ക് വാസസ്ഥലമൊരുക്കാന്‍ അദ്ദേഹം ശ്രദ്ധേയമായ ഇടപെടല്‍ നടത്തി.വിദ്യാഭ്യാസ പരിശീലനത്തോടൊപ്പം, ക്രൈസ്തവ വിശ്വാസത്തിലും അദ്ദേഹം അവർക്ക് പരിശീലനം നൽകിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *