Follow Us On

18

October

2024

Friday

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് സമൂഹത്തെയാകെ ബാധിക്കുന്നു; ഫ്രാൻസിസ് പാപ്പ

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് സമൂഹത്തെയാകെ ബാധിക്കുന്നു; ഫ്രാൻസിസ് പാപ്പ

വത്തിക്കാൻ സിറ്റി: കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് സമൂഹത്തെയാകെ ബാധിക്കുന്നും സഭയെ ബാധിച്ച ലൈംഗീകദുരുപയോഗങ്ങൾ മനുഷ്യരാശി മുഴുവൻ ഉൾപ്പെടുന്നതും ആവശ്യമായ ശ്രദ്ധ നൽകാത്തതതും അതെ സമയം സങ്കടകരമായ യാഥാർത്ഥ്യത്തിന്റെ മങ്ങിയ പ്രതിഫലനമാണെന്നും ഫ്രാൻസിസ് പാപ്പാ വ്യക്തമാക്കി. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായി പുരോഹിതരെയും സമർപ്പിതരെയും പരിശീലിപ്പിക്കുന്നത്തിലേർപ്പെട്ടിരിക്കുന്ന ലാറ്റിനമേരിക്കൻ കത്തോലിക്കാ ഇന്റർ ഡിസിപ്ലിനറി സംഘത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പീഡനത്തിനിരയായ കുട്ടികളുടെയും ദുർബലരായ വ്യക്തികളുടെയും കഷ്ടപ്പാടുകളെ ദുരിതമനുഭവിക്കുന്ന ക്രിസ്തുവുമായി ബന്ധപ്പെടുത്തിയ പരിശുദ്ധ പിതാവ്
ഓരോ കുട്ടിയുടെയും, ദുർബലരായ ഓരോ വ്യക്തിയുടെയും കഷ്ടപ്പാടുകളിൽ, വെറോണിക്ക മുഖം തുടച്ച തൂവാലയിൽ പതിഞ്ഞ ക്രിസ്തുവിന്റെ ഒരു മുഖഭാവം നമുക്ക് കാണാൻ കഴിഞ്ഞാൽ ലോകം അത്ഭുതകരമായി മാറുമെന്നും പറഞ്ഞു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ പരിഹരിക്കുന്നതിലും ഉന്മൂലനം ചെയ്യുന്നതിലും കഴിഞ്ഞ വർഷങ്ങളിൽ സഭ കൈവരിച്ച പുരോഗതി അദ്ദേഹം വിശദീകരിച്ചു. സമൂഹത്തിലെ ബാല ലൈംഗിക ചൂഷണത്തിന്റെ വിപത്തിനെ അഭിസംബോധന ചെയ്ത പാപ്പാ, ബാലപീഡനത്തിനെതിരെയുള്ള ഏതൊരു മുന്നേറ്റവും സമൂഹത്തിൽ സുപ്രധാന മാറ്റങ്ങൾക്കു സഹായകമാകുമെന്നതിനാൽ ഈ മേഖലയിൽ സഭയുടെ എല്ലാ നീക്കങ്ങളും നേട്ടങ്ങളും ഈ കരുതലിന്റെ സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിന് മറ്റ് സ്ഥാപനങ്ങൾക്ക് പ്രചോദനമാകും എന്നും അഭിപ്രായപ്പെട്ടു.

ഓരോ കൊച്ചുകുട്ടിയിലും ക്രിസ്തുവിന്റെ തിരിച്ചറിയാവുന്ന പ്രതിച്ഛായയുണ്ടെന്ന് പരാമർശിച്ച പാപ്പാ ഈ വിപത്തിനെതിരെ പോരാടുന്നതിനുള്ള സഭയുടെ ശ്രമങ്ങൾ പ്രോട്ടോക്കോളുകളുടെ പ്രയോഗത്തിൽ മാത്രമായി പരിമിതപ്പെടുന്നില്ലന്നുറപ്പ് വരുത്തണമെന്ന് ബന്ധപ്പെട്ടവരെ ഓർമ്മിപ്പിച്ചു. പീഡനത്തിനിരയായവർക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്ന് പറഞ്ഞ പാപ്പാ ഈ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ മാനസാന്തരപ്പെടുകയും ഇരകളിൽ ‘യേശുവിന്റെ കണ്ണുകളെ’ കാണുന്നതിനായി വിശുദ്ധ കൊച്ചു തെരേസയുടെ മധ്യസ്ഥതയിലൂടെ പ്രാർത്ഥിക്കാൻ എല്ലാവരെയും ആഹ്വാനം ചെയ്യുകയും ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?