Follow Us On

27

December

2024

Friday

നിയുക്ത കർദിനാൾമാരുടെ സ്ഥാനാരോഹണം: തത്സമയം കാണാം ശാലോം വേൾഡിൽ

നിയുക്ത കർദിനാൾമാരുടെ  സ്ഥാനാരോഹണം: തത്സമയം കാണാം ശാലോം വേൾഡിൽ

വത്തിക്കാൻ സിറ്റി: പുതിയതായി കർദിനാൾസ്ഥാനത്തേക്കുയർത്തപ്പെട്ട 21പേരുടെ സ്ഥാനാരോഹണം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ മുഖ്യ കാർമികത്വത്തിൽ ഇന്ന്‌ (സെപ്തംബർ 30) നടക്കും. ശുശ്രൂഷകൾക്ക് ആമുഖമായി ബസിലിക്കയിൽ ഒത്തുചേരുന്ന നിയുക്ത കർദിനാൾമാർ തങ്ങളുടെ വിശ്വാസം പ്രഖ്യാപിക്കുകയും തുടർന്ന് സഭയുടെ രാജകുകാരന്മാരെന്ന നിലയിലുള്ള ചുവന്ന വസ്ത്രം ധരിച്  മാർപാപ്പയെ സമീപിക്കുകയും ചെയ്യും.

May be an image of 1 person, the Basilica of the National Shrine of the Immaculate Conception and text that says "LIVE FROM THE VATICAN Pope Francis' 2023 Consistory For Creation of New Cardinals St. Peter's Square September 30 3:50 A 8:50 A ET BST 1:20 P IST 5:50 P AEST SHALOM WORLD f ShaoWorld Shalom Shod"

ശുശ്രൂഷാ മധ്യേ കകർദിനാൾമാരുടെ  സ്ഥാനചിഹ്നമായ പർപ്പിൾ തൊപ്പിയും മോതിരവും പാപ്പാ അവരെ അണിയിക്കും. ഓരോ കർദിനാൾമാർക്കും റോമിൽ സ്ഥാനിക ദേവാലയം ഉണ്ടായിരിക്കും. പാപ്പാ പ്രിലേറ്റും ബിഷപ്പുമായ റോം രൂപതയുടെ ഭാഗമായിരിക്കുന്ന  കർദിനാൾമാർ എപ്പോഴും റോമുമായി ബന്ധപ്പെട്ടിരിക്കുന്നു. പുതിയ കർദിനാൾമാരുടെ നിയമനത്തോടെ കർദിനാൾമാരുടെ കോളേജിൽ 242 പേരുണ്ടാകും.

ഇതിൽ 137 പേർക്ക്  ഇനി നടക്കുന്ന കോൺക്ലേവിൽ വോട്ടവകാശം ഉണ്ടായിരിക്കും. പ്രായപരിധി കഴിഞ്ഞതിനാൽ 105 പേർക്ക് വോട്ടവകാശം ഉണ്ടായിരിക്കില്ല.  പുതിയ കർദിനാൾമാരുടെ പേരുവിവരങ്ങൾ ഇതോടൊപ്പം ചേർത്തിരിക്കുന്നു.

ആർച്ച്ബിഷപ്പ് റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ്  (അമേരിക്ക), ആർച്ച്ബിഷപ്പ് വിക്ടർ മാനുവൽ ഫെർണാണ്ടസ്  (അർജന്റീന), ആർച്ച് ബിഷപ്പ് ക്രിസ്റ്റോഫ് പിയറി  (ഫ്രാൻസ്), പാത്രിയർക്കീസ് പിയർബാറ്റിസ്റ്റ പിസബല്ല (ഇറ്റലി), ആർച്ച് ബിഷപ്പ് എമിൽ പോൾ ഷെറിഗ് (സ്വിറ്റ്സർലൻഡ്), ബിഷപ്പ് സ്റ്റീഫൻ ചൗ സൗ-യാൻ, എസ്.ജെ(ചൈന),ആർച്ച് ബിഷപ്പ് ജോസ് കോബോ കാനോ(സ്പെയിൻ),ആർച്ച് ബിഷപ്പ് സ്റ്റീഫൻ ബ്രിസ്ലി (ദക്ഷിണാഫ്രിക്ക), ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി (ഇറ്റലി),ആർച്ച് ബിഷപ്പ് ഏഞ്ചൽ സിക്‌സ്റ്റോ റോസി (അർജന്റീന), ആർച്ച് ബിഷപ്പ് ലൂയിസ് റുവേഡ അപാരിസിയോ(കൊളംബിയ),ആർച്ച് ബിഷപ്പ് ഗ്രെഗോർസ് റൈസ്(പോളണ്ട്), ആർച്ച് ബിഷപ്പ് സ്റ്റീഫൻ അമേയു മാർട്ടിൻ മുല്ല(ദക്ഷിണ സുഡാൻ),ആർച്ച് ബിഷപ്പ് പ്രോട്ടേസ് റുഗാംബ്വ (ടാൻസാനിയ), ബിഷപ്പ് സെബാസ്റ്റ്യൻ ഫ്രാൻസിസ് (മലേഷ്യ), ബിഷപ്പ് ഫ്രാങ്കോയിസ്-സേവിയർ ബസ്റ്റില്ലോ(ഫ്രാൻസ്), ബിഷപ്പ് അമേരിക്കോ ഇമ്മാനുവൽ ആൽവ്സ് അഗ്വിയർ(പോർച്ചുഗൽ)ഫാ. ഏഞ്ചൽ ഫെർണാണ്ടസ് ആർടൈം(സ്പെയിൻ), ആർച്ച് ബിഷപ്പ് അഗോസ്റ്റിനോ മാർച്ചറ്റോ (ഇറ്റലി), ആർച്ച് ബിഷപ്പ് ഡീഗോ റാഫേൽ പാഡ്രോൺ സാഞ്ചസ് (വെനിസ്വേല), ഫാ. ലൂയിസ് പാസ്‌ക്വൽ ഡ്രി ബ്യൂണസ് (അർജന്റീന)

***********

തിരുക്കർമങ്ങൾ ശാലോം വേൾഡ് തത്സമയം ലഭ്യമാക്കും. പ്രധാനപ്പെട്ട എല്ലാ ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ആപ്പിൾ ടി.വി, ആമസോൺ ഫയർ ഉൾപ്പെടെയുള്ള സ്മാർട്ട് ടി.വികളിലും ആൻഡ്രോയിഡ്, ഐ.ഒ.എസ് ഡിവൈസുകളിലും ശാലോം വേൾഡ് ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: shalomworld.org

വിവിധ ഡിവൈസുകളിൽ ശാലോം ചാനൽ ലഭ്യമാക്കാനുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ സന്ദർശിക്കുക: shalomworld.org/watchon കൂടാതെ ശാലോം വേൾഡിന്റെ വെബ് സൈറ്റ് (shalomworldtv.org/live), യൂടൂബ് (youtube.com/watch), ഫേസ്ബുക്ക് പേജ് (facebook.com/shalomworld) എന്നിവയിലൂടെയും തത്സമയം കാണാൻ സൗകര്യമുണ്ടാകും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Similar Postss

Don’t want to skip an update or a post?